Sunday, August 12, 2018 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 08.57 PM

22-ാം വയസ്സില്‍ ഈ തിരുവനന്തപുരംകാരി വിവരസാങ്കേതികവിദ്യാരംഗത്തെ ഉന്നതസ്ഥാപനങ്ങളിലൊന്നിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍

uploads/news/2018/02/191996/women.jpg

22മത്തെ വയസ്സില്‍ ഒരു പെണ്‍കുട്ടി വിവര സാങ്കേതികവിദ്യാരംഗത്തെ ഉന്നതസ്ഥാപനങ്ങളിലൊന്നായ പെയ്‌സ് ഹൈടെകിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാകുക എന്നു പറഞ്ഞാല്‍ അക്കാര്യം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. ഏവരെയും അദ്ഭുതപ്പെടുത്തിയ ഈ പെണ്‍കുട്ടിയുടെ പേരാണ് ഗീതു ശിവകുമാര്‍, തിരുവനന്തപുരം സ്വദേശി. 12-ാം വയസ്സില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഫെലോഷിപ്പ് നേടാന്‍ ഈ മിടുക്കിക്ക് സാധിച്ചു.

കേരള സര്‍ക്കാരിന്റെ ഐടി മിഷന്‍ ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാന ഐടി ഫെസ്റ്റില്‍ ബെസ്റ്റ് വെബ് ഡെവലപര്‍ സ്ഥാനം നേടിയതോടെ ഗീതു ശ്രദ്ധിക്കപ്പെട്ടു. 2012- ല്‍ ജപ്പാനിലേക്കുള്ള സംഘത്തില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായും ഗീതു തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്‍ സന്ദര്‍ശനവും അവിടുത്തെ അനുഭവവും, താന്‍ തിരഞ്ഞെടുത്ത മേഖലയില്‍ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായി. തിരിച്ചുവന്ന ഗീതു തിരുവനന്തപുരത്തെ സര്‍ക്കാര്‍ എന്‍ജിനീയറിങ് കൊളേജില്‍ ഇലക്ട്രോണിക്‌സിനു ചേര്‍ന്നു. മികച്ചൊരു കമ്പനിയില്‍ ജോലി എന്നതായിരുന്നില്ല ഗീതുവിന്റെ സ്വപ്നം മറിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക എന്നതായിരുന്നു.

പഠനത്തിനൊപ്പം ജോലിയും ഗീതു മുന്നോട്ട് കൊണ്ടു പോയി. ബെറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജ്‌മോഹന്‍ പിള്ളയെ പരിചയപ്പെടുന്നതും ഇക്കാലത്ത്. ഗീതു എന്ന വിദ്യാര്‍ഥിനിയുടെ അസാധാരണ കഴിവുകള്‍ തിരിച്ചറിഞ്ഞ പിള്ള, അദ്ദേഹത്തിന്റെ സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഗീതുവിനെ ക്ഷണിച്ചു. അങ്ങനെ ഗീതുവും ഇന്റലിജന്‍സും തമ്മിലുള്ള ബന്ധം തുടങ്ങുന്നു. വലിയ സ്ഥാപനങ്ങള്‍ ഗീതുവിന് ജോലി വാഗ്ദാനം ചെയ്തുകൊണ്ടിരുന്നെങ്കിലും സ്വന്തം സ്ഥാപനമെന്ന സ്വപ്നത്തില്‍ ഉറച്ചുനിന്നു. ഗീതുവിന്റെ സ്റ്റാര്‍ട്ട്അപ് സ്ഥാപനത്തിന്റെ വളര്‍ച്ച മനസ്സിലാക്കിയ പിള്ള ആ സ്റ്റാര്‍ട്ട്അപ് കമ്പനിയെ തന്റെ വ്യവസായ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തി. അങ്ങനെയാണ് പെയ്‌സ് ഹൈടെക് വളര്‍ച്ച ആരംഭിച്ചത്. സിംഗപ്പൂര്‍, ശ്രീലങ്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് തന്റെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഈ യുവവ്യവസായ സംരംഭക.

Ads by Google
Tuesday 13 Feb 2018 08.57 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW