നാഗ്പൂരിലും അഹമ്മദാബാദിലും ഹൈദരാബാദിലും ഛണ്ഡീഗഡിലുമെല്ലാം നഗരങ്ങളില്‍ ഈ ആശയം എഴുതിയ പോസ്റ്റര്‍ കാണാനാകും. നാഗ്പൂരില്‍ വാലന്റൈന്‍ ദിനം ആഘോഷിക്കുന്നതില്‍ പ്രതിഷേധിച്ച് ബജ്റംഗദള്‍ അന്നേ ദിവസം തന്നെ റാലി സംഘടിപ്പിക്കുന്നുണ്ട്. വാലന്റൈന്‍ ദിനത്തില്‍ തെരുവിലോ മറ്റോ ആണിനെയും പെണ്ണിനെയും ഒരുമിച്ച് കണ്ടാല്‍ ഏതു സാഹചര്യത്തിലായാലും പിടിച്ച് കെട്ടിക്കുമെന്ന് ഹിന്ദുമഹാസഭയും ബജ്റംഗദളും ചേര്‍ന്ന് വ്യക്തമാക്കി.
നിങ്ങള്‍ക്ക് വാലന്റീന്‍ ദിനം ആഘോഷിക്കാന്‍ അവകാശമുണ്ടെങ്കില്‍ തങ്ങള്‍ക്ക് രാജ്യത്തിന്റെ സംസ്ക്കാരം സംരക്ഷിക്കാനും ബാദ്ധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. വാലന്റൈന്‍ ദിനത്തിനെതിരേ അഹമ്മദാബാദില്‍ ഹിന്ദു സംഘടനകളുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വാലന്റൈന്‍ ദിനത്തോടു നോ പറയൂ എന്നും പെണ്‍കുട്ടികള്‍ സൂക്ഷിക്കുക ലൗജിഹാദ് ഉണ്ടാകും എന്നും പോസ്റ്ററുകളില്‍ പറഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ വാലന്റൈന്‍ ദിനം ആഘോഷിക്കരുതെന്ന് പബ്ബുകള്‍ക്കും ക്ളബ്ബുകള്‍ക്കും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നഗരത്തിലെ ക്രമസമാധാന നില സംരക്ഷിക്കുന്നതിനായി ഛണ്ഡീഗഡില്‍ പോലീസുകാര്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുമായി 900 പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തിനും സംസ്ക്കാരത്തിനും വിരുദ്ധമായ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ നിരോധിക്കാന്‍ ഹിന്ദു മക്കള്‍ കക്ഷി കോയമ്പത്തൂരിലെ എല്ലാ ജില്ലാ ഭരണകൂടങ്ങളോടും നിര്‍ദേശം നല്കി. സര്‍വകലാശാലകളിലും നിര്‍ദേശം നിലവിലുണ്ട്.
വാലന്റൈന്‍ ദിനത്തില്‍ ഒന്നിച്ചിരിക്കുന്നതോ ചുറ്റിയടിക്കുന്നതോ ക്യാമ്പസില്‍ കാണരുതെന്ന് ലക്നൗ സര്‍വകലാശാല നിര്‍ദേശം നല്കി. മഹാശിവരാത്രി പ്രമാണിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. വാലന്റൈന്‍ ദിനത്തില്‍ കുട്ടികളെ കാംപസില്‍ കാണാതിരിക്കാന്‍ അവരെ സര്‍വകലാശാലയിലേക്ക് വിടരുതെന്നും ക്യാമ്പസില്‍ റോന്തു ചുറ്റാനായി അവരെ അയയ്ക്കരുതെന്നാണ പറഞ്ഞത്.