Sunday, September 23, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 01.07 PM

രണ്ടാംഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രാജകുമാരന് ക്രൂരശിക്ഷ; 'അലറിക്കരയുന്ന മമ്മി'യുടെ നിഗൂഢരഹസ്യം പുറത്തായി

screaming mummy

1886ല്‍ പര്യവേഷകര്‍ക്ക് ലഭിച്ച മമ്മിയാണ് 'അലറിക്കരയുന്ന മമ്മി'. എന്നാല്‍ ഈ മമ്മിയ്ക്ക് പിന്നില്‍ ഒരു കഥയുണ്ടെന്നാണ് കണക്കാക്കുന്നത്. ബിസി 1290ല്‍ ഈജിപ്തില്‍ സെതി ഒന്നാമന്‍ ഫറവോയുടെ കാലത്തായിരുന്നു സംഭവം. ഫറവോ വിവാഹം കഴിക്കാനുറപ്പിച്ചിരിക്കുന്ന അനക്‌സുനമുന്‍ എന്ന സുന്ദരി കൊട്ടാരം പുരോഹിതനായ ഇമോതെപ്പുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഒരുനാള്‍ ഇരുവരും ഫറവോയുടെ കൈയ്യില്‍ അകപ്പെട്ടു. എന്നാല്‍ ഫറവോയെ കൊലപ്പെടുത്തി സ്വയം കുത്തി മരിക്കുകയാണ് അനക്‌സുനമുന്‍ ചെയ്തത്. അവിടെ നിന്ന് രക്ഷപ്പെട്ട ഇമോതെപ് പിന്നീട് അനക്‌സുനമുന്നിന്റെ മൃതദേഹം കല്ലറയില്‍ നിന്ന് മോഷ്ടിച്ചു.

'മരിച്ചവരുടെ നഗരമായ' ഹമുനപ്ത്രയില്‍ ആ മൃതദേഹം എത്തിച്ച് പ്രത്യേക കര്‍മങ്ങള്‍ നടത്തി അനക്‌സുനമുനിനെ പുനര്‍ജനിപ്പിക്കാനായിരുന്നു ഇമോതെപ്പിന്റെ നീക്കം. പക്ഷേ ഫറവോയുടെ വിശ്വസ്ത കാവല്‍ക്കാര്‍ അതിന് അനുവദിച്ചില്ല. ഈജിപ്തിലെ ഏറ്റവും ക്രൂരമായ ശിക്ഷയാണ് അവര്‍ ഇമോതെപ്പിനു വിധിച്ചത്. ജീവനോടെ മമ്മിയാക്കുക. പൊതിഞ്ഞു കെട്ടി അനുബിസ് ദൈവത്തിന്റെ പ്രതിമയുടെ താഴെ അടക്കം ചെയ്യുമ്പോള്‍ ഇമോതെപ്പിന്റെ കല്ലറയിലേക്ക് മനുഷ്യമാസം തിന്നുന്ന വണ്ടുകളെയും അവര്‍ നിറച്ചു. കാലങ്ങള്‍ക്കിപ്പുറം പര്യവേക്ഷകര്‍ ആ മമ്മി കണ്ടെത്തുമ്പോള്‍ അലറിക്കരയുന്ന രീതിയിലായിരുന്നു അതിന്റെ രൂപം. ലോകം വിസ്മയത്തോടെ കണ്ട 'ദ് മമ്മി' എന്ന ചിത്രത്തിലെ ക്രൂരനായ വില്ലന്‍ ഇമോതെപ്പിനു പിന്നിലെ കഥയാണ് ഇതെന്നും പറയപ്പെടുന്നു. ഇമോതെപ്പിന്റെ കഥയ്ക്കു സമാനമായ കാര്യങ്ങളാണ് 1886ല്‍ ഈജിപ്തില്‍ കണ്ടെത്തിയ മമ്മിയില്‍ നിന്ന് പര്യവേഷകര്‍ക്ക് ലഭിച്ചത്.

വായ തുറന്ന നിലയിലായിരുന്നു അലറിക്കരയുന്ന മമ്മി കല്ലറയില്‍ നിന്നെടുത്തത്. വൃത്തിഹീനമായ രീതിയിലായിരുന്നു 'മമ്മിഫിക്കേഷന്‍'. സാധാരണ ഗതിയില്‍ ലിനന്‍ തുണിയില്‍ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാല്‍ 'അലറിക്കരയുന്ന മമ്മി'യുടെ കൈകള്‍ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ ആട്ടിന്‍ തോലിലും. ഈജിപ്തിലെ തടാകങ്ങളുടെ അടിത്തട്ടില്‍ നിന്നു ലഭിച്ചിരുന്ന 'നാട്രോണ്‍' എന്ന തരം ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കുറച്ച് ഉപ്പ് മമ്മിയുടെ വായില്‍ നിന്നും കണ്ടെത്തി. രാജാക്കന്മാരുടെ കല്ലറയ്ക്കു സമീപത്തു തന്നെയായിരുന്നു ഇതിന്റെയും കല്ലറ. ഒരു കൂട്ടര്‍ മികച്ച രീതിയില്‍ മമ്മിയാക്കാന്‍ ശ്രമിച്ചപ്പോള്‍ മറുവിഭാഗം അതിനെ തടഞ്ഞ രീതിയിലായിരുന്നു 'അലറിക്കരയുന്ന മമ്മി'യുടെ അവസ്ഥയെന്നാണു ഗവേഷകര്‍ പറയുന്നത്. 130 വര്‍ഷത്തിലേറെയായി ഗവേഷകരും ചിന്തിക്കുകയാണ്.

വിഷം കൊടുത്തു കൊന്നതാകാമെന്നാണ് ഒരു വിഭാഗം കരുതിയിരുന്നത്. പക്ഷേ തൂക്കിക്കൊന്നതാണ് ആ മമ്മിയെ എന്നാണ് പിന്നീട് കണ്ടെത്തിയത്. കഴുത്തിനു ചുറ്റിലും കയര്‍ മുറുകിയ പാട് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്കു നയിച്ചത്. മോശപ്പെട്ട രീതിയില്‍ 'മമ്മിഫിക്കേഷന്‍' നടത്താനുമുണ്ട് കാരണം. റേംസിസ് ഫറവോ മൂന്നാമന്റെ മകനായ പെന്റാവെര്‍ രാജകുമാരന്റെ മമ്മിയാണ് ഇതെന്നാണു കണ്ടെത്തല്‍. ഇരുവരുടെയും എല്ലുകളില്‍ നിന്നെടുത്ത ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് ഈ ബന്ധം തിരിച്ചറിഞ്ഞത്. രണ്ടാം ഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താന്‍ രാജകുമാരന്‍ ശ്രമിച്ചതിന്റെ ശിക്ഷയാകാം അതെന്നാണു നിഗമനം. അതിക്രൂരമായ നിലയിലാണു റേംസിസ് കൊല്ലപ്പെട്ടത്. തൊണ്ട മുറിച്ച നിലയിലും കാല്‍വിരലുകള്‍ വെട്ടിയെടുത്ത നിലയിലുമായിരുന്നു. സിടി സ്‌കാനിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. ഒരു കൂട്ടം ആക്രമികള്‍ കൊലയ്ക്കു പിന്നിലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്നത് കൃത്യമായി അറിയില്ലായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW