Monday, August 13, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 03.07 PM

കട്ടിയുളള പുരികത്തിന്...

uploads/news/2018/02/191961/Weeklybeutyspot130218.jpg

കട്ടികൂടിയ പുരികം മിക്ക പെണ്‍കുട്ടികളുടെയും മോഹമാണ്. എന്നാല്‍ ഷേപ് ചെയ്യാന്‍ പോകുമ്പോഴേ പലരും ഇതേക്കുറിച്ചു ചിന്തിക്കാറുള്ളൂ. പുരികത്തിനു കട്ടികൂട്ടാന്‍ വീട്ടിലിരുന്നു ചെയ്യാവുന്ന ചില പോംവഴികളുണ്ട്.

1. മുടി വളരാന്‍ ആവണക്കെണ്ണ മികച്ചതാണ്. ഒരു കോട്ടണ്‍ തുണി ആവണക്കെണ്ണയില്‍ മുക്കിയശേഷം രണ്ടു പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ഇതിനു ശേഷം രണ്ടുമൂന്നു മിനുട്ട് കൈവിരല്‍കൊണ്ട് നന്നായി മസാജ് ചെയ്തുകൊടുക്കാം. 30 മിനുട്ടിനുശേഷം എണ്ണ ചെറുചൂടുള്ള വെള്ളംകൊണ്ട് കഴുകിക്കളയാം. ഇത് നിത്യവും ചെയ്യാവുന്നതാണ്.

2. പുരികം പെട്ടെന്നു വളരാന്‍ സവാളജ്യൂസ് നല്ലതാണ്. ഇതുപയോഗിച്ച് അഞ്ചുമിനുട്ട് നേരത്തേക്ക് പുരികം നന്നായി മസാജ് ചെയ്യുക.

3. കഴിക്കാന്‍ മാത്രമല്ല, പുരികം വളര്‍ത്താനും മുട്ട ഉപയോഗിക്കാം. മുട്ടയില്‍നിന്ന് മഞ്ഞയും വെള്ളയും വേര്‍തിരിക്കുക. എന്നിട്ട് മഞ്ഞ മാത്രം നന്നായി അടിച്ചുപതപ്പിച്ച്, ഒരു കോട്ടണ്‍തുണി മുക്കി പുരികത്തില്‍ തേച്ചുകൊടുക്കുക. 20 മിനുട്ടിനു ശേഷം ഇത് കഴുകിക്കളയാം.

4. ഒലിവ് ഓയില്‍ പുരികവളര്‍ച്ച കൂട്ടാന്‍ ഏറെ ഫലപ്രദമാണ്. ഇളം ചൂടുള്ള ഒലിവ് ഓയില്‍ കൊണ്ട് പുരികത്തില്‍ നന്നായി മസാജ് ചെയ്യാം. ഒലിവെണ്ണയില്‍ അല്‍പ്പം തേന്‍ ചേര്‍ത്ത് ഇടവിട്ട ദിവസങ്ങളില്‍ തേക്കുന്നതും നല്ലതാണ്. എണ്ണ മാത്രമാണെങ്കില്‍ രാത്രി മുഴുവന്‍ വച്ചശേഷം പിറ്റേന്നു രാവിലെ കഴുകിക്കളഞ്ഞാല്‍ മതി. തേന്‍ ചേര്‍ക്കുന്നുവെങ്കില്‍ 30 മിനുട്ടിനു ശേഷം കഴുകിക്കളയണം.

Ads by Google
Ads by Google
Loading...
TRENDING NOW