Saturday, June 02, 2018 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 24 Feb 2018 04.07 PM

ഹൃദയത്തിനും കരളിനും യോഗ

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ,
uploads/news/2018/02/195054/fitnessplus240218a.jpg

അമിതമായ ശരീരഭാരവും കുടവയറും പലരേയും അലട്ടുന്നൊരു പ്രശ്‌നമാണ്. ശരീരസൗന്ദര്യത്തെ അത് പലവിധത്തില്‍ ബാധിക്കുകയും ചെയ്യും.

കൃത്യമായ ദിനചര്യകളിലൂടെയും യോഗയിലൂടെയും അമിതവണ്ണവും കുടവയറും കുറയ്ക്കാവുന്നതേയുള്ളൂ. ശരീരസൗന്ദര്യം വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അനുഷ്ഠിക്കേണ്ട യോഗാസനങ്ങളാണ് പശ്ചിമോത്താനാസനവും പൂര്‍വ്വോത്താനാസനവും.

പശ്ചിമോത്താനാസനം


പശ്ചിമോത്താനാസനം നിത്യവും പരിശീലിക്കുമ്പോള്‍ നട്ടെല്ലിനെ അയവുള്ളതും സന്ധികളെ ചലനാന്മകവും ആന്തരികാവയവങ്ങളെ സജീവവും നാഡീവ്യൂഹത്തെ പ്രസരിപ്പുള്ളതുമാക്കുന്നു. ഈ ആസനത്തിന് ഉഗ്രാസനമെന്നും ബ്രഹ്മചര്യാസനമെന്നും പറയാറുണ്ട്.

കാലുകള്‍ നീട്ടി വച്ചിരുന്ന് ചെയ്യേണ്ട ആസനമാണ് പശ്ചിമോത്താനാസനം. കാലുകള്‍ നീട്ടി വച്ചിരിക്കാന്‍ പാകത്തിലുള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ വടക്കോ, കിഴക്കോ ദിക്കിലേക്കായി തിരിഞ്ഞ് ഇരിക്കുക.

ഇരുന്ന ശേഷം കാലുകള്‍ നീട്ടി നിവര്‍ത്തി ചേര്‍ത്തുവയ്ക്കുക. കാല്‍ വിരലുകള്‍ ശരീരത്തിന് അഭിമുഖമായിരിക്കണം. കൈ പ്പത്തി അരക്കെട്ടിന്റെ ഇരുവശങ്ങളിലുമായി തറയില്‍ കമഴ്ത്തി വയ്ക്കുക.

ശേഷം ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് രണ്ട് കൈകളും കാതുകള്‍ക്ക് സമാന്തരമായി തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. ആസനം ചെയ്യുമ്പോള്‍ നട്ടെല്ല് കഴിയുന്നത്ര നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം.

ശേഷം ശ്വാസം വിട്ടുകൊണ്ട് അരക്കെട്ട് മുന്നോട്ട് വളയ്ക്കുക. പിന്നീട് ശരീരം മുന്നോട്ട് വളച്ച് കാല്‍വിരലുകളില്‍ തൊടുക. അതിനുശേഷം കൈയുടെ പെരുവിരല്‍ കൊണ്ട് കാലിന്റെ പെരുവിരലിനു മുകളില്‍ അമര്‍ത്തുക.

കാല്‍വിരലുകളില്‍ പിടിക്കാന്‍ സാധിക്കാത്തവര്‍ കാല്‍ കുഴകളിലോ കാല്‍ മുട്ടുകളിലോ പിടിച്ചാല്‍ മതി. ഇത് ചെയ്യുമ്പോള്‍ പാദങ്ങള്‍ ചേര്‍ന്നും കാല്‍മുട്ടുകള്‍ നിവര്‍ന്നുമിരിക്കണം. പാദങ്ങള്‍ നിലത്ത് പതിച്ചുവയ്ക്കണം. ശേഷം ശ്വാസം ഉള്ളിലേക്കെടുത്ത് പൂര്‍വ്വസ്ഥിതിയിലേക്കെത്തുക.

uploads/news/2018/02/195054/fitnessplus240218a1.jpg

ഗുണങ്ങള്‍


1. പശ്ചിമോത്താനാസനം ചെയ്യുന്നത് ഹൃദയത്തിനും കരളിനും പ്ലീഹയ്ക്കും ഗുണപ്രദമാണ്.
2. ദഹനേന്ദ്രിയത്തെ സജീവമാക്കി ദഹനം മെച്ചപ്പെടുത്തുന്നു.

3. കുടലുകളെ ക്രമീകരിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

5. നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നു.
6. സന്ധികളെ ചലനാന്മകമാക്കുകയും നട്ടെല്ലിന് വഴക്കം ലഭിക്കുകയും ചെയ്യുന്നു.

7. അരക്കെട്ടിനേയും പൃഷ്ഠഭാഗത്തേയും ശക്തമാക്കുന്നു.
8. മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നു.

പൂര്‍വ്വോത്താനാസനം


വിപരീതാസനമെന്ന നിലയില്‍ പശ്ചിമോത്താനാസനം കഴിഞ്ഞാലുടന്‍ പൂര്‍വ്വോത്താനാസനം ചെയ്യേണ്ടതാണ്. ആദ്യം നിലത്തിരുന്ന് കാലുകള്‍ നിവര്‍ത്തി കൈകള്‍ ശരീരത്തിന് പിന്നില്‍ നിലത്ത് ഉറപ്പിക്കുക. കൈവിരലുകള്‍ പിന്‍ഭാഗത്തേക്ക് തിരിഞ്ഞിരിക്കണം.

ശേഷം ശ്വാസമെടുത്തുകൊണ്ട് അരക്കെട്ട് കഴിയുന്നത്ര മുകളിലേക്ക് ഉയര്‍ത്തുക. ഇത് ചെയ്യുമ്പോള്‍ പാദങ്ങള്‍ തമ്മില്‍ ചേര്‍ന്നിരിക്കണം. പിന്നീട് തല പുറകിലേക്ക് താഴ്ത്തുക. ശേഷം ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്കെത്തുക. രണ്ട് ആസനവും ചെയ്ത് പൂര്‍ത്തിയാക്കിയതിന് ശേഷം ശവാസനത്തില്‍ വിശ്രമിക്കേണ്ടതാണ്.

ഗുണങ്ങള്‍


1. ശരീരം കൂടുതല്‍ ബലപ്പെടുന്നു.
2. രക്തചംക്രമണം വര്‍ദ്ധിക്കുന്നു.
3. തോളുകളേയും കൈകളേയും അരക്കെട്ടിനേയും ശക്തിപ്പെടുത്തുന്നു.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW