Sunday, February 17, 2019 Last Updated 35 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 19 Feb 2018 12.51 PM

ളോഹ ഊരിയ വികാരിയെ കണ്ട് ആദ്യം കുഞ്ഞാടുകള്‍ ഒന്നാകെ ഞെട്ടി: വേദിയിലെ പ്രകടനത്തില്‍ ജിമ്മന്മാരും

uploads/news/2018/02/193563/six-pack.jpg

തൃശ്ശൂര്‍: ളോഹയ്ക്കുള്ളിലെ കലാ ഹൃദയങ്ങള്‍ ജനങ്ങള്‍ക്ക് പരിചിതമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനായി ഇടവകയിലെ കുഞ്ഞാടുകളെ ഞെട്ടിച്ചിരിക്കുകയാണ് വികാരി. സിക്‌സപാക് ബോഡിയുമായി ശരീരസൗന്ദര്യമത്സരത്തില്‍ വൈദികനെ കണ്ടപ്പോള്‍ ഇടവകയും നാട്ടുകാരും ഒരുപോലെ ഞെട്ടി. കാണികള്‍ അമ്പരന്നു പറഞ്ഞു ഇതാണ് മാസ് എന്‍ട്രി. തൃശ്ശൂര്‍ നടന്ന ജില്ലാ ശരീര സൗന്തര്യ മത്സരത്തിലാണ് മോഡല്‍ ഫിനിക്‌സ വിഭാഗത്തില്‍ വൈദികന്‍ മത്സരാത്ഥിയായി എത്തിയത്.

ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദ മാതാ പള്ളിയിലെ വൈദികന്‍ ഫാ ജോസഫ് സണ്ണിയാണ് താരം. സെമിനാരി പഠനകാലം മുതല്‍ക്കേ കായികമേഖലയുമായി അനുഭാവം പുലര്‍ത്തിയിരുന്ന അച്ഛന്‍ ഷട്ടിലിന്റേയും ബാസ്‌കറ്റ് ബോളിന്റെയും കടുത്ത ആരാധകനായിരുന്നു. അടുത്തകാലത്ത് കാലിന് പരുക്ക് പറ്റിയതോടെയാണ് ഇത് ഉപേക്ഷിച്ചു. പകരം ജിംനേഷ്യം ശീലമാക്കി.
ഏഴുമാസത്തെ പരിശീലനം കണ്ടപ്പോള്‍ പരിശീലകന്‍ സന്തോഷാണ് പറഞ്ഞത് അച്ഛന്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന്. അതോടെ
ളോഹ താത്കാലികമായി ഊരിവെച്ച് ഫാ.ജോസഫ് ബോഡി ബില്‍ഡറായി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW