Saturday, May 19, 2018 Last Updated 7 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 04.57 PM

പ്രണയവല്ലികള്‍ തളിര്‍ത്തപ്പോള്‍

''പ്രണയനിമിഷങ്ങളും വിവാഹവിശേഷങ്ങളും പങ്കുവച്ച് പ്രിയതാരം ഐമ സെബാസ്റ്റിയന്‍...''
uploads/news/2018/02/192557/aimacelbrty150218b.jpg

മുന്തിരിവള്ളികള്‍ തളിര്‍ ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച നക്ഷത്രക്കണ്ണുള്ള സുന്ദരി ഐമ വളരെ പെട്ടെന്നാണ് മലയാളികളുടെ പ്രിയങ്കരിയായത്.

അടുത്തിടെ ഐമ വിവാഹിതയായി. മുന്തിരിവള്ളികളെന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ സോഫിയ പോളിന്റെ മകന്‍ കെവിനാണ് ഐമയുടെ കഴുത്തില്‍ മിന്നുകെട്ടിയത്.

ചുരുങ്ങിയ നാളുകള്‍ കൊണ്ട്് മലയാള സിനിമയില്‍ സ്വന്തമായൊരിടം നേടിയ ഐമ സെബാസ്റ്റിയന്‍ തന്റെ വിവാഹവിശേഷങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുന്നു.

വിവാഹം കഴിഞ്ഞുള്ള സ്‌പെഷ്യല്‍ വാലന്റൈന്‍സ് ഡേയല്ലേ?


ഇത് ഞങ്ങളുടെ രണ്ടാമത്തെ വാലന്റൈന്‍സ് ഡേയാണ്. കാരണം കഴിഞ്ഞ വാലന്റൈന്‍സ് ഡേയില്‍ എന്റേയും കെവിന്റേയും വിവാഹം ഉറപ്പിച്ചിരുന്നു. അന്ന് കെവിന്‍ എനിക്കൊരുപാട് സര്‍പ്രൈസ് ഗിഫ്റ്റുകള്‍ സമ്മാനിച്ചു. വിവാഹം കഴിഞ്ഞുവെന്നതുകൊണ്ടുതന്നെ ഈ വാലന്റൈന്‍സ് ഡേ വളരെ സ്‌പെഷ്യലാണ്.

വിവാഹനിമിഷത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ?


സത്യത്തില്‍ ഒരു ഫെയ്റി ടെയ്ല്‍ പോലെയായിരുന്നു എന്റേയും കെവിന്റേയും വിവാഹം. ജനുവരി നാലിനാണ് വിവാഹം കഴിഞ്ഞത്. ഏതൊരു പെണ്‍കുട്ടിയേയും പോലെ ഞാനും വിവാഹദിനത്തില്‍ വളരെ ഹാപ്പിയായിരുന്നു.
uploads/news/2018/02/192557/aimacelbrty150218c.jpg

എങ്ങനെയാണ് പ്രണയം തളിര്‍ത്തത് ?


മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ അവസാന ഷെഡ്യൂള്‍ ഷിംലയിലായിരുന്നു. എന്റെ കുടുംബത്തോടൊപ്പം കെവിനും ലൊക്കേഷനിലെത്തിയിരുന്നു. എന്നാല്‍ ഷൂട്ടിങിന്റെ അവസാനദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് കെവിന്‍ പറഞ്ഞു. ഐ മയെ എനിക്കിഷ്ടമാണ്. വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട്..

അച്ഛന്റേയും അമ്മയുടേയും അനുവാദമില്ലാതെ മറുപടി പറയാനാവില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നീട് കെവിന്റെ മാതാപിതാക്കള്‍ എന്റെ വീട്ടിലെത്തി കല്യാണമാലോചിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്പും പിമ്പും ?


കെവിന്‍ എന്നെ നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണ്. മാത്രമല്ല എനിക്ക് കെവിന്റെ കുടുംബത്തേയും നന്നായി അറിയാം. അതുകൊണ്ട് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.

സങ്കല്പത്തിലുണ്ടായിരുന്ന വ്യക്തിയെയാണോ ഭര്‍ത്താവായി ലഭിച്ചത് ?


എനിക്ക് വലിയ സങ്കല്‍പ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ കെവിനെ ഭര്‍ത്താവായി കിട്ടിയത് വലിയ ഭാഗ്യമാണ്. കെവിന്‍ വളരെ ബോള്‍ഡാണ്. ഗൗരവപരമായ കാര്യങ്ങളെല്ലാം വളരെ നന്നായി കൈകാര്യം ചെയ്യാന്‍ കെവിനറിയാം.

സിനിമാകുടുംബത്തിലേക്കെത്തിയപ്പോള്‍ ?


നിര്‍മ്മാതാവ് സോഫിയ പോളിന്റെ മരുമകളായാണ് ഞാന്‍ ആ വീട്ടിലേക്ക് കയറിച്ചെന്നത്. എന്നെ മരുമകളായല്ല, മകളായാണ് മമ്മിയും ഡാഡിയും കാണുന്നത്.

മമ്മി എനിക്ക് നല്ലൊരു സുഹൃത്താണ്. എന്തുകാര്യവും മമ്മിയോട് തുറന്നു പറയാം. നല്ലൊരു കുടുംബത്തിലേക്കെത്തിയത് ഭാഗ്യമായി കരുതുന്നു. കെവിന്റെ പപ്പയും മമ്മിയും ചേച്ചിയും ചേട്ടനുമെല്ലാം എന്നെ അവര്‍ക്കൊപ്പെമാരാളായിട്ടേ കണ്ടിട്ടുള്ളൂ.

uploads/news/2018/02/192557/aimacelbrty150218a.jpg

മുന്തിരിവള്ളികളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ ?


മോഹന്‍ലാല്‍ സാറിന്റേയും മീന മാമിന്റേയും ഒപ്പം അഭിനയിച്ച ദിവസങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല. എന്നെ പുതിയൊരു ജീവിതത്തിലേക്ക് എത്തിച്ചതും ആ സിനിമയാണ്.

സഹോദരി ഐനയുടെ വിവാഹത്തെക്കുറിച്ച്. അതായിരുന്നല്ലോ ആദ്യം ?


ഞാനും ഐനയും ഇരട്ടക്കുട്ടികളാണ്. അതുകൊണ്ട് പപ്പയുടേയും മമ്മിയുടേയും ആഗ്രഹം ഞങ്ങളുടെ വിവാഹം ഒരേ ദിവസം നടത്തണമെന്നായിരുന്നു. ചില പ്രത്യേകസാഹചര്യങ്ങളാല്‍ അതിന് സാധിച്ചില്ല. അതുകൊണ്ട് എന്റെ വിവാഹത്തിന് മുന്‍പ് ഐനയുടെ വിവാഹം നടത്തി.

ഐനയെ പിരിഞ്ഞിരിക്കുമ്പോള്‍?


ഞങ്ങള്‍ മൂന്നു മക്കളാണ്. ഞങ്ങള്‍ക്കൊരു സഹോദരിയുമുണ്ട്, ഐനി. വിവാഹ ശേഷം ഞാനേറ്റവും മിസ് ചെയ്യുന്നത് ഞങ്ങളുടെ മുറിയാണ്. ഞാനും ഐനയും ദൂരമെന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്.

ആ സിനിമയ്ക്ക് ശേഷം ആദ്യമായി എന്റേയും ഐനയുടേയും കവര്‍ ചിത്രം വന്നത് കന്യകയിലായിരുന്നു. അതൊരിക്കലും മറക്കാനാവില്ല. ഐനയും ഐനിയും ഭക്ഷണപ്രിയരാണ്.

അതുകൊണ്ട് മിക്കപ്പോഴും അവരെന്നെയും കൂട്ടി പുറത്തുപോകും. ഇതേ വരെ കഴിക്കാത്ത ഭക്ഷണമെല്ലാം അവരെന്നെക്കൊണ്ട് കഴിപ്പിക്കും. രണ്ടുപേരേയും ഒരുപാട് മിസ് ചെയ്യുന്നുണ്ട്.

uploads/news/2018/02/192557/aimacelbrty150218.jpg

ഐമയുടെ കുടുംബം ?


ജനിച്ചത് ദുബായിലാണ്. കേരളത്തിലും ദുബായിലുമായാണ് ഞാന്‍ പഠിച്ചത്. അച്ഛന്‍ സെബാസ്റ്റിയന്‍ ജോണ്‍, ദുബായില്‍ ബിസ്സിനസ്സ് ചെയ്യുന്നു. അമ്മ പ്രീത സെബാസ്റ്റിയന് ഷാര്‍ജ പോലീസ് ക്ലിനിക്കിലാണ് ജോലി.

സഹോദരി ഐനയുടെ വിവാഹം കഴിഞ്ഞു. ഡെല്‍സണ്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇളയസഹോദരി ഐനി ഇപ്പോള്‍ ബാച്ച്‌ലര്‍ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്യുന്നു. എന്റെ കുടുംബം 25 വര്‍ഷമായി ദുബായിലാണ് താമസം.

ഭാവി ജീവിതത്തെക്കുറിച്ച് ?


കല്യാണം കഴിഞ്ഞല്ലേ ഉള്ളൂ. ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ ഇനിയും സമയമുണ്ടല്ലോ. ഞാനിപ്പോള്‍ എം.ബി.എ ഫൈനല്‍ ഇയറാണ്. അത് പൂര്‍ത്തിയാക്കണം. അതിന് ശേഷം പി.എച്ച്.ഡി ചെയ്യണം. ഇതിനിടയില്‍ നല്ല സിനിമകളും ചെയ്യണം.

ഇനി സിനിമയിലേക്കുണ്ടോ ?


തീര്‍ച്ചയായും. ഒരുപാട് സിനിമകള്‍ ചെയ്യണമെന്നില്ല. പക്ഷേ നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഉറപ്പായും ചെയ്യും.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Ads by Google
Loading...
TRENDING NOW