Wednesday, August 15, 2018 Last Updated 34 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 03.30 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1193 കുംഭം

2018 ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 14 വരെ
uploads/news/2018/02/191965/joythi130218.jpg

ഫെബ്രുവരി 13 (കുംഭം 1, ചൊവ്വ): രാത്രി 4.57 വരെ ഉത്രാടം. ഒപ്പം കൃഷ്ണപക്ഷ ത്രയോദശി രാത്രി 10.35 വരെ. ദിവസത്തിന് ശുഭബന്ധം കുറഞ്ഞിരിക്കുന്നു. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം ഇവയ്ക്ക് ദിനം അനുകൂലമല്ല. ദീര്‍ഘദൂരയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. സുബ്രഹ്മണ്യഭജനം നടത്തി ദിവസഗുണം വര്‍ദ്ധിപ്പിക്കാം.

ഫെബ്രുവരി 14 (കുംഭം 2, ബുധന്‍): ദിനം മുഴുവന്‍ തിരുവോണം. ഒപ്പം കൃഷ്ണപക്ഷ ചതുര്‍ദ്ദശി രാത്രി 12.47 വരെ. മാസത്തിലെ തിരുവോണം, കൃഷ്ണപക്ഷ ചതുര്‍ദ്ദശിശ്രാദ്ധം എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍, പണമിടപാടുകള്‍ എന്നിവയ്ക്ക് ദിനം അനുകൂലമല്ല. ദിവസഗുണവര്‍ദ്ധനയ്ക്ക് ശ്രീകൃഷ്ണഭജനം നടത്തുക.

ഫെബ്രുവരി 15 (കുംഭം 3, വ്യാഴം): കാലത്ത് 7.31 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം. ഒപ്പം അമാവാസി രാത്രി 2.35 വരെ. മാസത്തിലെ അമാവാസി, അവിട്ടം ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ശുഭകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമല്ല. യാത്രകള്‍, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം, സിസേറിയന്‍ പ്രസവം എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല.

ഫെബ്രുവരി 16 (കുംഭം 4, വെള്ളി): കാലത്ത് 9.42 വരെ അവിട്ടം. തുടര്‍ന്ന് ചതയം. ഒപ്പം ശുക്ലപക്ഷ പ്രഥമ രാത്രി 4.51 വരെ. മാസത്തിലെ ചതയം, ശുക്ലപക്ഷ പ്രഥമശ്രാദ്ധം, അവിട്ടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. മുമ്പ് തുടങ്ങിവച്ച് മുടങ്ങിപ്പോയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാന്‍ ദിനം ഉത്തമം. യാത്രകള്‍ക്ക് ഉത്തമമല്ല.

ഫെബ്രുവരി 17 (കുംഭം 5, ശനി): പകല്‍ 11.28 വരെ ചതയം. തുടര്‍ന്ന് പൂരൂരുട്ടാതി. ഒപ്പം ശുക്ലപക്ഷ ദ്വിതീയ രാത്രി 5.17 വരെ. മാസത്തിലെ പൂരൂരുട്ടാതി ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, ചതയം പിറന്നാള്‍. പകല്‍ 11.28-ന് ശേഷം പിണ്ഡനൂല്‍ ദോഷം ഉള്ളതിനാല്‍ അപ്പോള്‍ മുതല്‍ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

ഫെബ്രുവരി 18 (കുംഭം 6, ഞായര്‍): പകല്‍ 12.46 വരെ പൂരൂരുട്ടാതി. തുടര്‍ന്ന് ഉത്രട്ടാതി. ഒപ്പം ശുക്ലപക്ഷതൃതീയ അടുത്ത പുലര്‍ച്ചെ 5.16 വരെ. മാസത്തിലെ ഉത്രട്ടാതി, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദീര്‍ഘദൂരയാത്രകള്‍, ഗൃഹനിര്‍മ്മാണത്തിലെ പെയിന്റിംഗ് ജോലികള്‍ ആരംഭിക്കുക എന്നിവയ്ക്ക് ദിനം ഉത്തമം. ദിവസഗുണവര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

ഫെബ്രുവരി 19 (കുംഭം 7, തിങ്കള്‍): പകല്‍ 1.38 വരെ ഉത്രട്ടാതി. തുടര്‍ന്ന് രേവതി. ഒപ്പം ശുക്ലപക്ഷ ചതുര്‍ത്ഥി അടുത്ത പുലര്‍ച്ചെ 4.46 വരെ. മാസത്തിലെ രേവതി, ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലമല്ല. യാത്രകള്‍, ഔഷധസേവാരംഭം എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല.

ഫെബ്രുവരി 20 (കുംഭം 8, ചൊവ്വ): പകല്‍ 2.03 വരെ രേവതി. തുടര്‍ന്ന് അശ്വതി. ഒപ്പം രാത്രി 4.46 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ അശ്വതി, ശുക്ലപക്ഷ പഞ്ചമി ശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഭൂമിവാങ്ങല്‍, അതു സംബന്ധമായ ഉടമ്പടികളിലൊപ്പിടല്‍ എന്നിവയ്ക്ക് ദിനം ഉത്തമം. സുബ്രഹ്മണ്യഭജനം നടത്തുക.

ഫെബ്രുവരി 21 (കുംഭം 9, ബുധന്‍): പകല്‍ 2.01 വരെ അശ്വതി. തുടര്‍ന്ന് ഭരണി. ഒപ്പം രാത്രി 3.51 വരെ ശുക്ലപക്ഷ ഷഷ്ഠി. മാസത്തിലെ ഭരണി, ശുക്ലപക്ഷ ഷഷ്ഠിശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട അലങ്കാര ജോലികള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദിവസഗുണവര്‍ദ്ധനയ്ക്കായി ശ്രീകൃഷ്ണഭജനം നടത്തുക.

ഫെബ്രുവരി 22 (കുംഭം 10, വ്യാഴം): പകല്‍ 1.34 വരെ ഭരണി. തുടര്‍ന്ന് കാര്‍ത്തിക. ഒപ്പം രാത്രി 2.29 വരെ ശുക്ലപക്ഷ സപ്തമി. മാസത്തിലെ കാര്‍ത്തിക, ശുക്ലപക്ഷ സപ്തമിശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 1.34 വരെ പിണ്ഡനൂല്‍ ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണവര്‍ദ്ധനവിന് മഹാവിഷ്ണുഭജനം നടത്തുക.

ഫെബ്രുവരി 23 (കുംഭം 11, വെള്ളി): പകല്‍ 12.43 വരെ കാര്‍ത്തിക. തുടര്‍ന്ന് രോഹിണി. ഒപ്പം രാത്രി 12.44 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ രോഹിണി, ശുക്ലപക്ഷ അഷ്ടമി ശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 12.43 വരെ അഗ്നി നക്ഷത്ര സംബന്ധമുള്ളതിനാല്‍ ശുഭകാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദിവസഗുണവര്‍ദ്ധനയ്ക്ക് മഹാലക്ഷ്മീഭജനം നടത്തുക.

ഫെബ്രുവരി 24 (കുംഭം 12, ശനി): പകല്‍ 11.28 വരെ രോഹിണി. തുടര്‍ന്ന് മകയിരം. ഒപ്പം രാത്രി 10.36 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ മകയിരം, ശുക്ലപക്ഷ നവമി ശ്രാദ്ധം, രോഹിണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. വിവാഹം ഒഴികെയുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ദിനം ചേര്‍ന്നതാണ്. യാത്രകള്‍ നടത്തുന്നതിനും പണമിടപാടുകള്‍ക്കും ദിനം അനുകൂലമാണ്. ദിവസഗുണവര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക.

ഫെബ്രുവരി 25 (കുംഭം 13, ഞായര്‍): പകല്‍ 9.54 വരെ മകയിരം. തുടര്‍ന്ന് തിരുവാതിര. ഒപ്പം രാത്രി 8.10 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ തിരുവാതിര, ശുക്ലപക്ഷ ദശമിശ്രാദ്ധം, മകയിരം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 9.54 വരെ ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍ നടത്തുന്നതിനും പണമിടപാടുകള്‍ക്കും, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

ഫെബ്രുവരി 26 (കുംഭം 14, തിങ്കള്‍): കാലത്ത് 8.03 വരെ തിരുവാതിര. തുടര്‍ന്ന് പുണര്‍തം. ഒപ്പം വൈകിട്ട് 5.29 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ പുണര്‍തം, ശുക്ലപക്ഷ ഏകാദശിശ്രാദ്ധം, പുണര്‍തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 8.03 വരെ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

ഫെബ്രുവരി 27 (കുംഭം 15, ചൊവ്വ): രാത്രി 4.52 വരെ പൂയം. ഒപ്പം പകല്‍ 2.39 വരെ ശുക്ലപക്ഷ ദ്വാദശി. തുടര്‍ന്ന് ത്രയോദശി. മാസത്തിലെ പൂയം, ശുക്ലപക്ഷ ദ്വാദശി, ത്രയോദശി ശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയ്ക്ക് ദിനം അനുകൂലമല്ല. ദീര്‍ഘദൂരയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ദിവസ ഗുണവര്‍ദ്ധനയ്ക്ക് ഭദ്രകാളി ഭജനം നടത്തുക.

ഫെബ്രുവരി 28 (കുംഭം 16, ബുധന്‍): രാത്രി 1.45 വരെ ആയില്യം. ഒപ്പം പകല്‍ 11.46 വരെ ശുക്ലപക്ഷ ത്രയോദശി. തുടര്‍ന്ന് ചതുര്‍ദ്ദശി. മാസത്തിലെ ആയില്യം, ശുക്ലപക്ഷ ചതുര്‍ദ്ദശിശ്രാദ്ധം, ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ട ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍ സാധിക്കുമെങ്കില്‍ ഒഴിവാക്കുക. ദിവസഗുണവര്‍ദ്ധനയ്ക്ക് ശ്രീകൃഷ്ണഭജനം നടത്തുക.

മാര്‍ച്ച് 1 (കുംഭം 17, വ്യാഴം): രാത്രി 11.48 വരെ മകം. ഒപ്പം കാലത്ത് 8.58 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. തുടര്‍ന്ന് പൗര്‍ണ്ണമി. മാസത്തിലെ മകം, പൗര്‍ണ്ണമി ശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്. വിവാഹം ഒഴികെയുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ദിനം ഉത്തമം. ദീര്‍ഘദൂരയാത്രകള്‍ നടത്തുക, പണമിടപാടുകള്‍ നടത്തുക, ഔഷധസേവ ആരംഭിക്കുക എന്നിവയ്ക്കും ദിനം ചേര്‍ന്നതാണ്.

മാര്‍ച്ച് 2 (കുംഭം 18, വെള്ളി): രാത്രി 10.28 വരെ പൂരം. ഒപ്പം പിറ്റേന്ന് പുലര്‍ച്ചെ 4.06 വരെ കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ പൂരം, കൃഷ്ണപക്ഷ പ്രഥമ ശ്രാദ്ധം, പൂരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. രാത്രി 10.28 വരെ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണവര്‍ദ്ധനയ്ക്ക് മഹാലക്ഷ്മീ ഭജനം വേണ്ടിവരും.

മാര്‍ച്ച് 3 (കുംഭം 19, ശനി): രാത്രി 8.55 വരെ ഉത്രം. ഒപ്പം രാത്രി 2.19 വരെ കൃഷ്ണപക്ഷ ദ്വിതീയ. മാസത്തിലെ ഉത്രം, കൃഷ്ണപക്ഷ ദ്വിതീയ ശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. വിവാഹം ഒഴികെയുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ദിനം ചേര്‍ന്നതാണ്. ദീര്‍ഘയാത്രകള്‍, പണമിടപാടുകള്‍ എന്നിവയ്ക്ക് ദിനം ഉത്തമമാണ്. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശാസ്താഭജനം നടത്തുക.

മാര്‍ച്ച് 4 (കുംഭം 20, ഞായര്‍): രാത്രി 8.16 വരെ അത്തം. ഒപ്പം രാത്രി 1.08 വരെ കൃഷ്ണപക്ഷ തൃതീയ. മാസത്തിലെ അത്തം, കൃഷ്ണപക്ഷ തൃതീയ ശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് വേണ്ട ശുഭബന്ധം ഉണ്ട്. പണമിടപാടുകള്‍, ബന്ധുജനസന്ദര്‍ശനം യാത്രകള്‍ എന്നിവയ്ക്കുത്തമം.

മാര്‍ച്ച് 5 (കുംഭം 21, തിങ്കള്‍): രാത്രി 8.18 വരെ ചിത്തിര. ഒപ്പം രാത്രി 12.40 വരെ കൃഷ്ണപക്ഷ ചതുര്‍ത്ഥി. മാസത്തിലെ ചിത്തിര, കൃഷ്ണപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘയാത്രകള്‍, നിക്ഷേപങ്ങള്‍ നടത്തല്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍, ഭൂമിയിടപാടുകള്‍ എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് പാര്‍വ്വതീ സമേതനായ ശിവനെ ഭജിക്കുക.

മാര്‍ച്ച് 6 (കുംഭം 22, ചൊവ്വ): രാത്രി 9.04 വരെ ചോതി. ഒപ്പം രാത്രി 12.58 വരെ കൃഷ്ണപക്ഷ പഞ്ചമി. മാസത്തിലെ ചോതികൃഷ്ണപക്ഷ പഞ്ചമി ശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിവസഗുണവര്‍ദ്ധനയ്ക്ക് ശ്രീ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുക.

മാര്‍ച്ച് 7 (കുംഭം 23, ബുധന്‍): രാത്രി 10.34 വരെ വിശാഖം. ഒപ്പം രാത്രി 2.01 വരെ കൃഷ്ണപക്ഷ ഷഷ്ഠി. മാസത്തിലെ വിശാഖം, കൃഷ്ണപക്ഷ ശ്രാദ്ധം, വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മുമ്പ് തുടങ്ങിവച്ച് മുടങ്ങിപ്പോയ കാര്യങ്ങള്‍ ആരംഭിക്കുവാന്‍ ദിനം നന്ന്. യാത്രകള്‍, പണമിടപാടുകള്‍ ഇവയ്ക്കും ദിനം ഉത്തമം.

മാര്‍ച്ച് 8 (കുംഭം 24, വ്യാഴം): രാത്രി 12.45 വരെ അനിഴം. ഒപ്പം രാത്രി 3.45 വരെ കൃഷ്ണപക്ഷ സപ്തമി. മാസത്തിലെ അനിഴം, കൃഷ്ണപക്ഷ സപ്തമിശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം ഉണ്ട്. യാത്രകള്‍ നടത്തുന്നതിന് ദിനം അനുകൂലമാണ്. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയ്ക്കും ഉത്തമം. വിഷ്ണുഭജനം നടത്തുക.

മാര്‍ച്ച് 9 (കുംഭം 25, വെള്ളി): രാത്രി 3.27 വരെ തൃക്കേട്ട. ഒപ്പം പിറ്റേന്ന് പുലരുന്ന 6.01 വരെ കൃഷ്ണപക്ഷ അഷ്ടമി. മാസത്തിലെ തൃക്കേട്ട, കൃഷ്ണപക്ഷ അഷ്ടമിശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം നന്നല്ല.

മാര്‍ച്ച് 10 (കുംഭം 26, ശനി): രാത്രി പിറ്റേന്ന് പുലരുന്ന 6.28 വരെ മൂലം. ഒപ്പം ദിനം മുഴുവന്‍ കൃഷ്ണപക്ഷ നവമി. മാസത്തിലെ മൂലം, കൃഷ്ണപക്ഷ നവമി ശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വിവാഹം ഒഴികെയുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് ദിനം നന്ന്. ദീര്‍ഘദൂരയാത്രകള്‍ നടത്താം. പണമിടപാടുകള്‍ നടത്തുന്നതിനും ഉത്തമം.

മാര്‍ച്ച് 11 (കുംഭം 27, ഞായര്‍): ദിനം മുഴുവന്‍ പൂരാടം. ഒപ്പം കാലത്ത് 8.36 വരെ കൃഷ്ണപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ പൂരാടം, കൃഷ്ണപക്ഷ ദശമി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറഞ്ഞിരിക്കുന്നു. പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് പരിഹാരം വേണ്ടിവരും.

മാര്‍ച്ച് 12 (കുംഭം 28, തിങ്കള്‍): കാലത്ത് 9.34 വരെ ഉത്രാടം. ഒപ്പം പകല്‍ 11.14 വരെ കൃഷ്ണപക്ഷ ദശമി. തുടര്‍ന്ന് ഏകാദശി. മാസത്തിലെ ഏകാദശിശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. ഗുണവര്‍ദ്ധനവിന് ഗണപതിഭജനം നടത്തുക.

മാര്‍ച്ച് 13 (കുംഭം 29 ചൊവ്വ): പകല്‍ 12.31 വരെ തിരുവോണം. ഒപ്പം പകല്‍ 1.42 വരെ കൃഷ്ണപക്ഷ ഏകാദശി. തുടര്‍ന്ന് ദ്വാദശി. മാസത്തിലെ ദ്വാദശിശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസം പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. ദോഷശാന്തിക്ക് ദേവീഭജനം നടത്തുക.

മാര്‍ച്ച് 14 (കുംഭം 30, ബുധന്‍): പകല്‍ 3.06 വരെ തിരുവോണം. ഒപ്പം പകല്‍ 3.46 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി, തിരുവോണം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

** ** **
അശ്വതി: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ഭരണി: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

കാര്‍ത്തിക: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

രോഹിണി: മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 8-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

മകയിരം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

തിരുവാതിര: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

പുണര്‍തം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

പൂയം: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ആയില്യം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

മകം: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

പൂരം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ഉത്രം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

അത്തം: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ചിത്തിര: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ചോതി: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

വിശാഖം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

അനിഴം: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

തൃക്കേട്ട: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08- ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

മൂലം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

പൂരാടം: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08 ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ഉത്രാടം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 രെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

തിരുവോണം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

അവിട്ടം: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ചതയം: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

പൂരൂരുട്ടാതി: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

ഉത്രട്ടാതി: ഫെബ്രുവരി 24-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 1 -ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

രേവതി: ഫെബ്രുവരി 25-ന് പകല്‍ 09.40 മുതല്‍ 10.50 വരെയും മാര്‍ച്ച് 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 4-ന് പകല്‍ 09.30 മുതല്‍ 10.30 വരെയും 08-ന് പകല്‍ 12.40 മുതല്‍ 01.30 വരെയും 10-ന് പകല്‍ 12.30 മുതല്‍ 01.30 വരെയും ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW