Sunday, August 12, 2018 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 23 Feb 2018 04.04 PM

ആസ്വദിക്കാം എരിവും പുളിയും മധുരവുമായി രുചികള്‍

എരിവും പുളിയും മധുരവുമായി പത്തുതരം പുതുവര്‍ഷ രുചികള്‍. ഏതു പ്രായക്കാര്‍ക്കും കഴിക്കാവുന്ന വ്യത്യസ്തമായ വിഭവങ്ങള്‍...
uploads/news/2018/02/194745/HealthRecipes230218.jpg

പുതുവര്‍ഷം പുതിയ തീരുമാനങ്ങളുടെ നാളുകള്‍ കൂടിയാണ്. പുതുവര്‍ഷ തീരുമാനങ്ങളില്‍ ആരോഗ്യത്തിനും അല്‍പ്പം പ്രാധാന്യം നല്‍കിയാലോ? പുതുവര്‍ഷത്തില്‍ പരീക്ഷിക്കാവുന്ന ആരോഗ്യപ്രദമായ വിഭവങ്ങളുടെ ചേരുവകളാണ് വായനക്കാര്‍ക്കായി തയാറാക്കിയിരിക്കുന്നത്.

1. കാരറ്റ് പഞ്ച്


കാരറ്റ്്്- 2
നാരങ്ങ - 1
ഇഞ്ചി - 1 ചെറിയ കഷ്ണം
പഞ്ചസാര - ആവശ്യത്തിന്

തയാറാക്കുന്ന വിധം


കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിലേക്ക് ഇടുക. അതിലേക്ക് ഇഞ്ചിയും പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നന്നായി അടിക്കുക. ഇതിലേക്ക് നാരങ്ങയുടെ നീര് ചേര്‍ത്ത് തണുപ്പിക്കാന്‍ വയ്ക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.

2. ബനാന പാന്‍കേക്ക്


ഏത്തപ്പഴം - 2
മുട്ട - 2
ഏലയ്ക്ക പൊടിച്ചത് - ഒരു നുള്ള്

തയാറാക്കുന്ന വിധം


ഏത്തപ്പഴം നന്നായി ഉടയ്ക്കുക. അതിലേക്ക് രണ്ട് മുട്ട നന്നായി അടിച്ചതും ചേര്‍ക്കുക. ശേഷം ഇതിലേക്ക് ഒരു നുള്ള് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കുക. ഈ മിശ്രിതം നോണ്‍സ്റ്റിക് പാനില്‍ ചുട്ടെടുക്കുക. ചൂടുള്ള ഈ പാന്‍കേക്ക് തേനോടൊപ്പം രുചിയോടെ കഴിക്കാവുന്നതാണ്.
uploads/news/2018/02/194745/HealthRecipes230218b.jpg

3. ബ്രൗണി


മുട്ട - 2
ന്യൂട്ടെല്ല - 1 കപ്പ്

തയാറാക്കുന്ന വിധം


മുട്ട നന്നായി അടിച്ച് ഒരു ബൗളില്‍ വയ്ക്കുക. അതിലേക്ക് ഒരു കപ്പ് ന്യൂട്ടെല്ല ചേര്‍ത്ത് ബീറ്റര്‍ ഉപയോഗിച്ച് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം ബേക്കിംഗ് പാത്രത്തില്‍ ഒഴിച്ച് 30 മിനിറ്റ്, 350 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. അതിനുശേഷം മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി ഉപയോഗിക്കുക.

4. ഗ്രീന്‍ സ്മൂത്തി


സാലഡ് കുക്കുമ്പര്‍ - 1
ഗ്രീന്‍ ആപ്പിള്‍- 1
പുതിനയില - അരക്കപ്പ്
ഐസ് ഒരു - വലിയ കപ്പ്
തേന്‍ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


തൊലി കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കിയ സാലഡ് കുക്കുമ്പറും ഗ്രീന്‍ ആപ്പിളും ചെറിയ കഷ്ണങ്ങളാക്കി അരിയുക. അതിലേക്ക് അരക്കപ്പ് പുതിനയിലയും തേനും ചേര്‍ത്ത് നന്നായി അടിയ്ക്കുക. അതിനുശേഷം 1കപ്പ് ഐസ് ഇതിലേക്ക് ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചശേഷം തണുപ്പോടെ ഉപയോഗിക്കുക.

5. ഫ്രൂട്ട് ആന്‍ഡ് വെജ് കോംമ്പോ


കാബേജ് ഗ്രേറ്റ് ചെയ്തത്്- അരക്കപ്പ്
പച്ച മുന്തിരിങ്ങ - അരക്കപ്പ്
കുരുമുളക് പൊടി - ആവശ്യത്തിന്
നാരങ്ങ - അരമുറി
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത കാബേജും നാലായി മുറിച്ച മുന്തിരിയും, അതിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക. ഒരു സ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് ഉപയോഗിക്കാം.
uploads/news/2018/02/194745/HealthRecipes230218a.jpg

6. ബനാന ചോക്കലേറ്റ് ഐസ്‌ക്രീം


ഏത്തപ്പഴം- 2
ഡാര്‍ക്ക് ചോക്കലേറ്റ് - അരക്കപ്പ്
പാല്‍ - അരക്കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


മിക്‌സിയിലേക്ക് വട്ടത്തില്‍ അരിഞ്ഞ ഏത്തപ്പഴവും ഡാര്‍ക്ക് ചോക്കലേറ്റും പാലും വാനില എസന്‍സും ചേര്‍ത്ത് നന്നായി അടിയ്ക്കുക. ഈ മിശ്രിതം ഫ്രീസറില്‍ ഒരു മണിക്കൂര്‍ തണുക്കാന്‍ വയ്ക്കുക. അതിനുശേഷം ഉപയോഗിക്കുക.

7. ഫിഷ് റോള്‍


മീന്‍ - 4 വലിയ കഷ്ണങ്ങള്‍
ഇഞ്ചി - കാല്‍ കപ്പ്
വെളുത്തുള്ളി - കാല്‍ കപ്പ്
ചുവന്നുള്ളി - അരക്കപ്പ്
മുളക്‌പൊടി - 3 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഗോതമ്പ്‌പൊടി - 1 കപ്പ്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


നന്നായി കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ മുളക്‌പൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് ചെറുതായി മൊരിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും വഴറ്റിയെടുക്കുക. അതിലേക്ക് മൊരിച്ചെടുത്ത മീന്‍ മുള്ളില്ലാതെ മിക്‌സ് ചെയ്യുക. അതിനുശേഷം അടുപ്പില്‍ നിന്നും മാറ്റുക. മറ്റൊരു പാത്രത്തില്‍ ഗോതമ്പുപൊടി വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. അത് ചെറിയ പൂരിയുടെ വട്ടത്തില്‍ പരത്തുക. അതിലേക്ക് അടുപ്പില്‍ നിന്നും വാങ്ങിവച്ചിരിക്കുന്ന മീന്‍ വഴറ്റിയത് വച്ചശേഷം നാല് വശങ്ങളും മടക്കി, എണ്ണയില്‍ വറക്കുക.
uploads/news/2018/02/194745/HealthRecipes230218c.jpg

8. ഓറഞ്ച് സ്മൂത്തി


ഓറഞ്ച് ജ്യൂസ് - 3 ടീസ്പൂണ്‍
ഓറഞ്ച് - 1
മാമ്പഴം - 1
കാരറ്റ് ഗ്രേറ്റ് ചെയ്തത് - 1 കപ്പ്
ഐസ് - 1 വലിയ കപ്പ്

തയാറാക്കുന്ന വിധം


മിക്‌സിയിലേക്ക് ഓറഞ്ച് ജ്യൂസും വട്ടത്തില്‍ അരിഞ്ഞ കുരു മാറ്റിയ ഓറഞ്ചും, മാമ്പഴം കഷ്ണങ്ങളാക്കിയതും കാരറ്റും ചേര്‍ത്ത് അടിയ്ക്കുക. അതിലേക്ക് ഐസ് ചേര്‍ത്ത ശേഷം വീണ്ടും അടിയ്ക്കുക. ആവശ്യമെങ്കില്‍ പഞ്ചസാര പൊടിച്ച് ചേര്‍ത്ത് ഉപയോഗിക്കുക.

9. ചില്ലി പോപ്പേഴ്‌സ്


ബജി മുളക് - 3
ചീസ് ഗ്രേറ്റ് ചെയ്തത് - 1 കപ്പ്
എണ്ണ - ആവശ്യത്തിന്
ടൂത്ത് പിക്ക് - 6
ബ്രഡ് നുറുക്കിയത്്- 1 കപ്പ്
മുട്ട - 1
മൈദ - 1 കപ്പ്

തയാറാക്കുന്ന വിധം


മുളകിന്റെ മുകള്‍ ഭാഗം മുറിച്ച് മാറ്റി വയ്ക്കുക. സ്പൂണ്‍ ഉപയോഗിച്ച് മുളകിന് ഉള്ളിലെ ഭാഗം നീക്കം ചെയ്യുക. അതിനുള്ളിലേക്ക് ചീസ് നിറയ്ക്കുക. മുറിച്ച് മാറ്റി വച്ചിരിക്കുന്ന ഭാഗം ടൂത്ത് പിക്ക് ഉപയോഗിച്ച് കൂട്ടിയോജിപ്പിക്കുക. അതിനുശേഷം മാവില്‍ മുക്കി, ശേഷം മുട്ട അടിച്ചതില്‍ മുക്കി, ബ്രഡ് നുറുക്കിയതില്‍ മുക്കി എണ്ണയില്‍ പൊരിക്കുക.
uploads/news/2018/02/194745/HealthRecipes230218d.jpg

10. ചിക്കന്‍ സ്റ്റീക്ക്


എല്ലില്ലാത്ത ചിക്കന്‍ (കഷ്ണങ്ങളാക്കിയത്) - 5
മുട്ട- 1
ടൊമാറ്റോ സോസ് - 1 ടേബിള്‍സ്പൂണ്‍
ഉപ്പ്്്്- ആവശ്യത്തിന്
കുരുമുളക് പൊടി - ആവശ്യത്തിന്
ബേക്കിംങ് പൗഡര്‍- 1 ടീസ്പൂണ്‍
ബേക്കിംങ് സോഡ - 1 ടീസ്പൂണ്‍
തൈര് - ഒന്നരക്കപ്പ്
മൈദ- 1 കപ്പ്

തയാറാക്കുന്ന വിധം


ചിക്കന്‍ കഷ്ണങ്ങളാക്കിയതിലേക്ക് ഉപ്പും കുരുമുളക് പൊടിയും പുരട്ടി വയ്ക്കുക. മറ്റൊരു പാത്രത്തില്‍ മുട്ടയും സോസും കുരുമുളക് പൊടിയും ഉപ്പും ബേക്കിംങ് സോഡയും ബേക്കിംങ് പൗഡറും ചേര്‍ത്ത് നന്നായി അടിച്ച് ചേര്‍ക്കുക. അതിലേക്ക് തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന ചിക്കന്‍, മൈദ മാവില്‍ മുക്കി മുട്ടയും കുരുമുളക് പൊടിയും സോസും ചേര്‍ന്ന മിശ്രിതത്തില്‍ മുക്കി, വീണ്ടും മൈദ മാവില്‍ മുക്കി വറുത്തെടുത്ത് ഉപയോഗിക്കുക.

ഷോബിള്‍ ആഷി വര്‍ഗീസ്
ഡയറ്റിഷന്‍
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW