Saturday, February 09, 2019 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 23 Feb 2018 05.27 PM

കാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്നു വിരലുകള്‍ നഷ്ട്ടപ്പെട്ടു, എഴുന്നേറ്റു നില്‍ക്കാന്‍ കഴിയില്ല, ഗര്‍ഭപാത്രത്തിലെ കൊന്നു കളയാന്‍ പലരും നിര്‍ദേശിച്ചു, എന്നാല്‍ 100 രൂപ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ച് അവര്‍ ആ മകനെ വളര്‍ത്തി: ഇന്ന് അവന്‍ ഒരു നാടിന്റെ അഭിമാനം

uploads/news/2018/02/194759/=makan.jpg

വൈകല്യമുണ്ടായിരുന്ന തങ്ങളുടെ കുഞ്ഞിനെ കൊന്നുകളയാന്‍ തുടങ്ങിയ മാതാപിതാക്കള്‍ക്ക് അഭിമാനമായി വൈകല്യമുള്ള ഇതേ മകന്‍. ശിവം പോര്‍വല്‍ എന്ന കുട്ടിക്ക് ജനിക്കുന്ന സമയത്തു വലതു കയ്യില്‍ മൂന്നു വിരലുകള്‍ മാത്രമായിരുന്നു. ഇടതു കയ്യില്‍ കൂടിച്ചേര്‍ന്നിരിക്കുന്ന തള്ളവിരലും. കാലുകള്‍ പൂര്‍ണമായും തളര്‍ന്നിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തില്‍തന്നെയായിരുന്നു ശിവത്തിന്റെ വൈകല്യം ആരംഭിച്ചത്. ഇത്രയും വൈകല്യങ്ങളുള്ള കുഞ്ഞിനെ കൊന്നുകളയാന്‍ പോലും ചിലര്‍ ശിവത്തിന്റെ മാതാപിതാക്കളെ ഉപദേശിച്ചു.

മധ്യപ്രദേശിലെ മഹിദ്പൂരില്‍ 16 പേരടങ്ങിയ ഒരു വലിയ കൂട്ടുകുടുംബമായിരുന്നു ശിവത്തിന്റേത്. ഒരു പാന്‍ കടയില്‍ നിന്നു കിട്ടുന്ന തുച്ഛമായ 100 രൂപയായിരുന്നു ശിവത്തിന്റെ പിതാവിന്റെ ശമ്പളം. എന്നിട്ടും മാതാപിതാക്കള്‍ വൈകല്യമുള്ള ആ കുട്ടിയെ വളര്‍ത്തി. മുട്ടിലിഴഞ്ഞു നീങ്ങി ഒട്ടേറെ കഷ്ടപ്പാടുകളെ അതിജീവിച്ച് ശിവം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും മിച്ചം പിടിച്ച പൈസയുമായി പിതാവ് ഒരു സ്‌കൂട്ടര്‍ വാങ്ങി നല്‍കിയത് ശിവത്തിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി. പരസഹായമില്ലാതെ പുറത്തിറങ്ങി പലതും ചെയ്യാനുള്ള പ്രചോദനമായി ആ സ്‌കൂട്ടര്‍. സാധാരണ കുട്ടികള്‍ ചെയ്യുന്നതെല്ലാം ചെയ്യുകയെന്നത് ഒരു വെല്ലുവിളിയായി ശിവം ഏറ്റെടുത്തു.



ദേശീയ നീന്തല്‍ താരമായ ബന്ധുവാണ് നീന്തല്‍കുളത്തില്‍ ഇറങ്ങാനുള്ള പ്രേരണ ശിവത്തിന് നല്‍കിയത്. തുടര്‍ന്ന് ശിവം നീന്തല്‍കുളത്തിലും താരമായി. വാശിയോടെ പഠിച്ച് ഒടുവില്‍ ഐഐടി പട്നയില്‍ ബിടെക്കിന് പ്രവേശനം നേടി. പഠനം കഴിഞ്ഞ് ബിഎസ്എന്‍എല്ലില്‍ ടെലികോം ഓഫിസറായി ജോലിക്കു കയറി. ശിവം ഇപ്പോള്‍ ബിഎസ്എന്‍എല്ലിലെ ടെലികോം ഓഫിസര്‍, മുന്‍ ഐഐടി വിദ്യാര്‍ഥി, നീന്തല്‍ താരം, മോട്ടിവേഷനല്‍ സ്പീക്കര്‍, പാട്ടുകാരന്‍, കവി, ഗിറ്റാര്‍വാദകന്‍ എന്നിങ്ങനെ പല മേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. വൈകല്യം കൊണ്ട് ഉള്‍വലിയുന്ന എല്ലാവര്‍ക്കും ഒരു മാതൃകയാണ് ശിവയുടെ ജീവിതം.

Ads by Google
Friday 23 Feb 2018 05.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW