Friday, November 16, 2018 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 22 Feb 2018 03.15 PM

പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു, കോടികളുടെ ആസ്തിക്ക് അവകാശിയില്ല: ആദ്യ ഭാര്യ ജീവിച്ചിരിക്കേ 80 കാരന്‍ 30 കാരിയെ വിവാഹം കഴിച്ചു

uploads/news/2018/02/194436/wedd.jpg

സ്വത്തുക്കള്‍ അനാഥമാകും എന്ന ചിന്തയാല്‍ ആദ്യ ഭാര്യ ജീവിച്ചിരിക്കെ 80കാരന്‍ 30 കാരിയെ വിവാഹം കഴിച്ചു. രാജസ്ഥാാനിലെ കരൗലി സ്വദേശിയായ സുഖ്‌റാം ഭൈരവയാണ് ഇത്തരത്തില്‍ രണ്ടാമതു വിവാഹം കഴിച്ചത്. തന്റെ ഭാര്യയുടെ സമ്മതേേത്താടെയാണ് ഈ വിവാഹം എന്ന് ഇയാള്‍ പറയുന്നു.

ഇങ്ങനെ ഒരു വിവാഹം നടന്നതായി തങ്ങള്‍ക്ക് അറിയില്ല എന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. 12 അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ആഘോഷകരമായ വിവാഹമായിരുന്നു ഇത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുതിരപ്പുറത്തേറി വലിയ ആഘോഷത്തോടെയാണ് 80 കാരന്‍ വരന്‍ വേദിയില്‍ എത്തിയത്.

ആദ്യ വിവാഹത്തില്‍ ഇയാള്‍ക്കു ഒരു മകന്‍ ഉണ്ട്. എന്നാല്‍ 20 വര്‍ഷം മുമ്പ് ഈ മകന്‍ മരിച്ചു. തുടര്‍ന്നു പെണ്‍മക്കളെ വിവാഹം കഴിച്ച അയക്കുകയായിരുന്നു. ഇതോടെയാണു ഭൂസ്വത്തുക്കള്‍ നഷ്ടമാകുമെന്ന ആശങ്ക ഇയാള്‍ക്കുണ്ടായത്. ഈ ചിന്ത രണ്ടാം വിവാഹത്തില്‍ എത്തിക്കുകയായിരുന്നു.

ഒരു മകനെ കിട്ടുക എന്നതു മാത്രമാണ് ഈ കല്ല്യാണത്തിന്റെ ലക്ഷ്യ, തന്റെ സ്വത്തിന് ഒരു അവകാശി വേണം എന്ന് സുഖ്‌റാം പറയുന്നു. രാജസ്ഥാനില്‍ വിസ്തൃതമായ കൃഷി ഭൂമിക്കു പുറമെ ഇയാള്‍ക്കു ഡല്‍ഹിയിലും സ്വത്തുക്കള്‍ ഉണ്ട്.

Ads by Google
Thursday 22 Feb 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW