Wednesday, November 14, 2018 Last Updated 25 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 10.27 AM

'വിരുഷ്‌ക'യ്ക്കു പിന്നാലെ 'ദീപ്‌വീര്‍': ബോളിവുഡ് കാത്തിരിക്കുന്ന താര വിവാഹത്തിനായി ഒരുക്കങ്ങള്‍ തുടങ്ങി

uploads/news/2018/02/192182/deepika.jpg

അഞ്ചു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രണയം. ബോളിവുഡില്‍ അസാധാരണമായ കാര്യമാണത്. പ്രണയങ്ങള്‍ പെട്ടെന്ന് മുളയ്ക്കുകയും അതിലും വേഗം കരിയുകയും ചെയ്യുന്ന ബി ടൗണില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി മുന്നോട്ട് പോകുന്ന താര ജോഡിയാണ് രണ്‍വീറും ദീപികയും. ഈ വിവാഹത്തിന് വേണ്ടിയാണ് ആരാധകരെല്ലാം ഉറ്റു നോക്കുന്നതും. അനുഷ്‌ക-കോഹ്‌ലി വിവാഹം കഴിഞ്ഞതോടെ ഈ താര വിവാഹത്തിനായുള്ള ആകാംഷ ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

uploads/news/2018/02/192182/deepika-1.jpg

ഈ വര്‍ഷം പകുതിയോടെയായിരിക്കും വിവാഹം. വിരുഷ്‌കയ്ക്ക് സമാനമായി ഡസ്റ്റിനേഷന്‍ വെഡ്ഡിങായിരിക്കും ഇവരുടേതും. ഇതിനിടെ ദീപികയുടെ പിറന്നാള്‍ ദിനത്തില്‍ മാലിദ്വീപില്‍ വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ബീച്ച് വെഡ്ഡിങാണ് 'ഡീപ്‌വീര്‍'ന്റെ ആഗ്രഹമെന്നാണ് സൂചനകള്‍. മുംബൈ ആസ്ഥാനമായുള്ള ഒരു കമ്പിനിക്കാണ് വിവാഹത്തിന്റെ ചുമതല. കല്ല്യാണത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിനുണ്ടാകൂ.

uploads/news/2018/02/192182/deepika-2.jpg

എന്നാല്‍ വിവാഹത്തേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞു മാറുന്ന നിലപാടാണ്് ഇരുവര്‍ക്കുമിപ്പോഴും. ഇത്തരം വാര്‍ത്തകളുടെ ഉറവിടം എന്താണെന്നറിയില്ല, ഇപ്പോള്‍ ഒരുപാട് ചിത്രങ്ങളുടെ തിരക്കിലാണെന്നാണ് റണ്‍വീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. വിവാഹത്തിന് രണ്ടാഴ്ച മുന്‍പു വരെ വിരുഷ്‌കയും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞതെന്നാണ് ആരാധകരുടെ മറുപടി.

Ads by Google
Ads by Google
Loading...
TRENDING NOW