Saturday, September 08, 2018 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 26 Feb 2018 02.37 PM

കുട്ടികളുടെ പ്രഭാതഭക്ഷണം ഏറ്റവും പോഷകസമൃദ്ധമാക്കാന്‍ ശ്രമിക്കണം

uploads/news/2018/02/195574/Weeklykids260218a.jpg

ഒരു ദിവസത്തെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനം പ്രാതല്‍ തന്നെയാണ്. അത്താഴത്തിനുശേഷം 10-12 മണിക്കൂറുകള്‍ക്കു ശേഷമാണ് പ്രഭാതഭക്ഷണം. ശരീരം കൂടുതല്‍ കലോറി ആവശ്യപ്പെടുന്ന സമയം. മാത്രമല്ല, ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ പഠനഭാരവും ദിവസത്തിന്റെ ആദ്യപകുതിതന്നെ.

അതുകൊണ്ട് പ്രഭാതഭക്ഷണം ഏറ്റവും പോഷകസമൃദ്ധമാക്കാന്‍ ശ്രമിക്കണം. എന്നാല്‍ മിക്ക കുട്ടികളും സാധാരണ വിട്ടുകളയുന്നതും പ്രാതല്‍ തന്നെ. പെട്ടെന്നെഴുന്നേറ്റ്, തിരക്കിട്ട് ദിനചര്യകള്‍ നടത്തി, ബാഗുമെടുത്ത് സ്‌കൂളിലേക്കു പോകുന്നു. കഷ്ടിച്ച് ഒരുഗ്ലാസ് പാല്‍ കുടിച്ചാല്‍ ഭാഗ്യം. എന്നാല്‍ ഈ ശീലം പാടേ മാറ്റണം.

പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കൃത്യമായി കഴിച്ചാല്‍ കുട്ടികളുടെ പഠനനിലവാരം ഉയരും. ഒരുദിവസം ആവശ്യമായ ഊര്‍ജത്തിന്റെ 40-45 ശതമാനം പ്രാതലില്‍നിന്ന് ലഭിക്കണം.

ബുദ്ധിവളര്‍ച്ചയ്ക്കും പഠനത്തിനും കായികമായി മികവുണ്ടാക്കാനും ഇത് സഹായിക്കും. പ്രാതലില്‍ അന്നജവും മാംസ്യവും കൊഴുപ്പും ജീവകങ്ങളും അടങ്ങിയിരിക്കണം.

Ads by Google
Ads by Google
Loading...
TRENDING NOW