Tuesday, February 13, 2018 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 09.08 PM

രോഹിതിന് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം

india vs south africa

പോര്‍ട്ട് എലിസബത്ത്: ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്.

രോഹിത് ശര്‍മയുടെ സെഞ്ചുറി മികവില്‍ കുതിച്ച ഇന്ത്യ, രോഹിത് പുറത്തായശേഷം ലുംഗി എന്‍ഗിഡിയുടെ പേസിനു മുന്നില്‍ തകരുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ എന്‍ഗിഡിയാണ് ഇന്ത്യയെ 300-ല്‍ എത്തുന്നതില്‍നിന്നു തടഞ്ഞത്. കോഹ്ലിയുടെയും രഹാനെയുടെയും റണ്ണൗട്ടുകളും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായി.

രോഹിതിന്റെ 17-ാം ഏകദിന സെഞ്ചുറിയാണ് പോര്‍ട്ട് എലിസബത്തില്‍ കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യമായാണ് രോഹിത് മൂന്നക്കം കടക്കുന്നത്. നാലാം മത്സരത്തിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‌ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. മുന്‍നിര നല്‍കുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര തകരുന്ന പതിവ് ഇക്കുറിയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ആവര്‍ത്തിച്ചു. കോഹ്‌ലി (54 പന്തില്‍ 36), ഓപ്പണര്‍ ശിഖര്‍ ധവാന്‍ (23 പന്തില്‍ 34) എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായത് ശ്രേയസ് അയ്യര്‍ക്കു മാത്രം.

അയ്യര്‍ (37 പന്തില്‍ 30), ധോണി (17 പന്തില്‍ 13) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി തികഞ്ഞ പരാജയമായി. നിലയുറപ്പിക്കാന്‍ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് തകര്‍ന്നത്. 18 പന്തില്‍ എട്ടു റണ്‍സെടുത്ത രഹാനെയെ മോര്‍ക്കലിന്റെ ഫീല്‍ഡിങ്ങില്‍ ക്ലാസനാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ (20 പന്തില്‍ 19) പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവ് നാലു പന്തില്‍ രണ്ടു റണ്‍സോടെ കൂട്ടുനിന്നു.

ഇന്ന് ജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേട്ടമെന്ന റിക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമാക്കാം. പരമ്പര നഷ്ടമാകാതിരിക്കാന്‍ കളത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക രണ്ടു മാറ്റങ്ങള്‍ അന്തിമ ഇലവനില്‍ വരുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന സ്പിന്നര്‍മാരെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിച്ചു. പരിക്കേറ്റ ക്രിസ് മോറിസ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഉണ്ടാകില്ല.

പേസര്‍ ലുങ്കി എന്‍ഗിഡിയെയും ദക്ഷിണാഫ്രിക്ക ഒഴിവാക്കി. പകരം സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറും ടബ്രയിസ് ഷംസിയും ടീമിലെത്തി. ആറ് മത്സരങ്ങളുടെ പരമ്പയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. ജയിക്കാനായാല്‍ പരമ്പരയ്‌ക്കൊപ്പം ഏകദിന റാങ്കിങ്ങിലെ ഒന്നാംസ്ഥാനവും ഇന്ത്യയ്ക്ക് സ്വന്തമാകും.

കോഹ്‌ലിയിലും ഓപ്പണര്‍ ധവാനിലുമാണ് ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷകള്‍. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ഇരുവരും മികച്ച കൂട്ടുകെട്ടാണ് സമ്മാനിച്ചത്. അതിനാല്‍ കോഹ്‌ലി ധവാന്‍ സഖ്യത്തെ പിടിച്ചു കെട്ടുകയാകും ആതിഥേയര്‍ക്ക് മുന്‍പിലുള്ള വെല്ലുവിളി. കഴിഞ്ഞ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മ തന്നെ ഇക്കുറിയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയതും ഡേവിഡ് മില്ലറുടെ പ്രകടനവും ആതിഥേയര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം തീരെ ചെറുതല്ല. അതിനാല്‍ ആതിഥേയരെ പിടിച്ചു കെട്ടാന്‍ ഇന്ത്യ പടുപെടും. ശേഷിക്കുന്ന രണ്ട് ഏകദിനവും ജയിച്ച് പരമ്പര സമനിലയിയില്‍ ആക്കാനും റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനുമാകും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

Ads by Google
Ads by Google
TRENDING NOW