Tuesday, February 19, 2019 Last Updated 16 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 11.04 AM

മേക്കോവര്‍ ഓവറായോ?: പുതിയ രൂപത്തില്‍ ആരാധകരെ ഞെട്ടിച്ച് മീര ജാസ്മിന്‍

uploads/news/2018/02/192185/meera.jpg

അഭിനയം കൊണ്ടും, ലാളിത്യ സൗന്ദര്യം കൊണ്ടും തെന്നിന്ത്യന്‍ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാ ജാസ്മിന്‍. ദേശീയ അവാര്‍ഡ് ജേത്രി കൂടിയായ മീരയുടെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടിയെത്തുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹം കഴിച്ച് മീര സ്വകാര്യ ജീവിതത്തിലേയ്ക്ക് പോയി. പിന്നീട് പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീരയെ ആരാധകര്‍ കണ്ടിരിക്കുകയാണ്.

uploads/news/2018/02/192185/meera-1.jpg

എന്നാല്‍ പഴയ ലുക്കിലല്ല താരമിപ്പോള്‍. മുന്‍പത്തേതിനേക്കാള്‍ വണ്ണം വെച്ച രൂപത്തിലാണിപ്പോള്‍. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് പുതിയ മാറ്റം. ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയ താരം ഒരു ജൂവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. മീരയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.

uploads/news/2018/02/192185/meera-2.jpg

മലയാളികള്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ആരാധകരും നടിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ സംബന്ധിച്ച് നിരവധി ട്രോള്‍ വീഡിയോകളും വരുന്നുണ്ട്. പുതിയ ചിത്രത്തിനുള്ള രൂപ മാറ്റമാകാമിതെന്ന് കരുതുന്ന ആരാധകരുമുണ്ട്.

uploads/news/2018/02/192185/meera-3.jpg

Ads by Google
Wednesday 14 Feb 2018 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW