Friday, September 21, 2018 Last Updated 18 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 22 Feb 2018 06.55 PM

ഈ സുന്ദരി ചില്ലറക്കാരിയല്ല: ശത്രുവിനു നേരേ സൂപ്പര്‍സോണിക്ക് വിമാനം പറപ്പിച്ച് ഇവള്‍ കയറിയതു ചരിത്രത്തിലേയ്ക്ക്

uploads/news/2018/02/194462/avni.jpg

അവ്‌നീ ചതുര്‍വേദിയെന്ന മധ്യപ്രദേശുകാരി പറന്നു കയറിയത് ചരിത്രത്തിലേക്കാണ്. സൂപ്പര്‍സോണിക് യുദ്ധവിമാനം പറത്തിയാണ് മധ്യപ്രദേശിലെ റേവയിലെ ദേവ്ലോണ്ടെന്ന ഗ്രാമത്തില്‍നിന്ന് എത്തിയ അവ്‌നീ ചരിത്രം കുറിച്ചത്. സൂപ്പര്‍സോണിക് യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയെന്ന ഖ്യാതിയാണ് അവ്‌നീ നേടിയത്. യുദ്ധവിമാനങ്ങള്‍ പറത്തുന്ന മിടുക്കിയായ പൈലറ്റ് ആവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അവ്‌നീ നേരത്തെ വ്യക്തമാക്കിയിരുന്നു. സേനയിലെ ഏറ്റവും മികച്ച യുദ്ധവിമാനം പറത്തുകയാണ് ലക്ഷ്യം. സീനിയേഴ്സില്‍നിന്നും അതിനുള്ള പാഠമാണ് ഓരോ ദിവസവും താനുള്‍ക്കൊള്ളുന്നതെന്നും അവ്‌നീ പറഞ്ഞു.

ജാംനഗര്‍ വ്യോമതാവളത്തില്‍ നിന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മിഗ്-21 വിമാനവുമായി അവ്‌നീ പറന്നുയര്‍ന്നത്. അരമണിക്കൂറോളം നേരം വിമാനം പറപ്പിച്ചശേഷം അവ്‌നീ വിജയകരമായി ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ്ങിലും ടേക്കോഫിലും ഏറ്റവും കൂടുതല്‍ വേഗമുള്ള യുദ്ധവിമാനമാണ് മിഗ്-21. പഴക്കമേറിയ ഈ സൂപ്പര്‍ സോണിക് വിമാനത്തിന് ലാന്‍ഡിങ്, ടേക്കോഫ് ഘട്ടങ്ങളില്‍ മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനാവും. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പരിശീലനം കിട്ടിയ ആദ്യത്തെ വനിതാ പൈലറ്റ് സംഘത്തിലംഗമാണ് അവ്‌നീ.

ഭാവനാ കാന്ത, മോഹന സിങ് എന്നിവരാണ് അവ്‌നീക്കൊപ്പം പരിശീലനം നേടിയ സംഘത്തിലെ മറ്റുള്ളവര്‍. ഇവരുടെ ഏകാംഗ ദൗത്യം വരും ദിവസങ്ങളില്‍ നടക്കുമെന്ന് സേനാ അധികൃതര്‍ വ്യക്തമാക്കി. 2016 ജൂണിലാണ് അവ്‌നീ വ്യോമസേനയില്‍ കമ്മിഷന്‍ഡ് ഓഫീസറായി ചേര്‍ന്നത്. കൂടുതല്‍ പരിശീലനം നല്‍കിയശേഷമാകും യുദ്ധസമാനമായ സാഹചര്യങ്ങളില്‍ വിമാനം പറത്തുന്നതിനായി അവ്‌നീയെയും മറ്റും നിയോഗിക്കുക. അവ്‌നീയുടെ നേട്ടത്തില്‍ അത്യധികം ആഹ്ലാദിക്കുന്നതായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പറഞ്ഞു. വനിതാ ഓഫീസര്‍മാര്‍ക്കും സേനയില്‍ തുല്യ പങ്കാളിത്തം നല്‍കുന്ന കാര്യത്തില്‍ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് അവ്‌നീയിലൂടെ സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 22 Feb 2018 06.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW