Thursday, June 27, 2019 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 24 Feb 2018 03.06 PM

മോഡലിംഗ് മോഹം ഉള്ളില്‍ കടന്ന പ്രീജയ്ക്ക് സംഭവിച്ചത്... ഭക്ഷണപ്രിയ ആയ അവള്‍ ഭക്ഷണം കഴിക്കാതെ അമിത വ്യായാമം ചെയ്തു... ഒടുവില്‍ എത്തിച്ചേര്‍ന്നത് അമനോറിയ അവസ്ഥയില്‍

''പ്രീജയുടെ ഉള്ളിലും മോഡലാകാനുള്ള ആഗ്രഹം ഉടലെടുത്തു. അതിനായി ആദ്യം വേണ്ടത് തടിച്ച ശരീരം ഒതുക്കുകയായിരുന്നു.''
uploads/news/2018/02/195039/Weeklymanoloakm240218.jpg

പതിവിലും നേരത്തെയാണ് അന്ന് ഞാന്‍ ഹോസ്പിറ്റലില്‍ ചെന്നത്. റൂമില്‍ ചെന്ന് ഇരിക്കേണ്ട താമസം, ഒരു കോള്‍. ഗൈനക്കോളജി വിഭാഗത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ എന്റെ അടുത്തേക്ക് റഫര്‍ ചെയ്തു എന്നൂ പറയാനാണ് വിളിച്ചത്. 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു ഭാര്യയും ഭര്‍ത്താവും എന്റെ അടുത്തെത്തി. ഒപ്പം ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് ഡോക്ടറോട് അല്‍പം സംസാരിക്കാനുണ്ടെന്ന് ആ മനുഷ്യന്‍ പറഞ്ഞു. ഞാനവരോട് കാര്യം തിരക്കി. ആലപ്പുഴയില്‍ നിന്ന് രാവിലെ തന്നെ മകളെയും കൂട്ടി ഇവിടേക്ക് പുറപ്പെട്ടതാണ്.

ടൗണില്‍ ഒരു ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് നടത്തുന്ന പ്രതാപിനും ഭാര്യ രമയ്ക്കും രണ്ടുമക്കളാണുള്ളത്. മൂത്തമകളായ പ്രീജ അച്ഛനമ്മമാരുടെ പൊന്നോമനയായിരുന്നു. പഠനത്തില്‍ സമര്‍ത്ഥയായതുകൊണ്ട് അവളുടെ എല്ലാ ആവശ്യങ്ങളും പ്രതാപന്‍ നടത്തിക്കൊടുക്കും.

പ്ലസ് ടൂവിന് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മകള്‍ക്ക് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ ആഗ്രഹമായി. അധ്യാപകര്‍ മുഖാന്തിരം ബാംഗ്ലൂരില്‍ പഠിച്ചാല്‍ നല്ലതായിരിക്കുമെന്ന് പ്രീജ മനസിലാക്കി. വീട്ടില്‍ പറഞ്ഞപ്പോള്‍ നോക്കെത്താ ദൂരത്തേക്ക് മകളെ പറഞ്ഞുവിടാന്‍ പ്രതാപിനും രമയ്ക്കും പ്രയാസം. എങ്കിലും മകളുടെ ഭാവിജീവിതത്തെക്കുറിച്ചോര്‍ത്തപ്പോ ള്‍ അവരും സമ്മതിച്ചു.

താമസിയാതെ പ്രീജയെയും കൂട്ടി മാതാപിതാക്കളും സഹോദരനും ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. അവളെ ഹോസ്റ്റലിലാക്കി. ഭക്ഷണപ്രിയയായ മകള്‍ക്ക് ധാരാളം പലഹാരങ്ങളും അച്ചാറുകളും മറ്റും അവര്‍ പായ്ക്ക് ചെയ്ത് കൊണ്ടാണ് പോയത്.

തിരികെ വീട്ടില്‍ വന്നപ്പോഴും മകളെ പിരിഞ്ഞ് ഇരിക്കേണ്ടി വന്ന സങ്കടമായിരുന്നു അവര്‍ക്ക്. കൂട്ടുകൂടാനും വഴക്കിടാനും പറ്റാത്ത വിഷമത്താല്‍ അനുജന്‍ പ്രയാഗും. ഓരോ അവധിക്കും അവള്‍ നാട്ടില്‍ വരുമ്പോഴും വീട്ടില്‍ ഉത്സവമായിരുന്നു.

വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിപ്പിച്ചു. തിരിച്ചുപോകുമ്പോള്‍ ഒരു ബാഗുനിറയെ ആഹാരസാധനങ്ങളായിരിക്കുംകൊടുത്തുവിടുക. എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ ഒട്ടേറെത്തവണ പ്രീജ നാട്ടില്‍ വന്നിരുന്നു.

ഓരോ തവണ കാണുമ്പോഴും അവളുടെ ശരീരം ശോഷിച്ചുകൊണ്ടേയിരുന്നു. എന്തുണ്ടാക്കിക്കൊടുത്താലും കഴിക്കില്ല. ഭക്ഷണത്തിനോട് ഒരുതരം വിരക്തി. മാത്രമല്ല, കഴിഞ്ഞ രണ്ടുമാസമായി പ്രീജയ്ക്ക് മാസമുറയും വന്നിട്ടില്ല. ഒരമ്മ എന്ന നിലയില്‍ രമയ്ക്കത് താങ്ങാവുന്നതിലും അധികമായിരുന്നു.

ഗൈനക്കോളജിസ്റ്റ് പരിശോധിച്ചപ്പോള്‍ പ്രീജയുടെ ശരീരത്തിലെ ബോഡി മാസ് ഇന്‍ടെക്‌സ് വളരെ താഴെയാണ് നില്‍ക്കുന്നത് എന്നറിഞ്ഞു. അങ്ങനെയാണ് എന്റെ അടുത്തേക്ക് റഫര്‍ ചെയ്യപ്പെട്ടത്. ഭക്ഷണം തീരെ കഴിക്കാത്തതുകൊണ്ട് എല്ലുന്തിയ ശരീരവുമായി വന്ന പ്രീജയോട് ഞാന്‍ സംസാരിച്ചു.

ഫാഷന്‍ ഡിസൈനിംഗ് പഠിച്ചുകൊണ്ടിരിക്കവേ, സുഹൃത്തുക്കളില്‍ ചിലര്‍ മോഡലിംഗിലേക്ക് കൂടി കടന്നു. അതുകണ്ടപ്പോള്‍ അറിയാതെ പ്രീജയുടെ ഉള്ളിലും മോഡലാകാനുള്ള ആഗ്രഹം ഉടലെടുത്തു. അതിനായി ആദ്യം വേണ്ടത് തടിച്ച ശരീരം ഒതുക്കുകയായിരുന്നു. ഭക്ഷണംപോലും കഴിക്കാതെ അവള്‍ ശരീരം ക്ഷീണിപ്പിച്ചു.

ശരീരഭാരം കുറച്ച് സുന്ദരിയാകണമെന്ന മിഥ്യാധാരണയ്ക്ക് പ്രീജ അടിമപ്പെട്ടു. ധാരാളം വ്യായാമങ്ങള്‍ ചെയ്തു. സീറോസൈസില്‍ ആകാനുള്ള പ്രീജയുടെ കഠിനാധ്വാനം ഒടുവില്‍ അവളെ കൊണ്ടെത്തിച്ചത് അനറൊക്‌സി ആന്റ് എയര്‍വോസ എന്ന രോഗാവസ്ഥയിലാണ്.

ഇതിന്റെ പരിണിതഫലമെന്നോണമാണ് അമനോറിയ (മെന്‍സസ് ഇല്ലാത്ത അവസ്ഥ) വന്നത്. പ്രീജയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് ഡ്രിപ്പും മറ്റുമിട്ടു. ശരീരത്തിനാവശ്യമായ മിനറല്‍സും ധാതുക്കളും വൈറ്റമിന്‍സും കൊടുത്തു.

ശാരീരികശേഷി മെച്ചപ്പെട്ടശേഷം പേഷ്യന്റിന് ആരോഗ്യപരമായ ഡയറ്റിംഗിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കിക്കൊടുത്തു. നന്നായി ആഹാരം കഴിച്ചപ്പോള്‍ മാസമുറ കൃത്യമായി വരാനും തുടങ്ങി. ഇപ്പോള്‍ പ്രീജ ആരോഗ്യവതിയാണ്.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 24 Feb 2018 03.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW