Friday, November 16, 2018 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 25 Feb 2018 08.58 AM

പന്താണെന്നു കരുതി ബോംബ് തട്ടി; കണ്ണൂരില്‍ പതിമൂന്നുകാരന് പരുക്ക്

bomb explosion

കണ്ണൂര്‍: ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തെരയവേ ബോംബ് പൊട്ടിത്തെറിച്ച് പതിമൂന്നുകാരനു പരുക്ക്. കണ്ണൂര്‍ സിറ്റി റുബീനാസില്‍ റഷീദ്-റുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റാസയ്ക്കാണു പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെ കസാനക്കോട്ടയിലാണു സംഭവം.

െകെകളിലും നെഞ്ചിലും വയറ്റിലും പരുക്കേറ്റ റാസയെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബോംബില്‍ ഉപയോഗിക്കുന്ന ആണികളും കല്‍ച്ചീളുകളും തറച്ചുകയറിയാണു പരുക്ക്. പന്താണെന്നു കരുതി ബാറ്റ് കൊണ്ട് തട്ടിയപ്പോഴാണു ബോംബ് പൊട്ടിത്തെറിച്ചതെന്നു പോലീസ് പറഞ്ഞു.

റെയില്‍ പാതയ്ക്കായി മണ്ണെടുത്ത സ്ഥലത്ത് ക്രിക്കറ്റ് കളിക്കാനെത്തിയതായിരുന്നു റാസയും കൂട്ടുകാരും.

കളിക്കിടെ പന്ത് കുറ്റിക്കാട്ടില്‍ വീണപ്പോള്‍ എടുക്കാന്‍ പോയതാണു റാസ. തെരച്ചിലിനിടെ തേങ്ങ പോലുള്ള വസ്തു കണ്ടപ്പോള്‍ കുട്ടി ബാറ്റ് ഉപയോഗിച്ച് അടിക്കുകയും ബോംബ് പൊട്ടുകയുമായിരുന്നു. സ്‌ഫോടനത്തില്‍ റാസ തെറിച്ചുവീണു. ശബ്ദം കേട്ടു സമീപവാസികളും പള്ളിയിലുണ്ടായിരുന്നവരും ഓടിയെത്തി റാസയെ ആശുപത്രിയിലെത്തിച്ചു.

പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തു പരിശോധന നടത്തി. ബോംബില്‍ മാരകരാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്നു ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. നിര്‍മാണപരിശീലനത്തിനിടെ ഉപേക്ഷിച്ച ബോംബാണിതെന്നാണു പോലീസിന്റെ നിഗമനം.

Ads by Google
Sunday 25 Feb 2018 08.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW