Thursday, December 13, 2018 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 24 Feb 2018 01.34 AM

നിയാണ്ടര്‍താല്‍ മനുഷ്യരില്‍ ചിത്രകാരന്‍മാരും!

uploads/news/2018/02/194873/in4.jpg

ലണ്ടന്‍: ലോകത്തെ ഏറ്റവും പഴക്കംചെന്ന ഗുഹാചിത്രങ്ങള്‍ വരച്ചത്‌ ആദിമ മനുഷ്യരായ നിയാണ്ടര്‍തലുകളാണെന്നു കണ്ടെത്തല്‍.
64,000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വരച്ച ഈ ഗുഹാചിത്രങ്ങള്‍ ആധുനിക മനുഷ്യര്‍ യൂറോപ്പിലേക്കു വരുന്നതിനും 20,000 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വരച്ചതാണെന്നാണും പഠനം. ഹിമയുഗത്തിനു മുമ്പ്‌ വരച്ചതെന്നു കരുതപ്പെടുന്ന ചിത്രങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ജേര്‍ണല്‍ സയന്‍സ്‌ വെബ്‌സൈറ്റാണ്‌ പുറത്തുവിട്ടത്‌.
രാജ്യാന്തരതലത്തിലുള്ള ശാസ്‌ത്രജ്‌ഞരുടെ കൂട്ടായ്‌മ സ്‌റ്റേറ്റ്‌ ഓഫ്‌ ദ്‌ ആര്‍ട്ട്‌ (യുറേനിയം-തോറിയം ഡേറ്റിങ്‌) എന്ന സാങ്കേതികവിദ്യയുടെ സഹായത്താലാണ്‌ ചിത്രങ്ങളുടെ കാലപ്പഴക്കം നിര്‍ണയിച്ചത്‌.
നമ്മള്‍ വിശ്വസിച്ചിരുന്നതിനേക്കാള്‍ കഴിവുള്ളവരാണ്‌ നിയാണ്ടര്‍തല്‍ മനുഷ്യരെന്ന്‌ ബ്രിട്ടനിലെ സൗത്താംപ്‌റ്റണ്‍ സര്‍വകലാശാലയിലെ പുരാവസ്‌തു ശാസ്‌ത്രജ്‌ഞനായ ക്രിസ്‌ സ്‌റ്റാന്‍ഡിഷ്‌ പറഞ്ഞു. അവര്‍ ആധുനിക മനുഷ്യരെപ്പോലെ ചിന്തിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 24 Feb 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW