Sunday, April 21, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 17 Feb 2018 03.25 PM

'എന്നും രാവിലെ കുളിച്ച് അമിതമായി മേക്കപ്പിട്ട് അവള്‍ മുമ്പില്‍ വന്നുനില്ക്കും. ആഭരണങ്ങളോട് തീരെ ഭ്രമമില്ലാതിരുന്ന ഇന്ദു ഇപ്പോള്‍ എല്ലാം എടുത്തണിയും. സര്‍വ്വാഭരണ വിഭൂഷിതയായിട്ടാണ് അവള്‍ വീട്ടുജോലികള്‍ പോലും ചെയ്യുന്നത്. പോരാത്തതിന് ചെവിപൊട്ടുന്ന ശബ്ദത്തില്‍ മ്യൂസിക് ചാനലുകളും വച്ച് കാലത്ത് ഒരേയിരുപ്പാണ്.' ഇന്ദുവിന്റെ സ്വഭാവമാറ്റത്തില്‍ പകച്ചുപോയ രാജീവും മക്കളും; കാരണം ഇതായിരുന്നു

'' സര്‍വ്വാഭരണ വിഭൂഷിതയായിട്ടാണ് അവള്‍ വീട്ടുജോലികള്‍ പോലും ചെയ്യുന്നത്.''
uploads/news/2018/02/193089/Weeklymanolokam170218abc.jpg

വളരെ പ്രയാസത്തോടെയാണ് രാജീവ് എന്റെയടുത്ത് വന്നത്. ചോദിച്ചപ്പോഴാകട്ടെ 'എന്റെ ഭാര്യയെ രക്ഷിക്കണം ഡോക്ടര്‍' എന്നുപറഞ്ഞ് അയാള്‍ കരയാന്‍ തുടങ്ങി. കാര്യം തിരക്കിയപ്പോള്‍ രാജീവ് അയാളുടെ മനസിലെ വിഷാദത്തിന്റെ ഭാണ്ഡക്കെട്ട് എനിക്ക് മുന്നില്‍ തുറന്നുവച്ചു. ബാങ്കുദ്യോഗസ്ഥനായ രാജീവിനും ഭാര്യ ഇന്ദുവിനും ഒരേയൊരു മകളേയുള്ളൂ.

ചെറിയചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമായി ആ കുടുംബം സന്തോഷത്തോടെയാണ് ജീവിച്ചത്. ഇന്ദു വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ വസ്ത്രധാരണത്തിലും മറ്റും വളരെ സിംപിളാണ്. ഒഴിച്ചുകൂടാനാവാത്ത വിവാഹാഘോഷങ്ങളില്‍ മാത്രമാണ് അവര്‍ ഭര്‍ത്താവിനൊപ്പം പോകുന്നത്. രാജീവ് നിര്‍ബന്ധിച്ചാലല്ലാതെ ആഭരണങ്ങള്‍ അണിയാത്ത ഒരാളായിരുന്നു ഇന്ദു.

രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിനും മകള്‍ക്കും ആവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്തുകൊടുത്ത് അവരെ വിട്ടശേഷവും വീട്ടുജോലികളില്‍ മുഴുകുന്ന വീട്ടമ്മയായിരുന്നു ഇന്ദു. ടെലിവിഷന്‍ പ്രോഗ്രാമുകളും മറ്റും നിരന്തരം കാണുന്ന സ്വഭാവം അവര്‍ക്കുണ്ടായിരുന്നില്ല.

ഇന്ദുവിനെപ്പോലെയൊരു ഭാര്യയെ കിട്ടിയ രാജീവ് ഭാഗ്യവാനാണെന്ന് സുഹൃത്തുക്കള്‍ എപ്പോഴും പറയും. അതില്‍ അയാളും സന്തോഷിച്ചു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. കുറച്ചുദിവസങ്ങളായി പുലര്‍ച്ചെ എഴുന്നേറ്റ് എല്ലാജോലികളും ബാക്കിവയ്ക്കാതെ ചെയ്തുതീര്‍ക്കും.

ശേഷം കുൡക്കാന്‍ പോകുന്ന ഇന്ദു തിരിച്ചെത്തുന്നത് ഫാന്‍സി സാരികള്‍ ഉടുത്തുകൊണ്ടാണ്. വീട്ടില്‍ നൈറ്റി മാത്രം ഉപയോഗിക്കുന്ന ഇന്ദുവിെന്റ വസ്ത്രധാരണം കണ്ടപ്പോള്‍തന്നെ രാജീവ് അമ്പരന്നു. മകള്‍ പാര്‍വ്വതിയ്ക്ക് മേക്കപ്പ് സാധനങ്ങള്‍ വാങ്ങിക്കൊടുത്തിട്ടുണ്ടെങ്കിലും ഇന്നുവരെ അതില്‍ നിന്നും ഒന്നും എടുക്കാതിരുന്ന ഇന്ദു അതുമുഴുവനായി തന്റെ കൈവശം വച്ചു.

'എന്നും രാവിലെ കുളിച്ച് അമിതമായി മേക്കപ്പിട്ട് ഞങ്ങളുടെ മുമ്പില്‍ വന്നുനില്ക്കും ഡോക്ടര്‍. ആഭരണങ്ങളോട് തീരെ ഭ്രമമില്ലാതിരുന്ന ഇന്ദു ഇപ്പോള്‍ എല്ലാം എടുത്തണിയും. സര്‍വ്വാഭരണ വിഭൂഷിതയായിട്ടാണ് അവള്‍ വീട്ടുജോലികള്‍ പോലും ചെയ്യുന്നത്. പോരാത്തതിന് ചെവിപൊട്ടുന്ന ശബ്ദത്തില്‍ മ്യൂസിക് ചാനലുകളും വച്ച് കാലത്ത് ഒരേയിരുപ്പാണ്.

ചോദിച്ചപ്പോള്‍ അവള്‍ 'എന്തുപറ്റി നിങ്ങള്‍ക്കെ'ന്ന് ഞങ്ങളോട് ചോദിക്കുന്നു. നേരത്തെയൊക്കെ എങ്ങനെയെങ്കിലും വൈകുന്നേരമായാല്‍ മതിയെന്ന് ഞാന്‍ ഓഫീസിലിരുന്ന് പ്രാര്‍ത്ഥിക്കും. കാരണം വീട്ടില്‍ വരാമല്ലോ. കുറച്ച് സമയമെങ്കിലും അവളോടൊപ്പം സന്തോഷമായിരിക്കാം.

എന്നാലിപ്പോള്‍ പ്രാര്‍ത്ഥന തിരിച്ചാണ്. ഇന്ദുവിന്റെ പ്രവര്‍ത്തികളിലൊക്കെ നേരത്തെ കാണാത്ത ഒരുരീതി ഇപ്പോള്‍ കാണുന്നു. എനിക്ക് എെന്റ പഴയ ഇന്ദുവിനെ തിരിച്ചുതരാന്‍ ഡോക്ടര്‍ക്ക് മാത്രമേ കഴിയൂ. എന്നെ കൈയൊഴിയരുത്.'

രാജീവിെന്റ അപേക്ഷ എനിക്ക് തള്ളിക്കളയാനായില്ല. ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്ന ഭര്‍ത്താവ്, അവളില്‍ അന്നുവരെയില്ലാത്ത സ്വഭാവമാറ്റങ്ങള്‍ കാണുമ്പോള്‍ പകച്ചുപോകുകതന്നെ ചെയ്യും. പുറത്തിരിക്കുന്ന ഇന്ദുവിനെ രാജീവ് കണ്‍സല്‍ട്ടിംഗ് റൂമിലേക്ക് കൊണ്ടുവന്നു.

തിളക്കമുള്ള സാരിയുടുത്ത് ഒരു ജൂവലറിയുടെ പരസ്യം കാണുന്നതുപോലെയായിരുന്നു അവരെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. എന്തിനാണ് ഇത്രയും ആഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇന്ദു എന്നോട് പറഞ്ഞു: 'എനിക്കറിയില്ല, ആഭരണങ്ങള്‍ ഒരുപാട് ഇടണമെന്ന് തോന്നി.

ഇട്ടുകഴിഞ്ഞപ്പോള്‍ അഴിച്ചുവെക്കാനും തോന്നിയില്ല.' അമിതമായ സന്തോഷം അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. സാധാരണഗതിയില്‍ പറയേണ്ട ഉത്തരം പോലും അതീവസന്തോഷത്തോടെയാണ് ഇന്ദു പറഞ്ഞത്. അവര്‍ വീട്ടില്‍ പോകാന്‍ തിടുക്കം കൂട്ടി.

ഒടുവില്‍ രാജീവിനോട് വിശക്കുന്നുവെന്നും ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു. കേട്ടപാടെ രാജീവ് എന്നെയൊന്ന് നോക്കി. ഹോസ്പിറ്റല്‍ കാന്റീനില്‍ പോയി ഭക്ഷണം കഴിച്ചിട്ട് വരാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അവര്‍ ചെയ്തു. ഇന്ദുവിലെ അമിതമായ ആത്മവിശ്വാസവും ധൈര്യവും അവരിലെ രോഗമായ മാനിയയുടെ ലക്ഷണമാണെന്ന് എനിക്ക് മനസ്സിലായി.

ഭക്ഷണം കഴിഞ്ഞ് തിരികെ വന്നപ്പോള്‍ ഇന്ദുവിനെ പുറത്തിരുത്തി രാജീവിനോട് മാത്രമായി സംസാരിച്ചു. ഈയവസരത്തിലാണ് ഇന്ദു ഒരു ആസ്ത്മ രോഗിയാണെന്നും അതിന് പതിവായി സ്റ്റിറോയ്ഡ് കാറ്റഗറിയിലുള്ള മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നതായും രാജീവ് മുഖാന്തിരം അറിഞ്ഞു. ഇന്ദുവിന് അതില്‍നിന്നുമാണ് മാനിയ ഉണ്ടായത്.

അവരെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സ ആരംഭിച്ചു. മൂഡ് സ്‌റ്റെബിലൈേസഷന്‍ ഡ്രഗ്ഗ്‌സും ആന്റി സൈക്കോട്ട്‌സും ഉപയോഗിച്ച് ട്രീറ്റ്‌മെന്റ് ആരംഭിച്ചു. ഇപ്പോള്‍ ഇന്ദു സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Saturday 17 Feb 2018 03.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW