Saturday, December 15, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Feb 2018 03.35 PM

രോഗങ്ങളുടെ ജന്മാന്തരങ്ങള്‍ തേടി

ഇന്ന് നമ്മളില്‍ പലരും അനുഭവിക്കുന്ന പല ശാരീരിക മാനസിക പ്രശ്‌നങ്ങളുടെയും ഉത്ഭവം മുന്‍ജന്മങ്ങൡാണെന്നു കണ്ടെത്തി, ചികിത്സിക്കുന്ന ഡോ.ഉമാ ദേവിയുടെ പൂര്‍വ്വജന്മ ചികിത്സാ രീതികള്‍...
uploads/news/2018/02/194127/drumadeviINW210218t.jpg

കാലങ്ങളായി പനിക്കും തലവേദനയ്ക്കും, വിഷാദ രോഗത്തിനും മരുന്നുകള്‍ കഴിച്ചിട്ടും പരിഹാരമായില്ലേ? ഇന്ന് അനുഭവിക്കുന്ന ശാരീരിക മാനസിക രോഗങ്ങളുടെ തുടക്കം കഴിഞ്ഞ ജന്മത്തിലായിരിക്കുമോ?

പല രോഗങ്ങളുടേയും ഉത്ഭവം ഈ ശരീരത്തിലെയോ ഈ ജന്മത്തിലെയോ അല്ലെന്നൊരു വിശ്വാസമുണ്ട്. അന്ധമെന്നു വിളിക്കാമെങ്കിലും അത്തരമൊരു വിശ്വാസത്തിലൂന്നി ഡോ. ഉമാദേവി നല്‍കുന്ന ചികിത്സയില്‍ അനേകര്‍ക്ക് ആശ്വാസം കിട്ടുന്നുവെന്നത് യാഥാര്‍ത്ഥ്യം.

രക്തം കണ്ടാല്‍ ഭയക്കുന്ന ഡോക്ടര്‍മാര്‍, ആള്‍ക്കൂട്ടത്തെ നേരിടേണ്ടി വരുമെന്ന് ഭയന്ന് വിയര്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, പരീക്ഷയില്‍ മാര്‍ക്കു കുറയുന്ന കുട്ടികള്‍...ഇവര്‍ക്കെല്ലാം സാന്ത്വനമായി പൂര്‍വ്വ ജന്മ പ്രതിഗമന ചികിത്സയുമായി (Past Life Regression Therapy)10 വര്‍ഷമായി ഡോ. ഉമയുണ്ട്.

ശാസ്ത്രജ്ഞയും മണിപ്പാല്‍ കസ്തൂര്‍ബാ കോളജില്‍ റേഡിയോ ബയോളജി വിഭാഗം സ്ഥാപകയും എഴുത്തുകാരിയും ഹിപ്‌നോതെറാപ്പിസ്റ്റുമായ ഡോ.ഉമാ ദേവിയുടെ വാക്കുകളിലൂടെ.

ജന്മം പലത് ആത്മാവ് ഒന്ന്


ഹിപ്‌നോട്ടിസത്തിന്റെ ഭാഗമായ ഹിപ്‌നോതെറാപ്പിയാണ് എന്റെ ചികിത്സാരീതി. അതിന്റെ ഒരു ഭാഗം മാത്രമാണ് പൂര്‍വ്വജന്മ പ്രതിഗമന ചികിത്സ. ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ കാരണം കഴിഞ്ഞ ജന്മത്തിലെ ഏതെങ്കിലും അനുഭവങ്ങള്‍ ആയിരിക്കുമെന്ന വിശ്വാസത്താല്‍ രോഗിയെ ഹിപ്‌നോടൈസ് ചെയ്തു ചികിത്സിക്കുന്ന രീതിയാണിത്.. ഡോ.ഉമ പറയുന്നു.

കഴിഞ്ഞ ജന്മങ്ങളിലെ ചെറിയ കാര്യങ്ങളുള്‍പ്പെടെയുള്ള എല്ലാം ഒരാളുടെ ഉപബോധമനസ്സിലുണ്ടാകും. കാരണം ഓരോ ജന്മം കഴിയുമ്പോഴും ശരീരം മാത്രമാണ് മാറുന്നത് എന്നാണു വിശ്വാസം. ആത്മാവ് മാറുന്നില്ല.

ഒരാള്‍ മരിക്കുമ്പോള്‍ ശരീരത്തിലെ ആത്മാവ് മറ്റൊരു ശരീരത്തിലൂടെ പുതിയ ജീവിതത്തിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ എല്ലാ ജന്മങ്ങളിലേയും കാര്യങ്ങള്‍ എല്ലാവരിലുമുണ്ടാകും, ഉപബോധ മനസ്സിലാണെന്ന് മാത്രം..

മനുഷ്യ മനസ്സിനെ ശാസ്ത്രീയമായ പഠനത്തിനു വിധേയമാക്കാന്‍ കഴിയില്ല. അതുപോലെയാണ് ആത്മാവിന്റെ കാര്യവും. മറ്റൊരാളുടെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കുന്നത് ബാധയൊന്നു മല്ല. എല്ലാവരിലും നടക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. അതില്‍ ഭയന്നിട്ട് കാര്യമില്ല.. ഡോ. ഉമ തന്റെ വിശ്വാസത്തെപ്പറ്റി അഭിപ്രായപ്പെടുന്നതിങ്ങനെ.

രോഗകാരണം തേടി...


മാനസിക പ്രശ്‌നങ്ങളുമായാണ് അധികം പേരുമെത്തുന്നത്. ശാരീരികമായ അസുഖങ്ങളുമായി കുറച്ചു പേരെത്തുമെങ്കിലും പലവിധ ചികിത്സകളും പരീക്ഷിച്ച ശേഷമാണ് എന്റെയടുത്തെത്തുന്നത്. അതുകൊണ്ട് ശാരീരിക രോഗത്തെ പൂര്‍ണ്ണമായും ഭേദപ്പെടുത്തല്‍ അപ്രായോഗികമാണ്.

പക്ഷേ മാനസിക ബുദ്ധിമുട്ടിന് ആശ്വാസം നല്‍കാന്‍ കഴിയുന്നുണ്ട്. മനുഷ്യ നിയന്ത്രണ പരിധിയിലാണെങ്കില്‍ ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ വരെ ഇത്തരം ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും..

പൂര്‍വ്വജന്മ പ്രതിഗമന ചികിത്സയിലുടെ രോഗത്തെക്കാളുപരി രോഗകാരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അകാരണമായ ദേഷ്യം, വിഷാദം, ഭയം, കുട്ടികളുടെ പഠനവൈകല്യം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്കെല്ലാമുള്ള കാരണമാണ് ആദ്യം കണ്ടെത്തുന്നത്. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ വളരെ കുറച്ച് നാളുകള്‍ക്ക കം രോഗമുക്തി സാധ്യമാണ്..

uploads/news/2018/02/194127/drumadeviINW210218a.jpg

കാരണം കണ്ടെത്തുക എന്നതാണ് ഏറെ ബുദ്ധിമുട്ട്. ഇവിടെയത്തുന്നവരില്‍ ആരുടെയും മുന്‍ജന്മ വിവരങ്ങള്‍ ഞാന്‍ പറയുന്നതല്ല. ഹിപ്‌നോട്ടിസത്തിന്റെ ശാഖയായ ഹിപ്‌നോതെറാപ്പിയിലൂടെയാണ് മുജ്ജന്മ രോഗ കാരണം കണ്ടെത്തുന്നത്.

ചില ചോദ്യങ്ങളിലൂടെ രോഗി തന്നെയാണ് എല്ലാം പറയുന്നത്. അതില്‍ ഇപ്പോള്‍ അനുഭവിക്കുന്ന രോഗത്തിനുള്ള കാരണവുമുണ്ടായിരിക്കും. അതിനു ശേഷമാണ് ചികിത്സ. മരുന്നും മന്ത്രവുമൊന്നുമല്ല. ചെ റിയ കൗണ്‍സിലിങ് മാത്രമാണ് ചികിത്സ..

ആള്‍ക്കൂട്ടത്തെ കണ്ട് ഭയക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവിടെ വന്നിരുന്നു. അദ്ദേഹത്തിന്റെ രോഗകാരണം തേടിയെത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രാജസദസ്സിലായിരുന്നു. അവിടുത്തെ രാജാവിന്റെ വിശ്വസ്തനും മന്ത്രിസഭയിലെ പ്രധാനിയുമായിരുന്നു ഇദ്ദേഹം.

പൊതു ജനത്തിനു ഏറെ പ്രയോജനപ്രദമാകുന്ന പുതിയ പദ്ധതിയാവിഷ്‌കരിക്കാനുള്ള ചുമതല രാജാവ് ഇദ്ദേഹത്തെ ഏല്‍പിച്ചെങ്കിലും ഒരു വിഭാഗം അതിനെ ശക്തമായി എതിര്‍ക്കുകയും പൊതുയോഗം നടക്കുന്ന സമയം ശത്രുക്കള്‍ ഇയാളെ പരസ്യമായി മര്‍ദ്ദിച്ചു കൊല്ലുകയുമായിരുന്നു.

ഇതിനു ശേഷം അദ്ദേഹം ഒരുപാട് ജീവജാലങ്ങളായി ജീവിച്ചശേഷമാണ് മനുഷ്യനായി പിറവിയെടുത്തത്. പക്ഷേ വലിയ ഒരു ആള്‍ക്കൂട്ടത്തെ നേരിടേണ്ടി വന്നതിപ്പോള്‍ മാത്രമാണ്.

പൂര്‍വ്വജന്മത്തില്‍ അദ്ദേഹത്തിനുണ്ടായ തിക്താനുഭവമായിരുന്നു ഇന്ന് പൊതുജന മദ്ധ്യത്തിന്‍ നിന്നദ്ദേഹത്തെ പിന്തിരിപ്പിച്ചത്. കുറച്ചു നാളത്തെ കൗണ്‍സിലിങ്ങോടെ അദ്ദേഹത്തിന്റെ ഭയത്തെ തോല്‍പിക്കാന്‍ കഴിഞ്ഞു.

ഇന്ന് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച്, ഉന്നതങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.. ഡോ.ഉമയുടെ അനുഭവസാക്ഷ്യമിങ്ങനെ.

സത്യമോ മിഥ്യയോ


ഒരാള്‍ക്ക് ഒരു ജന്മം മാത്രമല്ലെന്നാണ് വിശ്വാസം. അനേകമായിരം ജന്മങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തിലെ കാരണം കൊണ്ട് ഈ ജന്മത്തില്‍ അത് അനുഭവിക്കേണ്ടി വരുന്നു. സാമാന്യ യുക്തിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വിശ്വസിക്കുക മാത്രമാണ് മുന്നിലുള്ളത്.

കുറച്ച് നാള്‍ മുന്‍പ് കുറേയധികം പ്രശ്‌നങ്ങളുമായി ഒരു പെണ്‍കുട്ടി എത്തി. നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ്. പഠനം പൂര്‍ത്തിയാക്കാന്‍ കുറച്ചു നാളുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റമുണ്ടാകുന്നത്.

കുട്ടിയുടെ ഉപബോധ മനസ്സിനോട് സംസാരിച്ചപ്പോള്‍ കുറച്ച് വിവരങ്ങള്‍ ലഭിച്ചു. ഈ കുട്ടിയുടെ ശരീരം ആവാഹിച്ചിരുന്ന മറ്റൊരു കുട്ടിയെപ്പറ്റിയാണ് ഉപബോധ മനസ്സ് സംസാരിച്ചത്.

മുന്‍പു താന്‍ ലക്ഷ്മി (പേര് സാങ്കല്‍പികം) യായിരുന്നുവെന്നും നേഴ്‌സിങ് പഠനത്തിന്റെ അവസാന കാലയളവിലുണ്ടായ ഒരു പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞു.

ആ കുട്ടിയുടെ വീട്ടില്‍ വഴക്ക് തുടങ്ങിയ കാലഘട്ടത്തിലാണ് ഇപ്പോള്‍ ഈ കുട്ടിയ്ക്കും പ്രശ്‌നങ്ങളുണ്ടായത്. ഒരു വ്യത്യാസം മാത്രം, മുന്നിലിരിക്കുന്ന കുട്ടിയ്ക്ക് പ്രണയമോ വീട്ടില്‍ പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ല എന്നതാണ്. പക്ഷേ ഉപബോധ മനസ്സില്‍ ഈ കുട്ടിയും അധികം താമസിക്കാതെ ആത്മഹത്യ ചെയ്യുമെന്നുള്ള ഭയമാണ് പ്രകടിപ്പിച്ചു കൊണ്ടിരുന്നത്.

കാരണം കണ്ടെത്തിയതോടെ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി നല്ലൊരു ജീവിതത്തിലേക്ക് നയിക്കാനായി. പക്ഷേ ആ കുട്ടി പറഞ്ഞ, ആത്മഹത്യ ചെയ്തു എന്നു പറയപ്പെടുന്ന കുട്ടിയുടെ സ്ഥലം എനിക്ക് വ്യക്തിപരമായി അറിയാവുന്നതു കൊണ്ട് ചെറിയ രീതിയില്‍ അന്വേഷിച്ചു.

അവിടെ 30 വര്‍ഷം മുന്‍പ് അങ്ങനെയൊരു സംഭവം നടന്നിരുന്നു. ആത്മാവ് എന്നോട് പറഞ്ഞ വീട്ടുപേരു പോലും യഥാര്‍ത്ഥമായിരുന്നു..

എല്ലാവരിലുമുള്ള ആത്മാവിനും ഉപബോധ മനസിനും ഓരോ ജന്മത്തിന്റെ ഉദ്ദേശം മനസ്സിലാക്കാന്‍ തെറാപ്പിയിലൂടെ സാധിക്കും. പക്ഷേ ശാസ്ത്രീയമായ അടിത്തറയുണ്ടാക്കാന്‍ സാധിക്കില്ല.

കാരണം ഓരോരുത്തരുടെയും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. ഇത്തരം ചികിത്സകളും ചികിത്സാരീതികളും സ്വനുഭവത്തില്‍ നിന്നു മാത്രമേ മനസ്സിലാക്കാന്‍ സാധിക്കു.. ഡോ.ഉമ പറഞ്ഞു നിര്‍ത്തുന്നു..

കെ.ആര്‍.ഹരിശങ്കര്‍

Ads by Google
Ads by Google
Loading...
TRENDING NOW