Monday, September 10, 2018 Last Updated 27 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 22 Feb 2018 01.25 PM

ട്വിറ്ററില്‍ രാഹുലിനും കോണ്‍ഗ്രസിനും പിന്നാലെ ; അമിതാഭ് ബച്ചനും രാഷ്ട്രീയത്തിലേക്ക്?

uploads/news/2018/02/194413/amithabh.jpg

ന്യൂഡല്‍ഹി: മൂന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുമായുള്ള ബന്ധവും ഒരിക്കല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചുള്ള ജയവും. ബോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരം അമിതാഭ് ബച്ചന്റെ രാഷ്ട്രീയ പ്രവേശം ഇന്ത്യ മുമ്പും ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്. എന്നാല്‍ ഒരിക്കല്‍ എംപി വരെയായ ബിഗ് ബി എന്തുകൊണ്ടോ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അജ്ഞാതവാസം സ്വീകരിക്കുകയും സിനിമയില്‍ ജീവിതം മുന്നോട്ടു തുടരുകയുമായിരുന്നു. എന്നാല്‍ ഇതാ രജനീകാന്തിനും കമലിനും പിന്നാലെ അമിതാഭിന്റെയും രാഷ്ട്രീയം ചൂടുപിടിച്ച ചര്‍ച്ചയാകുന്നു.

ഒരിക്കല്‍ കോണ്‍ഗ്രസിന്റെ സമാന്തര സഞ്ചാരിയായിരുന്ന അമിതാഭ് ബച്ചന്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതിന്റെ സൂചനകള്‍ വീണ്ടും കാണിക്കുന്നു. ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഫോളോവര്‍ ആയി മാറിയിരിക്കുന്ന ബച്ചന്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനുള്ള സൂചനകളാണ് ദൃശ്യമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മൂന്ന് കോടിയിലേറെ അനുയായികളുള്ള ബച്ചന്‍ 1689 പേരെയാണ് പിന്തുടരുന്നത്. അതില്‍ മുതിര്‍ന്ന നേതാക്കളായ പി ചിദംബംരം, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട്, അജയ് മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സിപി ജോഷി എന്നീ മുതിര്‍ന്ന നേതാക്കള്‍ ബച്ചന്‍ ഫോളോ ചെയ്യുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇവരെല്ലാം അടുത്തിടെയാണ് ബച്ചന്‍ പിന്തുടരാന്‍ തുടങ്ങിയതെങ്കില്‍ നേരത്തേ മുതല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിനേയും പിന്തുടരുന്നുണ്ടായിരുന്നു. മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം, രണ്‍ദീപ് സുര്‍ജേവാല, പ്രിയങ്കാ ചതുര്‍വേദി, സഞ്ജയ് ഝാ എന്നിവരാണ് ബച്ചന്‍ ഫോളോ ചെയ്യുന്ന പുതുമുഖങ്ങള്‍. ട്വിറ്ററില്‍ തന്നെ പിന്തുടരുന്നതിന് മനീഷ് തീവാരി ബച്ചന് നന്ദി പറഞ്ഞിട്ടുമുണ്ട്. ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ തന്നെ പിന്തുടരുന്നതില്‍ അഭിമാനവും സന്തോഷവും തോന്നുന്നെന്നാണ് മനീഷ് തീവാരി പറഞ്ഞിരിക്കുന്നത്.

അതേസമയം ഇന്ത്യയിലെ ഒട്ടുമിക്ക നേതാക്കളെയും പിന്തുടരുന്ന അമിതാഭ് ബച്ചന്‍ തന്റെ രാഷ്ട്രീയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, മകള്‍ മിസ്രാഭാരതി, ജെഡിയു നേതാവ് നിതീഷ് കുമാര്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് സുപ്രിയാ സുലെ, ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ് എന്നിവരെയും അമിതാഭ് ബച്ചന്‍ ഫോളോ ചെയ്യുന്നുണ്ടെന്നതാണ് വസ്തുത.

Ads by Google
Ads by Google
Loading...
TRENDING NOW