Thursday, May 24, 2018 Last Updated 17 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Feb 2018 10.01 AM

രാഹുല്‍ ഗാന്ധിക്ക് ക്ഷേത്ര നിയമത്തെക്കുറിച്ച് ബോധമില്ല; സന്ദര്‍ശനം നടത്തിയത് മാംസാഹാരം കഴിച്ച ശേഷം ; എതിര്‍പ്പുമായി ബിജെപി

uploads/news/2018/02/192175/rahul.jpg

ബംഗലുരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാംസം കഴിച്ചു ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്നാരോപിച്ച് വിവാദവുമായി ബിജെപി. കര്‍ണാടകത്തിലെ ധര്‍മ്മസ്ഥയിലെ മഞ്ജാനാഥ ക്ഷേത്രം രാഹുല്‍ സന്ദര്‍ശിച്ചത് മാംസം കഴിച്ച ശേഷമായിരുന്നെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നടപടി ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യദ്യൂരപ്പ ആരോപിച്ചു.

രൂക്ഷമായ ആരോപണമാണ് ബിജെപി നടത്തിയിരിക്കുന്നത്്. ചെറുപ്പം തൊട്ട് ക്ഷേത്ര സന്ദര്‍ശനമൊന്നുമില്ലാത്ത രാഹുല്‍ പള്ളികളിലും മോസ്‌ക്കിലും കയറുന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രത്തില്‍ കയറിയതെന്ന് ബിജെപി എം പി പിസി മോഹന്‍ ആരോപിച്ചു. മാംസം കഴിച്ചുകൊണ്ട് ക്രിസ്ത്യന്‍ പള്ളികളിലോ ഇസ്‌ളാമിക ദേവാലയങ്ങളിലോ കയറുന്നത് തെറ്റില്ല. അതുപോലെ തന്നെയായിരിക്കാം രാഹുല്‍ ക്ഷേത്രത്തെയും എടുത്തതെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ രാഹുല്‍ സസ്യാഹാരമാണ് ക്ഷേത്രത്തില്‍ കയറും മുമ്പ് കഴിച്ചതെന്ന ന്യായീകരണവുമായി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്.

രാഹുല്‍ മാംസാഹാരം കഴിച്ചോ എന്നറിയില്ല. കഴിച്ചെങ്കില്‍ തന്നെ അത് വ്യക്തിപരമായ കാര്യമാണ്. രാഹുല്‍ തന്നെ മാംസം കഴിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തില്‍ വിവാദം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കലബുര്‍ഗി, ബീദര്‍ ജില്ലകളിലായിരുന്നു രാഹുലിന്റെ അവസാനദിന പര്യടനം. വീരശൈവരുടെ ആത്മീയ കേന്ദ്രമായ ബീദറിലെ ബസവ കല്യാണ്‍ അനുഭവ മണ്ഡപവും രാഹുല്‍ നാലുദിന പര്യടനത്തില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലൊയിരുന്നു വിവാദം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW