Tuesday, November 06, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 04.41 PM

രുദ്രാക്ഷധാരണവും അവയുടെ പ്രത്യേകതകളും

uploads/news/2018/02/192554/joythi150218.jpg

ശിവപ്രീതികരമാണ് രുദ്രാക്ഷം. രുദ്രന്റെ അക്ഷിയില്‍നിന്ന് ഉണ്ടായത് രുദ്രാക്ഷം. ശിവന്‍ ആയിരം വര്‍ഷം തപസ്സ് ചെയ്തിരുന്ന കാലം അദ്ദേഹത്തിന്റെ മിഴിയില്‍നിന്നും ഒരു തുള്ളി മിഴിനീര്‍ ഭൂമിയില്‍ വീഴുകയും അതില്‍നിന്നും ഒരു ചെടി മുളച്ചുവരികയും അത് വളര്‍ന്ന് രുദ്രാക്ഷ മരമായിത്തീരുകയും ചെയ്തു. അതി 'കായ'യാണ് രുദ്രാക്ഷമണി. പല മുഖങ്ങളോടുകൂടിയ രുദ്രാക്ഷമണികളുണ്ട്. അവയുടെ പ്രത്യേകതകള്‍

1. ഒരു മുഖം: ഒരു മുഖമുള്ള രുദ്രാക്ഷം പരമശിവന്‍ തന്നെയാകുന്നു. ഇതിനെ ബ്രഹ്മസ്വരൂപം എന്നുകൂടി പറയുന്നു. മോക്ഷമാണ് ധരിച്ചാലുള്ള ഫലം.
2. രണ്ട് മുഖം: ശിവ പാര്‍വ്വതി സങ്കല്പം. ഇതിനെ ഗൗരീശങ്കരം എന്ന് പറയും.

3. മൂന്ന് മുഖം: ത്രിമൂര്‍ത്തി സങ്കല്പമാണിതിന്. സാധനാഫലം ലഭിക്കും.
4. നാല് മുഖം: ബ്രഹ്മാവിന്റെ പ്രതീകം. പുരുഷാര്‍ത്ഥങ്ങള്‍ ലഭിക്കും.

5. അഞ്ച് മുഖം: കാലാഗ്നി രുദ്ര സ്വരൂപം. ധരിക്കുന്നത് മോക്ഷപ്രദം.
6. ആറുമുഖം: ഇത് കാര്‍ത്തിയേകന്റെ സ്വരൂപമാണ്. ഗൃഹസ്ഥന്‍മാര്‍ക്കും കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ധരിക്കാവുന്നതാണ്. മനഃശാന്തി ഫലം.

7. ഏഴ്മുഖം: കാമദേവ സ്വരൂപം. ദരിദ്രനെ ധനവാനാക്കുന്നതാണ്.
8. എട്ട് മുഖം: സാക്ഷാല്‍ ഭൈരവന്‍. ആയുസ്സിനെ നല്‍കുന്നത്.
9. ഒന്‍പത് മുഖം: ദുര്‍ഗ്ഗാദേവിയുടെ സ്വരൂപം. ഇടതുകൈയില്‍ ധരിച്ചാല്‍ ശിവതുല്യനാകും.

10. പത്ത് മുഖം: വിഷ്ണുസ്വരൂപം. ആഗ്രഹങ്ങളെ സഫലമാക്കുന്നു.
11. പതിനൊന്ന് മുഖം: രുദ്രരൂപം. ഏകാദശ രുദ്രന്‍മാര്‍. കാര്യവിജയം ഫലം.

12. പന്ത്രണ്ട് മുഖം: സൂര്യസ്വരൂപം. പന്ത്രണ്ട് ആദിത്യന്മാരെ കുറിക്കുന്നു. തലയില്‍ ധരിക്കണം. പേരും പ്രശസ്തിയും ലഭിക്കും.
13. പതിമൂന്ന് മുഖം: വിശ്വദേവന്മാര്‍. സകല അഭീഷ്ടങ്ങളും സാധിക്കും.
14. പതിനാല് മുഖം: പരമശിവന്‍ തന്നെയാണിത്. ശിരസില്‍ ധരിച്ചാല്‍ പാപം തീരും.

ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലും എല്ലാ ജാതിയിലും പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധരിക്കാവുന്നതാണീ രുദ്രാക്ഷമണി. 'മണികളില്‍വച്ച് ഞാന്‍ രുദ്രാക്ഷമണിയാണ്' എന്ന് ഭഗവാന്‍ കൃഷ്ണന്റെ വാക്ക് നമുക്ക് അനുഗ്രഹമാകട്ടെ.

ഷിനോദ് സി.
മൊ: 9847730642

Ads by Google
Thursday 15 Feb 2018 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW