Wednesday, July 17, 2019 Last Updated 12 Min 47 Sec ago English Edition
Todays E paper
Ads by Google
അഡ്വ.എം.എസ് അനില്‍കുമാര്‍
അഡ്വ.എം.എസ് അനില്‍കുമാര്‍
Thursday 22 Feb 2018 02.35 PM

''അതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതുപോലെ വിവാഹമോചനത്തിന് ഞാന്‍ തയ്യാറാണ്. പക്ഷേ എനിക്കും എന്റെ കുട്ടികള്‍ക്കും അവകാശപ്പെട്ടതെല്ലാം ലഭിക്കണം.''- വീട്ടുകാരെ ഉപേക്ഷിച്ച് രമേശിനൊപ്പം ജീവിതമാരംഭിച്ച സിന്ധു ഇങ്ങനെ പറയാനുള്ള കാരണം? എല്ലാ കുടുംബങ്ങളും അറിഞ്ഞിരിക്കണം

uploads/news/2018/02/194421/Weeklyfamilycourt220218.jpg

ഭര്‍ത്താവില്‍നിന്ന് ജീവനാംശവും സ്വത്തും ആവശ്യപ്പെട്ടുകൊണ്ടാണ് എല്‍.ഐ.സി ജീവനക്കാരിയായ സിന്ധു അടുത്തിടെ എന്നെ കാണാന്‍ വന്നത്. ജീവിതത്തിലുണ്ടായ ദുരനുഭവങ്ങള്‍ അവര്‍ പങ്കുവച്ചതിങ്ങനെ:

''ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ കാര്യമാക്കാതെയാണ് ഞാന്‍ രമേശേട്ടനെ വിവാഹം കഴിച്ചത്. സ്വകാര്യ സ്ഥാപനത്തി ല്‍ ജോലിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ട് ചെറിയൊരു വാടകവീട്ടിലാണ് ഞങ്ങള്‍ ജീവിതം ആരംഭിച്ചത്.

കഷ്ടപ്പാടുകള്‍ക്കിടയിലും സന്തോഷമുളള ജീവിതമായിരുന്നു ഞങ്ങളുടേത്. രണ്ട് മക്കളെക്കൂടി ദൈവം തന്നപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. സ്വന്തമായി അഞ്ച് െസന്റ് സ്ഥലവും ചെറിയൊരു വീടും... അതായിരുന്നു പിന്നീടുളള ഞങ്ങളുടെ സ്വപ്നം. കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന് കിട്ടിയിരുന്ന വരുമാനത്തില്‍നിന്ന് മിച്ചം പിടിക്കാനായില്ല.

ആ സമയത്താണ് ഒരു സുഹൃത്ത് വഴി രമേശേട്ടനു വിദേശത്ത് പോകാന്‍ അവസരം ലഭിച്ചത്. എന്നെയും മക്കളെയും വിട്ട് മാറിനില്‍ക്കാന്‍ അദ്ദേഹത്തിന് സങ്കടമായിരുന്നു. എങ്കിലും കുട്ടികളുടെ ഭാവിയോര്‍ത്ത് രമേശേട്ടന്‍ ദുബായിലേക്ക് പോയി. രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വന്തമായി സ്ഥലം വാങ്ങാനും അതിലൊരു വീട് പണിയാനും ഞങ്ങള്‍ക്ക് സാധിച്ചു.

കുറച്ചുനാള്‍ കഴിഞ്ഞ് എനിക്ക് എല്‍.ഐ.സിയില്‍ ജോലി ലഭിച്ചു. വീട്ടുജോലിയും കുട്ടികളുടെ കാര്യവും എല്ലാംകൂടി മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ വീട്ടുജോലിക്ക് ഒരു സ്ത്രീയെ നിര്‍ത്തി. പ്രത്യേകിച്ച് ഒന്നും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. കുട്ടികളുടെ കാര്യവും വീട്ടുജോലിയുമെല്ലാം അവള്‍ കണ്ടറിഞ്ഞ് ചെയ്തു. വര്‍ഷത്തിലൊരിക്കല്‍ രണ്ട് മാസത്തെ അവധിക്കു വന്ന് രമേശേട്ടന്‍ മടങ്ങും.

വര്‍ഷങ്ങള്‍ കടന്നുപോയി. മൂത്തമകന്‍ ഡിഗ്രിക്കും ഇളയയാള്‍ പ്ലസ്ടുവിനും എത്തി. അത്യാവശ്യം ബാങ്ക്ബാലന്‍സും ആയതോടെ പ്രവാസിജീവിതം അവസാനിപ്പിച്ച് ഇനിയുളള കാലം ഞങ്ങളോടൊപ്പം കഴിയാനായി അദ്ദേഹം നാട്ടിലെത്തി. കൊല്ലത്തെ ഒരു സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചു. അതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമായി.

ഒരിക്കല്‍ ജോലികഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഞാന്‍ കണ്ടത് ഒരു ഭാര്യയും കാണാനാഗ്രഹിക്കാത്ത കാഴ്ചയാണ്. ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന എന്റെ ഭര്‍ത്താവും അനുജത്തിയുടെ സ്ഥാനത്ത് കരുതിയ ജോലിക്കാരിയും...

എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഞാന്‍ പൊട്ടിത്തെറിച്ചു. അവളെ അപ്പോള്‍ത്തന്നെ വീട്ടില്‍നിന്ന് പറഞ്ഞയച്ചു. തന്നോളം വളര്‍ന്ന കുട്ടികളെ ഓര്‍ത്ത് ഞാന്‍ എല്ലാം ക്ഷമിച്ചു. പിടിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ മുതല്‍ അദ്ദേഹം ഞാനുമായി ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ടു.

ചെയ്തുപോയ തെറ്റിന്റെ കുറ്റബോധം കൊണ്ട് പറയുന്നതാണെന്നാണ് ഞാന്‍ കരുതിയത്. എന്നെ ഉപേക്ഷിച്ച് ആ സ്ത്രീയെ വിവാഹം കഴിക്കാനാണെന്ന് പിന്നീടാണ് മനസ്സിലായത്. എന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. കാര്യങ്ങള്‍ തിരിച്ചറിയാനുളള പ്രായം മക്കള്‍ക്കുണ്ടായതുകൊണ്ട് എന്നോടൊപ്പം അവരും ഇറങ്ങി.

കുട്ടികളുമായി വാടകവീട്ടില്‍ താമസം ആരംഭിച്ചു. എങ്കിലും അദ്ദേഹമില്ലാത്ത ജീവിതം നരകതുല്യമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തെ വിശ്വസിച്ച് വീട്ടുകാരെ ഉപേക്ഷിച്ച് ഞാന്‍ ഇറങ്ങിപ്പോന്നതാണ്. അതിന്റെ ശിക്ഷയാണ് ഇന്നു ഞാന്‍ അനുഭവിക്കുന്നത്.

സ്വന്തമായി വരുമാനം ഉളളതുകൊണ്ടാണ് ആ വീഴ്ചയില്‍ എനിക്ക് പിടിച്ചുനില്‍ക്കാനായത്. എങ്കിലും കിട്ടുന്ന വരുമാനംകൊണ്ട് കുട്ടികളുടെ പഠനവും വീട്ടുെചലവും വാടകയും എല്ലാംകൂടി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല.

അതുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടതുപോലെ വിവാഹമോചനത്തിന് ഞാന്‍ തയ്യാറാണ്. പക്ഷേ എനിക്കും എന്റെ കുട്ടികള്‍ക്കും അവകാശപ്പെട്ടതെല്ലാം ലഭിക്കണം.'' സിന്ധു ഒരു വിധത്തില്‍ പറഞ്ഞവസാനിപ്പിച്ചു.

ഇരുകൂട്ടരെയും പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. അവരുടെ കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു.

അഡ്വ.എം.എസ് അനില്‍ കുമാര്‍:9446336672

Ads by Google
അഡ്വ.എം.എസ് അനില്‍കുമാര്‍
അഡ്വ.എം.എസ് അനില്‍കുമാര്‍
Thursday 22 Feb 2018 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW