Tuesday, September 11, 2018 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 11.16 AM

ജറുസലേമിലേക്ക് സൗജന്യമായി പോകാം; വോട്ടു ചെയ്തു കസേരയിലിരുത്തൂ ; 88 ശതമാനം ക്രിസ്ത്യാനികളുള്ള വടക്കുകിഴക്ക് പിടിക്കാന്‍ ബിജെപി

uploads/news/2018/02/192187/nagaland.jpg

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഹിന്ദുരാജ്യമെന്ന സങ്കല്‍പ്പം പ്രചരിപ്പിക്കുന്ന ബിജെപി രാജ്യത്തെ ക്രിസ്ത്യാനികളെ പ്രീണിപ്പിക്കല്‍ ലക്ഷ്യമിട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചരണം ശക്തമാക്കുന്നു. മേഘാലയ, നാഗാലാന്റ്, ത്രിപുര സംസ്ഥാനങ്ങളില്‍ ഈ മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നാഗാലാന്റില്‍ ഭരണത്തില്‍ കയറ്റിയാല്‍ ജറുസലേം യാത്ര തരപ്പെടുത്താമെന്നാണ് വാഗദ്ാനം.

ഹജ്ജ് തീര്‍ത്ഥാനടത്തിന് സബ്‌സീഡി നിര്‍ത്തലാക്കിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ല എന്നിരിക്കെയാണ് ക്രിസ്ത്യാനികള്‍ക്ക് ജറുസലേമിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലെ ജനസംഖ്യയില്‍ 75 ശതമാനവും ക്രിസ്ത്യാനികളാണ്. നാഗാലാന്റില്‍ ക്രിസ്ത്യാനികള്‍ 88 ശതമാനവുമാണ്.

നാഗാലാന്റ് പിടിക്കുക ലക്ഷ്യമാക്കി മാറ്റി ശക്തമായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ബിജെപി പക്ഷേ നാഗന്മാരെ മാത്രമാണോ അതോ വടക്കുകിഴക്കന്‍ ക്രിസ്ത്യാനികളെ മുഴുവനായുമാണോ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. ബിജെപി മുന്നോട്ട് വെച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കുറിച്ച് വീ ദി നാഗാസ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഹജ്ജിന്റെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി രാജ്യത്തെ മുസ്‌ളീങ്ങളോട് അവഗണന കാട്ടിയ ബിജെപി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത് അവസര രാഷ്ട്രീയമായി ഇപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഹജ്ജിന് ഏര്‍പ്പെടുത്തയിട്ടുള്ള സബ്‌സീഡി കേന്ദ്ര സര്‍ക്കാര്‍ എടുത്തു നീക്കിയത്. അതേപക്ഷം ന്യൂനപക്ഷങ്ങളെ കൂടി സംരക്ഷിക്കേണ്ടതും ശാക്തീകരിക്കേണ്ടതുമായ ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്നാണ് ബിജെപി നിലപാട്.

എന്നാല്‍ ജറുസലേം തീര്‍ത്ഥാടന വാഗദ്ാനം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ സിപിഎമ്മും നയം പ്രഖ്യാപിച്ചു. എല്ലാത്തരം മത സബ്‌സീഡികള്‍ക്കും തങ്ങള്‍ എതിരാണെന്നാണ് സിപിഎം പറയുന്നത്. എന്നിരുന്നാലും ഹജ്ജ് തീര്‍ത്ഥാടകരോട് ബിജെപി കാട്ടിയത് അനീതിയാണെന്നും പറഞ്ഞു. 2012 ല്‍ സുപ്രീംകോടതി പത്തു വര്‍ഷത്തേക്കായിരുന്നു സബ്‌സീഡി നല്‍കിയത്. എന്നാല്‍ ബിജെപിയുടെ പ്രഖ്യാപനം ഇസ്രായേല്‍ മാധ്യമങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ഒരു പക്ഷേ ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായിരിക്കാം ഇതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

്എന്നാല്‍ ജറുസലേമിലേക്ക് തീര്‍ത്ഥയാത്ര പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആദ്യ രാജ്യമൊന്നുമല്ല ഇന്ത്യ. മെക്കയിലേക്ക് പോകാന്‍ മുസ്‌ളീങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കാറുള്ള നൈജീരിയ അതേ നിലപാട് ജറുസലേം യാത്രയ്ക്കും നല്‍കി വരുന്നുണ്ട്. 2011 ുേതല്‍ 42,000 നൈജീരിയക്കാരാണ് സ്വന്തം പൗരന്മാരെ ജറുസലേം തീര്‍ത്ഥാടനത്തിനായി അയച്ചിട്ടുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW