Sunday, August 12, 2018 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 01.29 PM

LOVE FILLED DELICACIES

uploads/news/2018/02/192219/MDM140218A.jpg
ആപ്പിള്‍ ചോക്ലേറ്റ് പുഡ്ഡിംഗ് , ലെമണ്‍ ട്രഫിള്‍

വാലന്റൈന്‍സ് ഡേയില്‍ മധുരം രുചിക്കാം... പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സ്വന്തം കൈകൊണ്ട് തയാറാക്കിയ വിഭവങ്ങള്‍ സമ്മാനമായി നല്‍കാം...

ആപ്പിള്‍ ചോക്ലേറ്റ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
മുട്ട - 2 എണ്ണം
പാല്‍ - 1 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
കണ്ടന്‍സിഡ് മില്‍ക്ക് - 150 മില്ലി ലിറ്റര്‍
പഞ്ചസാര - 50 ഗ്രാം
ഉപ്പില്ലാത്ത ബട്ടര്‍ - 75 ഗ്രാം
കറുവാപ്പട്ട പൊടിച്ചത് - 1/2 ടീസ്പൂണ്‍
ബ്രഡ്ഡ് - 1 ചെറിയ പായ്ക്കറ്റ്(വശങ്ങള്‍ കളഞ്ഞ് ചെറിയ ചതുര കഷണങ്ങളാക്കിയത്)
ആപ്പിള്‍ - 2 എണ്ണം (തൊലി കളഞ്ഞ് ചെറിയ ചതുര കഷണങ്ങളാക്കിയത്)
ചോക്ലേറ്റ് ചിപ്‌സ് - 50 ഗ്രാം

തയാറാക്കുന്ന വിധം


ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
മുട്ട നന്നായി അടിച്ചെടുത്ത ശേഷം പാലും വാനില എസന്‍സും ചേര്‍ത്ത് വീണ്ടും അടിക്കുക. ഇതിലേക്ക് കണ്ടന്‍സിഡ് മില്‍ക്ക്, പഞ്ചസാര, ബട്ടര്‍, കറുവാപ്പട്ടപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബ്രഡ്ഡും ചോക്ലേറ്റ് ചിപ്‌സും ആപ്പിളും ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചുവയ്ക്കുക. ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതിലേക്ക് തയാറാക്കി വച്ച കൂട്ട് ഒഴിച്ച് 35540 മിനിറ്റ് ബേക്ക് ചെയ്യുക. ഐസ്‌ക്രീമിനൊപ്പം വിളമ്പാം.

ലെമണ്‍ ട്രഫിള്‍


ആവശ്യമുള്ള സാധനങ്ങള്‍
ലെമണ്‍ എക്‌സ്ട്രാക്ട് - 1 ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് - 1 ടീസ്പൂണ്‍
ഉപ്പ് - 1 നുള്ള്
വൈറ്റ് ചോക്ലേറ്റ് - 350ഗ്രാം
ഉപ്പില്ലാത്ത ബട്ടര്‍ - 5 ടേബിള്‍ സ്പൂണ്‍
ഹെവി വിപ്പിംഗ് ക്രീം - 3 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു ഡബിള്‍ ബോയിലറിന്റെ മുകളില്‍ വച്ച് ചോക്ലേറ്റ് ഉരുക്കി അതിലേക്ക് ബട്ടറും ക്രീമും ചേര്‍ത്തിളക്കി ശേഷം അതിലേക്ക് ലെമണ്‍ എക്‌സ്ട്രാക്ടും ഉപ്പും ചേര്‍ക്കാം.അടുപ്പില്‍നിന്നിറക്കി ചൂട് മാറിയ ശേഷം അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം. ഫ്രിഡ്ജില്‍നിന്നെടുത്ത് ചെറുനാരങ്ങാ വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടിയെടുത്ത് പഞ്ചസാരപ്പൊടിയില്‍ ഇട്ട് ഉരുട്ടി വിളമ്പാം.

ഫ്രോസണ്‍ഹോട്ട്‌ചോക്ലേറ്റ്


ആവശ്യമുള്ള സാധനങ്ങള്‍
കൊക്കോ പൗഡര്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
ഡാര്‍ക്ക് ചോക്ലേറ്റ് - 150 ഗ്രാം
പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
കാപ്പിപ്പൊടി - 1 ടീസ്പൂണ്‍
പാല്‍ - 2 കപ്പ്
ഐസ് - 4 കപ്പ്
വിപ്പിംഗ് ക്രീം അല്ലെങ്കില്‍ ചോക്ലേറ്റ് സോസ് - അലങ്കരിക്കാന്‍
uploads/news/2018/02/192219/MDM140218A1.jpg
ഫ്രോസണ്‍ഹോട്ട്‌ചോക്ലേറ്റ്

തയാറാക്കുന്ന വിധം


ചോക്ലേറ്റ്, പഞ്ചസാര പൊടിച്ചത്, കൊ ക്കോ പൗഡര്‍, കാപ്പിപ്പൊടി, പാല്‍, ഇവ ഒരുമിച്ച് ഒരു സോസ്പാനിലെടുത്ത് ചൂടാക്കുക. ചോക്ലേറ്റ് ഉരുകി കൂട്ട് സോഫ്റ്റാകുന്നതുവരെ ചൂടാക്കണം. (തിളയ്ക്കാന്‍ തുടങ്ങുന്നതിനുമുന്‍പ് അടുപ്പില്‍നിന്നിറക്കി വയ്ക്കാം). ഒരു മിക്‌സിയുടെ ജാറിലേക്ക് ചോക്ലേറ്റ് കൂട്ട് ഒഴിച്ച് അതിലേക്ക് പാലും വാനില എസന്‍സും ഐസും ചേര്‍ത്ത് മിക്‌സിയില്‍ കുറഞ്ഞ സ്പീഡില്‍ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് പകര്‍ന്ന് വിപ്പിംഗ് ക്രീമോ ചോക്ലേറ്റ് സോസോ മുകളിലൊഴിച്ച് വിളമ്പാം.

ക്യാരമല്‍ ഫഡ്ജ് വിത്ത് കണ്ടന്‍സിഡ് മില്‍ക്ക്


ആവശ്യമുള്ള സാധനങ്ങള്‍
കണ്ടന്‍സിഡ് മില്‍ക്ക്- 2 കപ്പ്
ബട്ടര്‍ - 1/2 കപ്പ്
ബ്രൗണ്‍ ഷുഗര്‍ - 1 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
തേന്‍ - 1/4 കപ്പ്
വൈറ്റ് ചോക്ലേറ്റ് ചിപ്‌സ് - 1കപ്പ്

തയാറാക്കുന്ന വിധം


ഒരു കേക്ക് പാനില്‍ ബട്ടര്‍ പുരട്ടി വയ്ക്കുക.ഒരു സോസ്പാനില്‍ കണ്ടന്‍സിഡ് മില്‍ക്ക്, ബട്ടര്‍, ബ്രൗണ്‍ഷുഗര്‍, തേന്‍, വാനില എസന്‍സ് ഇവ ഒന്നിച്ചെടുത്ത് കുറഞ്ഞ തീയില്‍ ചൂടാക്കുക. തിളയ്ക്കാന്‍ അനുവദിക്കരുത്. ബ്രൗണ്‍ഷുഗര്‍ അലിഞ്ഞശേഷം ആറ് മിനിറ്റുകൂടി ഇളക്കി ചൂടാക്കണം. കൂട്ട് കട്ടിയായി കഴിയുമ്പോള്‍ അടുപ്പില്‍നിന്നിറക്കി വയ്ക്കാം. ഇതിലേക്ക് ചോക്ലേറ്റ് ചിപ്‌സ് ചേര്‍ത്തിളക്കി ഉരുക്കിയെടുക്കാം. ചൂടാറിയ ശേഷം തയാറാക്കി വച്ചിരിക്കുന്ന കേക്ക് പാനിലേക്കൊഴിച്ച് മൂന്ന് മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം മുറിച്ച് വിളമ്പാം.

ക്യാരമല്‍ ചോക്ലേറ്റ് കപ്‌സ്


ആവശ്യമുള്ള സാധനങ്ങള്‍
ഡാര്‍ക്ക് ചോക്ലേറ്റ് ചിപ്‌സ് - 4 കപ്പ്
ക്യാരമല്‍ സിറപ്പ് - 1 കപ്പ്
ഹെവി ക്രീം - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1 നുള്ള്

തയാറാക്കുന്ന വിധം


ചോക്ലേറ്റ് ചിപ്‌സ് ഒരു സോസ്പാനിലെടുത്ത് ചൂടാക്കി ഉരുക്കിയെടുക്കുക. മിനി കപ്‌കേക്ക് മോള്‍ഡുകളില്‍ രണ്ട് ടീസ്പൂണ്‍ വീതം ചോക്ലേറ്റ് ഉരുക്കിയത് ഒഴിച്ച് ചുറ്റിച്ച് കപ്‌കേക്ക് മോള്‍ഡുകള്‍ ഫ്രീസറില്‍ വച്ച് തണുപ്പിക്കുക.ഒരു സോസ്പാനില്‍ ക്യാരമല്‍ സിറപ്പ്, ഹെവിക്രീം, ഉപ്പ് ഇവയെടുത്ത് ചെറിയ ചൂടില്‍ മിശ്രിതം സോഫ്റ്റാകുന്നതുവരെ ഇളക്കിയെടുക്കുക. അടുപ്പില്‍ നിന്നിറക്കി തണുക്കാന്‍ വയ്ക്കാം. ഫ്രീസറില്‍നിന്ന് കപ്‌കേക്ക് മോള്‍ഡുകള്‍ എടുത്ത് ഓരോന്നിന്റെയും മുക്കാല്‍ ഭാഗത്തോളം നിറച്ചുവയ്ക്കുക. ഇത് വീണ്ടും രണ്ട് മണിക്കൂര്‍ ഫ്രീസറില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.
uploads/news/2018/02/192219/MDM140218A2.jpg
ക്യാരമല്‍ ചോക്ലേറ്റ് കപ്‌സ്

ബ്ലാക്ക് വൈറ്റ് മാജിക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ചീസ് - 1 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് - 1 ടിന്‍
വൈറ്റ് ചോക്ലേറ്റ് - 1/4 കപ്പ്
ഡാര്‍ക്ക് ചോക്ലേറ്റ് - 1/4 കപ്പ്
ഓറിയോ ബിസ്‌ക്കറ്റ് - 4 എണ്ണം
ആരോറൂട്ട് ബിസ്‌ക്കറ്റ് - 4 എണ്ണം

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ കണ്ടന്‍സിഡ് മില്‍ക്കിന്റെ പകുതിയും ചീസും ഒരുമിച്ചെടുത്ത് ഒരു ഇലക്ര്ടിക് മിക്‌സര്‍കൊണ്ട് നന്നായി അടിച്ചെടുക്കുക. അതൊരു സിപ് ലോക്ക് കവറിലേക്ക് നിറച്ച് മാറ്റി വയ്ക്കുക. മറ്റൊരു ബൗളിലേക്ക് വൈറ്റ് ചോക്ലേറ്റും ഡാര്‍ക്ക് ചോക്ലേറ്റും കണ്ടന്‍സിഡ് മില്‍ക്കിന്റെ ബാക്കി ഭാഗവും കൂടി ചേര്‍ത്ത് ഇലക്ര്ടിക് മിക്‌സര്‍കൊണ്ട് അടിച്ച് യോജിപ്പിക്കുക. ഇതും ഒരു സിപ് ലോക്ക് കവറില്‍ നിറച്ചുവയ്ക്കുക. മിക്‌സിയുടെ ജാറിലേക്ക് ബിസ്‌കറ്റുകളിട്ട് പൊടിച്ചെടുത്തുവയ്ക്കുക. ഒരു സെര്‍വിങ് ഗ്ലാസിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബിസ്‌ക്കറ്റ് പൊടിച്ചതിട്ട് അതിനുമുകളില്‍ സിപ് ലോക്ക് കവറിലാക്കി വച്ചിരിക്കുന്ന കണ്ടന്‍സിഡ് മില്‍ക്കും ചീസും ഒന്നിച്ചടിച്ചത് പകുതി ഭാഗം ആദ്യം ഒഴിച്ച് അതിനുമുകളില്‍ ചോക്ലേറ്റ് സിപ് ലോക്ക് കവറിലാക്കിയത് ഒഴിച്ച് മുകളില്‍ ഒരു ഓറിയോ ബിസ്‌ക്കറ്റും വച്ച അലങ്കരിച്ച് വിളമ്പാം.

മില്‍ക്ക് ചോക്ലേറ്റ്

ആവശ്യമുള്ള സാധനങ്ങള്‍
മില്‍ക്ക് ചോക്ലേറ്റ് ചിപ്‌സ് - 1 1/2 കപ്പ്
ചോക്ലേറ്റ് ചിപ്‌സ് - 1 1/2 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് - 1 ടിന്‍
മിന്റ് എക്‌സ്ട്രാക്ട്- 1 ടീസ്പൂണ്‍
ഗ്രീന്‍ ഫുഡ് കളര്‍ര്‍ - 2 തുള്ളി

തയാറാക്കുന്ന വിധം


രണ്ട് സോസ്പാനുകള്‍ അടുപ്പുകളില്‍ വച്ച് ചൂടാക്കി ഒരെണ്ണത്തില്‍ വൈറ്റ് ചിപ്‌സും അടുത്തതില്‍ ചോക്ലേറ്റ് ചിപ്‌സും ഇട്ട് ചൂടാക്കി ഉരുക്കുക. രണ്ടിലേക്കും കണ്ടന്‍സിഡ് മില്‍ക്ക് പകുതി വീതം ഒഴിക്കുക. ചിപ്‌സ് ഉരുകി യോജിക്കുന്നതുവരെ ഇളക്കി ചൂടാക്കണം. മിന്റ് എക്‌സ്ട്രാക്ടും ഗ്രീന്‍ ഫുഡ് കളറിംഗും കൂടി വൈറ്റ് ചിപ്‌സ് ഉരുകിയതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം പാനുകള്‍ അടുപ്പില്‍നിന്നിറക്കി ചൂടാറിയ ശേഷം ബേക്കിംഗ് ട്രേയിലേക്ക് കുറേശ്ശെ വീതം വൈറ്റ് ചിപ്്‌സ് ഉരുക്കിയതും ചോക്ലേറ്റ് ചിപ്‌സ് ഉരുകിയതും ഒന്നിനുമുകളില്‍ ഒന്നായി മിശ്രിതം തീരുന്നതുവരെ ലയറുകളായി നിരത്തുക. ഒരു രാത്രി ഫ്രിഡ്ജില്‍ വച്ചശേഷം മുറിച്ച് വിളമ്പാം.

ചോക്ലേറ്റ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
മൈദ - 40 ഗ്രാം
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - 1/2 ടീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - 2 ടീസ്പൂണ്‍
പഞ്ചസാരപ്പൊടി -150 ഗ്രാം
കൊക്കോപൗഡര്‍ - 6 ടീസ്പൂണ്‍
ബട്ടര്‍ - 60 ഗ്രാം
ക്രീം - 12 മില്ലി
വാനില എസന്‍സ് - 1 ടീസ്പൂണ്‍
വെള്ളം - 250 മില്ലി
അണ്ടിപ്പരിപ്പ്, കിസ്മിസ്്- 25 ഗ്രാം
ഐസിങ് ഷുഗര്‍ - 1 ടീസ്പൂണ്‍
uploads/news/2018/02/192219/MDM140218A3.jpg
ചോക്ലേറ്റ് പുഡ്ഡിംഗ്

തയാറാക്കുന്ന വിധം


മൈദ, ഇന്‍സ്റ്റന്റ് കോഫി പൗഡര്‍, ബേക്കിംഗ് പൗഡര്‍, പഞ്ചസാരപ്പൊടി, കൊ ക്കോ പൗഡര്‍ ഇവ യോജിപ്പിച്ച് അരി ച്ചെടുത്ത് ഉരുക്കിയ ബട്ടറില്‍ ചേര്‍ക്കുക.ഇതിലേക്ക് ക്രീം ചേര്‍ത്ത ശേഷം വാനില എസന്‍സും വെള്ളവും ചേര്‍ക്കണം. ഒരു പാത്രത്തില്‍ ബട്ടര്‍ പുരട്ടി, തയാറാക്കിയ മിശ്രിതം ഒഴിച്ചു അണ്ടിപ്പരിപ്പ്, ക്രിസ്മിസ് ഐസിങ് ഷുഗര്‍ എന്നിവ വിതറി 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW