ഹൈദരാബാദ്: അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ വൈറലായ ഗാനത്തിനെതിരെ നല്കിയ പരാതിയില്‍ ഉടന്‍ കേസെടുക്കില്ലെന്ന് ഹൈദരാബാദ് പോലീസ്. ഹൈദരാബാദിലെ ഒരു സംഘം ചെറുപ്പക്കാരാണ് പാട്ടിനെതിരെ പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കും ഗാനരചയിതാവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഗാനത്തിന്റെ അര്‍ത്ഥം ഇന്റര്‍നെറ്റില്‍ തിരഞ്ഞതിന് ശേഷമാണ് കേസ് കൊടുത്തതെന്ന് യുവാക്കള്‍ പറയുന്നു.
പരാതിയിലെ ആരോപണങ്ങള്‍ക്ക് തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍ ഇപ്പോള്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യില്ലെന്ന് ഫലക്നാമ എ.സി.പി സയിദ് ഫായിസ് അറിയിച്ചു. വീഡിയോ തെളിവ് ഹാജരാക്കിയാല്‍ നടപടി എടുക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗാനം പ്രവാചകനെ അപമാനിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിലും ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രവാചകനെ പരാമര്‍ശിക്കുന്ന ഗാനത്തിന്റെ ചിത്രീകരണം അവഹേളിക്കുന്ന തരത്തിലാണെന്നാണ് ആക്ഷേപം.
We received complaint from a few men that upcoming movie Manikya Malaraya Poovi’s viral song's lyrics is hurting sentiments of Muslims. They haven't submitted a video proof & we asked them to provide us the same. No FIR registered yet: Syed Faiyaz, ACP Falaknuma #Hyderabad pic.twitter.com/T88uBGs3kJ— ANI (@ANI) February 14, 2018
ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ഗാനരംഗമാണ് വൈറലായത്. മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വാളക്കുഴി ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന് വാളക്കുഴിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.