Wednesday, November 07, 2018 Last Updated 39 Min 27 Sec ago English Edition
Todays E paper
Ads by Google
െബെജു ഭാസി
Sunday 25 Feb 2018 08.38 AM

നെടുമ്പാശേരി മനുഷ്യക്കടത്ത് കേസ്; പീഡനം നടന്നത് ഗള്‍ഫില്‍, വലഞ്ഞത് സി.ബി.ഐ.

uploads/news/2018/02/195295/CBI.jpg

കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്തും മലയാളി യുവതികളെ െലെംഗീക ചൂഷണത്തിന് വിധേയമാക്കിയ സംഭവവും നടന്നതു ഗള്‍ഫ് രാജ്യങ്ങളിലായതിനാല്‍ കേസ് തെളിയിക്കുന്നത് ഏറെ ശ്രമകരമായിരുന്നു. ക്രൈംബ്രാഞ്ചില്‍നിന്നു 2013 ലാണ് കേസിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നത്. അഞ്ഞൂറിലധികം മലയാളി യുവതികളെ ദുബായില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കു വിറ്റതായി സൂചന ലഭിച്ചിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.

രക്ഷപ്പെട്ടു നാട്ടിലെത്തിയവരായിരുന്നു സി.ബി.ഐക്കു പിടിവള്ളിയായത്. ദുബായ്, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ ഇപ്പോഴും ഇരകളായി കഴിയുന്നവരുണ്ട്. രക്ഷപ്പെട്ട് എത്തിയവരാകട്ടെ സമൂഹത്തെ ഭയന്നു വിവരങ്ങള്‍ പുറത്തുപറയാന്‍ മടിച്ചത് അന്വേഷണത്തിനു തിരിച്ചടിയായെന്നു സി.ബി.ഐ. കേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്നലെ സി.ബി.ഐ. കോടതി ശിക്ഷിച്ച കേസില്‍ ആറു സാക്ഷികള്‍ കൂറുമാറി.

കേസ് അന്വേഷണത്തിനു പ്രധാനതടസമായതും ഇതായിരുന്നുവെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ മംഗളത്തോടു പറഞ്ഞു. എന്നാല്‍, ഏഴുപേര്‍ക്കു ശിക്ഷ ഉറപ്പാക്കിയതില്‍ നിര്‍ണായകമായത് പ്രതി അനില്‍കുമാറിന്റെ ഇ മെയിലുകള്‍ ആയിരുന്നു.

ഇരകളായ സ്ത്രീകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇ മെയിലുകളില്‍ സി.ബി.ഐ. കണ്ടെത്തിയത് പ്രതികള്‍ക്ക് കുരുക്കായി. മെയില്‍ വഴി ഇടപാടുകള്‍ക്ക് സ്ത്രീകളുടെ വിവരങ്ങള്‍ െകെമാറിയിരുന്നത് അനില്‍കുമാറാണ്.

ഈ വിലാസങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലെത്തിച്ചേര്‍ന്നത്. മനുഷ്യക്കടത്തിന് ഇരകളായി അനവധി സ്ത്രീകള്‍ വിദേശത്ത് എത്തിയെങ്കിലും മടങ്ങിയെത്തിയത് 12 പേര്‍ മാത്രമാണ്. ഇവരില്‍ രണ്ടുപേര്‍ മൊഴിനല്‍കി. ഇതിനിടെ, വിദേശത്തു നടന്ന കുറ്റകൃത്യത്തിനു കേരളത്തില്‍ കേസ് എടുത്തതിനെതിരേ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍, കോടതി ഹര്‍ജി തള്ളിയത് സി.ബി.ഐക്ക് അനുഗ്രഹമായി.

ദുബായ് പോലീസ് നല്‍കിയ വിവരങ്ങള്‍ കുറ്റപത്രം തയാറാക്കുന്നതിന് സഹായകമായി. മുഖ്യപ്രതി കെ.വി. സുരേഷിനെ പിടിക്കാന്‍ മാത്രമാണ് സി.ബി.ഐ. ദുബായിലേക്കു പോയത്. പ്രതികളില്‍ അനില്‍കുമാര്‍ ഇരകളിലൊരാളെ പീഡിപ്പിച്ചുവെന്നു മൊഴിയുണ്ട്. കേസില്‍ പ്രതികളായവരെല്ലാം മലയാളികളാണ്. എന്നാല്‍, വിദേശ പൗരന്മാരായ കുറ്റവാളികളെക്കുറിച്ചു വിവരം ലഭിച്ചിട്ടും ഇവരെ കണ്ടെത്തി ചോദ്യം ചെയ്യാന്‍ അവസരമുണ്ടായില്ല.

പെണ്‍വാണിഭ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 20,000 മുതല്‍ 25,000 രൂപവരെ ശമ്പളത്തില്‍ വീട്ടുജോലി വാഗ്ദാനം ചെയ്താണ് യുവതികളെ കടത്തിയിരുന്നത്. ചിലരെ വ്യാജപാസ്‌പോര്‍ട്ടിലാണ് വിദേശത്തെത്തിച്ചത്. വിസിറ്റിങ് വിസയിലാണ് ഭൂരിപക്ഷം പേരെയും കൊണ്ടു പോയത്.

യുവതികളെ ദുബായിലെ ഏജന്റുമാര്‍ക്കു െകെമാറുന്ന ഇടനിലക്കാരായിരുന്ന മലയാളികളായ പ്രതികള്‍. 50,000 രൂപയായിരുന്നു ഏജന്റുമാര്‍ക്ക് ലഭിച്ചിരുന്നത്. ഇപ്പോഴും മനുഷ്യക്കടത്ത് നടക്കുന്നതായും സി.ബി.ഐ. കേന്ദ്രങ്ങള്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW