Monday, February 18, 2019 Last Updated 22 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 03.22 PM

''യോഗ'' മൂലം ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നവളാണ് ഞാന്‍ - ശില്പാ ഷെട്ടി

uploads/news/2018/02/191964/CiniChtChatShilpashetty2.jpg

ഹിന്ദി സിനിമാ ലോകത്ത് വളരെയേറെ പ്രശസ്തയാണ് ശില്പാ ഷെട്ടി. തല്‍സമയം സ്വന്ത ജീവിതത്തിലും യോഗയിലും ഇവര്‍ തിളങ്ങിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, വിജയം നേടിയ ഒരു വനിതയായും ഇവര്‍ അറിയപ്പെടുന്നു.

യോഗ: യോഗ ഏവര്‍കകും അനുയോജ്യമായ ഒരു കലയാണ്. ഏവര്‍ക്കും ആരോഗ്യകരമായി കഴിയാനും യോഗ ആവശ്യമാണ്. ഇതൊരു പ്രകൃതിദത്തമായ ഔഷധം കൂടിയാണെന്ന് എന്റെ വാദം. ചെലവില്ലാതെ ഉദ്ദേശിച്ച ഇടത്തില്‍ യോഗ ചെയ്ത് ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ കഴിയും. നാം പറയുന്നത് നല്ല വിഷയമായിരുന്നാലും അത് ജനങ്ങളുടെ മനസില്‍ പതിയണം. അപ്പോള്‍ മാത്രമേ പൂര്‍ണമായും ഗുണം ചെയ്യുകയുള്ളൂ. യോഗയെക്കുറിച്ച് ബോധവല്‍ക്കരണം വളരെ സ്വാഗതാര്‍ഹം തന്നെയാണ്.

ഞാന്‍ യോഗ ചെയ്യുന്നുണ്ട്. പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. യോഗ മോഡലായും പ്രത്യക്ഷപ്പെടുന്നു. തന്മൂലം എനിക്ക് നന്മകള്‍ നേടാന്‍ കഴിയുന്നുണ്ട്. ഒരു നന്മ നാം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ നന്മ നമുക്കും അനുഭവിക്കാന്‍ കഴിയും.ഞാന്‍ ദൈനംദിനം യോഗ മൂലം ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നവളാണ്.

ഇവ നഷ്ടപ്പെടാന്‍ ഞാന്‍ അനുവദിക്കാറില്ല. യോഗാ മോഡലായി കഴിയുന്ന ഞാന്‍ മറ്റുള്ളവര്‍ക്ക് അതില്‍ മുന്‍ ഉദാഹരണമാകേണ്ടതുണ്ട്. ഞാന്‍ ലേശമെങ്കിലും സൗന്ദര്യമോ ആരോഗ്യമോ ഇല്ലാതിരിക്കുമ്പോള്‍ മറ്റുള്ളവരോട് ഇതേക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാതെ പോകുന്നു.

ചിലര്‍ തങ്ങള്‍ക്ക് ഒരുപാട പണിയുള്ളതിനാല്‍ യോഗ ചെയ്യാന്‍ സമയം കിട്ടാറില്ലെന്ന് പറയാറുണ്ട്. ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു ഇതിനൊക്കെ സമയം ഒതുക്കുന്നതുപോലെ യോഗ ചെയ്യുന്നതിനും സമയം ഒതുക്കേണ്ടതുണ്ട്.

uploads/news/2018/02/191964/CiniChtChatShilpashetty1.jpg

പ്രകാശമേറിയ ഒരു പുതിയ ലോകം


ഞാനൊരു പ്രകാശമേറിയ ഒരു പുതി യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. അതില്‍ എന്റെ മനസ്സില്‍ തോന്നുന്ന നല്ല വിഷയങ്ങള്‍ ഒക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനങ്ങളടെ ആരോഗ്യത്തിനും മനസ്സിന്റെ ആരോഗ്യത്തിനും അത് ഉതകുംവിധമാണ് എന്റെ പ്രഭാഷണങ്ങള്‍. ഇതില്‍ യോഗയുടെ പ്രാധാന്യം, കായിക പരിശീലനത്തിന്റെ ആവശ്യം ശരിയായ ഭക്ഷണശീലം എന്നിവയെക്കുറിച്ച് പറയാറുണ്ട്. ജനം ഇത് വളരെ താല്പര്യപൂര്‍വം കാണുന്നുണ്ട്.

കുടുംബജീവിതം


കുടുംബജീവിതം, തൊഴില്‍ജീവിതം ഇവ രണ്ടിനും എനിക്ക് പ്രാമുഖ്യം നല്‍കാന്‍ കഴിയുന്നു. എന്റെ കുട്ടിയാണ് എനിക്ക് ഏറ്റവും പ്രാധാന്യം. എന്റെ മകള്‍ വിയാനയെ എനിക്ക് ഒറ്റപ്പെടുത്താന്‍ ഒരു നിമിഷം പോലും കഴിയില്ല. അവളെ മനസില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് ഞാനെല്ലാ പണികള്‍ക്കും പദ്ധതിയിടുന്നത്. അതുകൊണ്ട് എല്ലാ സമയവും ഞാന്‍ തിരക്കിലായിരിക്കും. സ്ത്രീകള്‍ തങ്ങളുടെ അറിവ്, അനുഭവം രണ്ടും കുടുംബത്തെ നല്ലവണ്ണം നയിച്ചുപോകാന്‍ പ്രയോജനപ്പെടുത്തണം. ശരിയായ ദിശയില്‍ എത്തിപ്പെടാന്‍ ആദ്യമൊക്കെ ബുദ്ധിമുടട് തോന്നുമെജ്കിലും പിന്നീട് എല്ലാംതന്നെ പരിചിതമാകും.

ഒരുപാട് മാറ്റങ്ങള്‍


എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഞാനും ശരിക്കും മാറിയിട്ടുണ്ട്. മുമ്പത്തേതു പോലെ ആരോടും ഞാന്‍ ദേഷ്യപ്പെടാറില്ല. ഏവരെയും വളരെ ലളിതമായി ക്ഷമാപണം ചെയ്യേണ്ടതായ സ്വഭാവം എന്നില്‍ രൂപപ്പെട്ടിരിക്കുന്നു. ഇതൊക്കെ യോഗാ മൂലം വരിച്ച നേട്ടങ്ങളാണ്. അതെന്റെ ശരീരത്തെ മാത്രമല്ല എന്റെ ഹൃദയത്തെയും ശക്തിപ്പെടുത്തിയിരിക്കുന്നു. അതെന്റെ അഹങ്കാരത്തെ നിര്‍വീര്യമാക്കിയിരിക്കുന്നു. അഹങ്കാരം ഇല്ലാതാക്കിയാല്‍ മനസ് ശൂന്യമാകും. ആ ശൂന്യതയില്‍ സന്തോഷം നിറയും. ഇതും യോഗയുടെ മഹത്വമാണ്.

ജോലിയില്‍ മനനിറവ്


ഞാന്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് സിനിമാലോകം എനിക്ക് അകൈതവമായ മതിപ്പ് നല്‍കിയിരുന്നു. എന്റെ അഭിനയവും നടനവും പ്രേക്ഷകര്‍ വളരെയേറെ ഇഷ്ടപ്പെടടിരുന്നു. അതൊക്കെ ടെലിവിഷനിലൂടെ ഇന്നും പ്രേക്ഷകര്‍ കണ്ടുരസിക്കുന്നുണ്ട്. എനിക്കു കിട്ടിയ അവസരങ്ങള്‍ ഇന്നത്തെ നടിമാര്‍ക്ക് അപ്രാപ്യമാണ്. സിനിമയില്‍ പ്രശസ്തി സമ്പാദിക്കുക വലിയൊരു വിഷയമാണ്. ആ പ്രശസ്തി എനിക്ക് ലഭിച്ചിരിക്കുന്നതിനാല്‍ ഞാനെന്റെ ജോലിയില്‍ ശരിക്കും മനനിറവ് അനുഭവിക്കുന്നു.
uploads/news/2018/02/191964/CiniChtChatShilpashetty.jpg

ഇന്നത്തെ സിനിമ


ഇന്നത്തെ സിനിമാമേഖലയില്‍ ഒരുപാടൊരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. അമിതലാഭം നേടാനെന്ന ഉദ്ദേശത്തോടെയാണ് പുതിയ ചിത്രങ്ങളുടെ നിര്‍മ്മാണം. ആകയാല്‍ സിനിയിലൂടെ നല്‍കേണ്ടുന്ന നല്ല നല്ല സന്ദേശങ്ങള്‍ നമുക്ക് നഷ്ടപ്പെടുകയാണ്. പുതിയതായി പടം നിര്‍മ്മിക്കാന്‍ എത്തുന്നവര്‍ തങ്ങള്‍ എല്ലാം തികഞ്ഞവരാണെന്ന് വിചാരിക്കുന്നു. സ്ത്രീകളെ കേന്ദ്രബിന്ദുവാക്കി നിര്‍മ്മിക്കുന്ന പടങ്ങളും സ്വാഗതാര്‍ഹമാണ്.

ബന്ധങ്ങള്‍


ഇപ്പോഴെല്ലാം ബന്ധങ്ങള്‍ അതിവേഗം അകന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ്. ഏവരോടും സ്‌നേഹപൂര്‍വമായ സമീപനമാണ് വേണ്ടത്. യാഥാര്‍ത്ഥ്യമായ സ്‌നേഹമാണ് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക. സ്ത്രീകള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ താനൊരു ജ്ഞാനി എന്ന ഭാവം അരുത്. ഗര്‍വ്വം ഉപേക്ഷിക്കണം. പൊതുജീവിതത്തില്‍ ഭര്‍ത്താവ് എനിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഭാഗ്യമായി കരുതുന്നു. അവര്‍ അതാത് സമയം എനിക്ക് ആവശ്യമുള്ള ആലോചനകള്‍ തന്നുകൊണ്ടിരിക്കുന്നു. അദ്ദേഹമാണ് എന്റെ മാര്‍ഗ്ഗദര്‍ശി. മാത്രമല്ല എന്റെ ഒരു രസികനും.

-ഏയെസ് ആലംകോട്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW