Tuesday, February 13, 2018 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 12.52 PM

വില്ലനായാലും സ്ത്രീയെ അപമാനിക്കുന്ന വേഷം ചെയ്യില്ല, അതിലെനിക്ക് ശ്രദ്ധയുണ്ട്: ബാബു ആന്റണി

uploads/news/2018/02/191935/babu-antony.jpg

മലയാള സിനിമയ്ക്ക് ആക്ഷന്‍ എന്നാല്‍ ബാബു ആന്റണി എന്ന് പര്യായം നിറഞ്ഞു നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അതുവരെ അസ്വാഭാവികമായി തോന്നിയിരുന്ന ആക്ഷനെ ജാക്കിചാന്‍ ചിത്രങ്ങളുടെ ചടുലതയോടെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ താരം. എങ്കിലും ഇടക്കാലത്ത് വന്ന വിവാദങ്ങളോടെ സൂപ്പര്‍ താര പദവിയിലേയ്ക്കുയര്‍ന്നു വന്ന താരം പതിയെ പിന്‍ വാങ്ങുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് വിദേശത്തേയ്ക്ക് പോയ ബാബു ആന്റണി നീണ്ട കാലത്തേയ്ക്ക് സിനിമയില്‍ നിന്നും വിട്ടു നിന്നു. പക്ഷേ മലയാളം അദ്ദേഹത്തെ ഒരിക്കലും കൈവിടില്ലെന്ന് രണ്ടാം വരവ് വ്യക്തമാക്കുന്നു. മലയാള സിനിമയിലും, വ്യക്തിപരമായും ഉയര്‍ന്നു വന്ന ആക്ഷേപങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയുന്നു. സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്നും അക്കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധാലുവാണെന്നും അദ്ദേഹം വ്യക്തമാക്കി. വില്ലന്മാരാണെങ്കിലും അവര്‍ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്നും ഒരു അഭിമുഖത്തില്‍ ബാബു ആന്റണി പറഞ്ഞു.

'കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മലയാളത്തില്‍ ഒരു ആക്ഷന്‍ സിനിമ ചെയ്തിട്ടില്ല. അക്കാര്യം ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. മലയാളത്തിലെ ഫിലിം മേക്കേഴ്‌സ് ആക്ഷന്‍ ഇനിയും ഏറെ എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ട്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തക്കര തങ്ങളുടെ വേഷമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്' ബാബു ആന്റണി പറഞ്ഞു.

'അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ ബാബു ആന്റണി ഇപ്പോള്‍ അമേരിക്കയിലും ബഹ്‌റൈനിലും ദുബായിലും മിക്‌സഡ് മാര്‍ഷല്‍ ആര്‍ട്ട്‌സ് അക്കാദമി നടത്തുന്നത് കൊണ്ട് നല്ല കഥാപാത്രങ്ങള്‍ മാത്രമെ തെരഞ്ഞെടുക്കുന്നുള്ളു. ഞാന്‍ ഒറ്റയ്ക്കാണ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ കഥകള്‍ കേള്‍ക്കുന്നുണ്ട്' ബാബു ആന്റണി പറഞ്ഞു.

'ഇപ്പോള്‍ ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അത് ആക്ഷനാണ്. കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കണം എന്നുണ്ടെങ്കില്‍ ഒഡീഷണ് പോകുകയും സ്ഥിരമായി കോണ്‍ടാക്ടില്‍ നില്‍ക്കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ വരുന്നത് ചെയ്യുക എന്ന രീതിയില്‍ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW