Sunday, March 17, 2019 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 03.37 PM

എങ്ങനെയാണ് അപകടങ്ങൾ മരിക്കുന്നത്; കൊച്ചിൻ കപ്പൽ ശാലയിലെ അപകടത്തെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

കൊച്ചിയിൽ നടന്ന അപകടത്തെ പറ്റി മാധ്യമങ്ങളിൽ വായിച്ചതല്ലാതെ എനിക്ക് യാതൊരു അറിവും ഇല്ല, അത് കൊണ്ട് ഈ പോസ്റ്റ് ആധികാരികമായോ ഊഹാപോഹമായോ എടുക്കരുത്. മറിച്ച് കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ശരിയായ ചോദ്യങ്ങൾ ചോദിക്കാനും ഉള്ള ഒരു ചൂണ്ടു പലകയായി എടുത്താൽ മതി.
Murali Thummarukudi,  Kochin Shipyard

കൊച്ചിന്‍ കപ്പല്‍ശാലയില്‍ ഉണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവന്‍

മുരളി തുമ്മാരുകുടി

ഈ വിഷയത്തെക്കുറിച്ച് എഴുതിയ പോസ്റ്റ് വായിക്കാം.

കൊച്ചിൻ കപ്പൽ ശാലയിൽ അപകടത്തിൽ അഞ്ചുപേർ മരിച്ചു എന്ന വാർത്ത ഏറെ സങ്കടത്തോടെ കേൾക്കുന്നു. കുറച്ചു പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്, അവർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഇന്നും നാളെയും ഇതിനെ പറ്റിയുള്ള വാർത്തകൾ ആയിരിക്കുമല്ലോ അധികവും, അതുകൊണ്ട് മാധ്യമങ്ങൾക്ക് വേണ്ടിയുള്ള ചില വിവരങ്ങൾ ഇവിടെ എഴുതാം. കൊച്ചിയിൽ നടന്ന അപകടത്തെ പറ്റി മാധ്യമങ്ങളിൽ വായിച്ചതല്ലാതെ എനിക്ക് യാതൊരു അറിവും ഇല്ല, അത് കൊണ്ട് ഈ പോസ്റ്റ് ആധികാരികമായോ ഊഹാപോഹമായോ എടുക്കരുത്. മറിച്ച് കൃത്യമായ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ശരിയായ ചോദ്യങ്ങൾ ചോദിക്കാനും ഉള്ള ഒരു ചൂണ്ടു പലകയായി എടുത്താൽ മതി.

1. ലഭ്യമായ വിവരം അനുസരിച്ച് എൻ ജി സി യുടെ എണ്ണ കുഴിക്കുന്ന സാഗർ ഭൂഷൺ എന്ന കപ്പൽ ആണ് അപകടത്തിൽ പെട്ടത്. ഈ കപ്പലിനെ പറ്റിയുള്ള വിവരങ്ങൾ ഒക്കെ ഇവിടെ ലഭ്യമാണ് (http://www.marinetraffic.com/…/imo:840…/vessel:SAGAR_BHUSHAN).

2. ലഭ്യമായ വിവരങ്ങൾ വച്ച് ബാലസ്റ്റ് ടാങ്കിൽ ഉണ്ടായ പൊട്ടിത്തെറി ആണ് മരണകാരണം ആയത്. ബാലസ്റ്റ് ടാങ്ക് കപ്പലുകളുടെ ബാലൻസ് നിലനിർത്താൻ വേണ്ടി വെള്ളം ശേഖരിച്ചു വക്കുന്ന ഇടമാണ് (http://www.brighthubengineering.com/…/66722-what-is-ballas…/). സാധാരണഗതിയിൽ അതിനകത്ത് പൊട്ടിത്തെറിക്കുന്ന വാതകങ്ങൾ ഒന്നും ഉണ്ടാവാറില്ല.

3. ബാലസ്റ് ടാങ്ക് മറ്റുള്ള എന്തെങ്കിലും ശേഖരിക്കാൻ ഉപയോഗിക്കുകയോ ബാലസ്റ് ടാങ്കിൽ എണ്ണയോ മറ്റെന്തെങ്കിലും കലരുകയോ ചെയ്താൽ അവിടെ തീ പിടിത്തവും പൊട്ടിത്തെറിയും ഒക്കെ ഉണ്ടാകാം. ഇത് പക്ഷെ സാധാരണം അല്ല.

4. ബാലസ്റ് ടാങ്കിൽ കടൽ വെള്ളം ആണ് പൊതുവെ ശേഖരിക്കുന്നത്, അത് കപ്പലിനെ തുരുമ്പു പിടിപ്പിക്കാൻ സാധ്യത ഉണ്ടല്ലോ. അതുകൊണ്ട് ഈ ടാങ്കുകൾ ഇടക്കിടക്ക് പെയിന്റ് ചെയ്യേണ്ട ആവശ്യം ഉണ്ട്. ബാലസ്റ് ടാങ്കുകൾ ഇടുങ്ങി വായു സഞ്ചാരം ഇല്ലാത്ത ഇടമാണ് (confined space). അവിടെ പെയിന്റ് ചെയ്യുമ്പോൾ പൈന്റിൽ നിന്നും വമിക്കുന്ന വാതകങ്ങൾ ടാങ്കിനുള്ളിൽ നിറയും. അവിടെ നിന്നാണ് പൊട്ടിത്തെറിക്കുള്ള സാധ്യത തുടങ്ങുന്നത്. ഇത്തരം അനവധി അപകടങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. (https://www.atsb.gov.au/media/24892/mair174_001.pdf)

5. ബാലസ്റ്റ് ടാങ്കിൽ ഇറങ്ങി വെൽഡിങ് ചെയ്യുന്ന സമയത്ത് വെൽഡിങ് ഗ്യാസ് ലേക്കോ മറ്റേതെങ്കിലും തരത്തിൽ അവിടെ ഉണ്ടായിരുന്ന വാതകങ്ങളോ തീ പിടിച്ചും അപകടം ഉണ്ടായിട്ടുണ്ട് (https://officerofthewatch.com/…/incident-information-on-ba…/).

ഇടുങ്ങിയ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നതിന് അന്താരാഷ്ട്രമായി ഏറെ മാർഗ്ഗരേഖകൾ ഉണ്ട്. പ്രത്യേക പരിശീലനം കിട്ടിയ തൊഴിലാളികളേ അവിടെ പണി ചെയ്യാവൂ, പണി ചെയ്യുന്നതിന് മുൻപ് "hot work permit" എടുക്കണം. പണി തുടങ്ങുന്നതിന് മുൻപ് അവിടെ പൊട്ടിത്തെറിക്കുന്ന ഗ്യാസ് ഇല്ല എന്നും ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നും ഒക്കെ ഉറപ്പു വരുത്തണം. (http://www.asse.org/guidelines-for-hot-work-in-confined-sp…/).

എനിക്കറിയാവുന്നിടത്തോളം സുരക്ഷയുടെ നല്ല മാതൃകകൾ പിന് തുടരുന്ന ഒരു കമ്പനിയാണ് ഷിപ്പ് യാർഡ്. അത് കൊണ്ട് തന്നെ അവിടെ അപകടം ഉണ്ടായത് ഖേദകരം ആണ്. ഈ അപകടത്തെ പറ്റി പ്രൊഫഷണൽ ആയ Incident Investigation നടത്തി ഇനി അപകടങ്ങൾ ഉണ്ടാക്കാനുള്ള നടപടികൾ എടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഞാൻ എപ്പോഴും പറയാറുള്ള പോലെ നമ്മുടെ അടുത്തുണ്ടാകുന്ന അപകടങ്ങളിൽ നിന്നും മാത്രമല്ല നാം പഠിക്കേണ്ടത്. ലോകത്ത് നടന്ന അനവധി അപകടങ്ങളിൽ പാഠങ്ങൾ ഒക്കെ നമ്മൾ പഠിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഒഴിവാക്കാൻ ഒസാധിക്കുമായിരുന്നു. കപ്പൽ ശാലയിലും റിഫൈനറിയിലും മാത്രമല്ല സീവറിലും സെപ്റ്റിക്ക് ടാങ്കിലും കിണറിലും ഉൾപ്പടെ ഇടുങ്ങിയ സ്ഥാലങ്ങളിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഈ അപകട സാധ്യതകൾ ഉണ്ട്. എന്താണെങ്കിലും കൊച്ചിയിലെ അപകടം ഇത്തരത്തിൽ ഉള്ള തൊഴിൽ ചെയ്യുന്ന എല്ലാവർക്കും പാഠങ്ങൾ പഠിക്കാനുള്ള അവസരം ആണ്. അങ്ങനെ ചെയ്യുമ്പോൾ ആണ് അപകടങ്ങൾ മരിക്കുന്നത്.

സുരക്ഷിതരായിരിക്കുക

മുരളി തുമ്മാരുകുടി

Ads by Google
Tuesday 13 Feb 2018 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW