Friday, September 21, 2018 Last Updated 46 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 17 Feb 2018 04.02 PM

Sabitha's Touch....

uploads/news/2018/02/193096/sabithastouch170218.jpg

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാവരിയ മേക്കോവര്‍ സ്റ്റുഡിയോ ഉടമയുമായ സബിത സുനിലിന്റെ വിശേഷങ്ങള്‍...

ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്നാണ് സബിതയുടെ പക്ഷം. നീയൊരു പെണ്ണായതുകൊണ്ട് ഇത്രയുമൊക്കെ മതിയെന്ന് പറയുന്നവരോട് സബിത തന്റെ ജീവിതംകൊണ്ടാണ് മറുപടി പറയുന്നത്.

ഇന്ന് സിനിമാരംഗത്ത് ഏറ്റവും ഡിമാന്‍ഡുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സബിത സുനില്‍. 13 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സബിതയുടെ ആഗ്രഹം മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റായി അറിയപ്പെടുക എന്നതുതന്നെയാണ്.

കോട്ടയം സ്വദേശിയായ സബിത എറണാകുളത്ത് മരടില്‍ സാവരിയ മേക്കോവര്‍ സ്റ്റുഡിയോ നടത്തുന്നുണ്ട്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി തുടങ്ങിയതാണെങ്കിലും സാവരിയ ഇന്ന് കൊച്ചിയിലെ അറിയപ്പെടുന്ന ബ്യൂട്ടി സലൂണാണ്. വക്കീലാകാനാഗ്രഹിച്ച സബി ത യാദ്യച്ഛികമായാണ് ഈ രംഗത്ത് എ ത്തിയത്.

uploads/news/2018/02/193096/sabithastouch170218b.jpg

2005 ലാണ് പ്രഫഷണല്‍ മേക്കപ്പ് ആര്‍സ്റ്റാകുന്നത്. 2010 വരെ ഒരു ചാനലിലെ റിയാലിറ്റി ഷോയ്ക്കുവേണ്ടി സെലിബ്രിറ്റികളേയും മത്സരാര്‍ഥികളേയും മേക്കപ്പ് ചെയ്തു. അവിടെനിന്നാണ് ധാരാളം ആളുകളെ പരിചയപ്പെടുന്നതും പലതാരങ്ങള്‍ക്കും പേഴ്‌സണല്‍ മേക്കപ്പ് ചെയ്യുന്നതും.

സാധാരണക്കാരും ഇന്ന് മേക്കപ്പിനെക്കുറിച്ചും ഫാഷന്‍ െട്രന്‍ഡുകളെക്കുറിച്ചുമൊക്കെ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ വിവാഹത്തിനുപോലും സൗന്ദര്യ സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്ന മേക്കോവറുകള്‍ നല്‍കണമെന്നാണ് പെണ്‍കുട്ടികളുടെ ആവശ്യം.. സബിത പറയുന്നു.

uploads/news/2018/02/193096/sabithastouch170218a.jpg

താന്‍ ഏറ്റെടുക്കുന്ന കല്യാണ വര്‍ക്കുകളിലും ആ മാറ്റങ്ങള്‍ കൊണ്ടുവരാനും സബിതയ്ക്കുകഴിയുന്നുണ്ട്. അതുകൊണ്ട് സെലിബ്രിറ്റികള്‍ക്ക് മാത്രമല്ല വിവാഹത്തിന് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരഞ്ഞെടുക്കുമ്പോഴും മിക്കവരുടേയും ആദ്യ ലിസ്റ്റില്‍ സബിതയുണ്ടാവും. ഇന്ന് മലയാളത്തിലെ പല മുന്‍നിര വനിതാ മാഗസിനുകളിലും മോഡലുകളെ അണിയിച്ചൊരുക്കുന്നതും സബിതയാണ്.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മാത്രമല്ല സബിത അറിയപ്പെടുന്നത്. അധ്യാപിക എഴുത്തുകാരി എന്നീനിലകളിലും കൂടിയാണ്. മേക്കപ്പിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ധാരാളം യുവതീ യുവാക്കള്‍ക്ക് തന്റെ അറിവുകള്‍ പകര്‍ന്നുനല്‍കുകയും ചെയ്യുന്നുണ്ട് ഇവര്‍.

uploads/news/2018/02/193096/sabithastouch170218c.jpg

പ്രിയാമണി, നസ്രിയ, ശ്രീസംഖ്യ, അപര്‍ണ്ണ ബാലമുരളി, സംവൃത സുനില്‍, റിമാ കല്ലിങ്കല്‍, രഞ്ജിനി ഹരിദാസ്, പേളിമാണി, ഐശ്വര്യ ലക്ഷ്മി, രചന നാരായണന്‍കുട്ടി തുടങ്ങി പ്രശസ്തരായ പല കലാകാരികളുടേയും മുഖത്ത് ചായംപുരട്ടിയിട്ടുണ്ട് സബിത.

സബിതയുടെ ഭര്‍ത്താവ് ഡോ. സുനില്‍ അലക്‌സാണ്ടര്‍ ദന്തിസ്റ്റാണ്. ഏക മകന്‍ ആല്‍ബിന്‍ ബി.ടെക് വിദ്യാര്‍ഥിയും. തന്റെ ഏറ്റവും വലിയ ധൈര്യവും ശക്തിയും ഇവര്‍ രണ്ടും തന്നെയാണെന്ന് സബിത പറയുന്നു.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Saturday 17 Feb 2018 04.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW