Tuesday, February 13, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 11.27 AM

ഇന്ന് ചുംബന ദിനം; ഒന്ന് ചുംബിച്ചാല്‍ അഞ്ചുണ്ട് ഗുണങ്ങള്‍!

Happy Kiss Day

ന്യുഡല്‍ഹി: ഇന്ന് ചുംബന ദിനം. ചുംബനമെന്നത് സ്‌നേഹം പ്രകടിപ്പിക്കാനും ബന്ധം ഊഷ്മളമാക്കനുള്ള പ്രതീകമായി മാത്രം കാണരുതേ. ഒന്ന് ചുംബിച്ചാല്‍ അഞ്ച് ഗുണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രണയ ദിനമായ (വലന്റൈന്‍ ഡേ)ഫെബ്രുവരി 14 ന് മുന്‍പുള്ള ആറ് ദിനങ്ങള്‍ സ്‌നേഹപ്രകടനത്തിനുള്ള ദിനങ്ങളാണ് ആഘോഷിക്കുന്നത്. ഫെബ്രുവരി 12 ലോക 'ആലിംഗന ദിന'മായിരുന്നു.

ഒന്ന് ചുംബിച്ചാലുള്ള ഗുണങ്ങള്‍ ഇവയാണ്:

1. ശരീര ഭാരം കുറയ്ക്കും. ചുംബനം നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കലോറികള്‍ കത്തിച്ചുകളയുമെന്നും അതുവഴി അമിതഭാരം ഇല്ലാതാക്കുമെന്നും വിവിധ പഠനങ്ങള്‍ പറയുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ശരിക്കും തീവ്രവികാരത്തോടെയുള്ള ചുംബനത്തിലൂടെ ഒരു മിനിറ്റില്‍ രണ്ട് കലോറി ഊര്‍ജം കത്തിച്ചുകളയാമെന്നാണ് ലൂസിവില്ലെ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് പ്രമോഷന്‍ സെന്റര്‍ ഡയറക്ടര്‍ ബ്രിയന്റ് സ്റ്റാംഫോര്‍ട് പി.എച്ച്.ഡി പറയുന്നു. ട്രെഡ്മില്ലില്‍ ഒരു മിനിറ്റ് ജോഗിംഗില്‍ 11.2 കലോറി ഊര്‍ജമാണ് കത്തുന്നത്. എന്നാല്‍ ഒരു മിനിറ്റ് ചുംബനത്തിലൂടെ രണ്ട് മുതല്‍ ആറു കലോറി വരെ ഊര്‍ജം നശിക്കുന്നതായി മറ്റു ചില പഠനങ്ങളും പറയുന്നു.

2. മാനസിക പിരിമുറുക്കം കുറയ്ക്കുന്നു. ചുംബം വഴി മാനസിക പിരിമുറക്കം കുറയ്ക്കുന്നുവെന്നും തലച്ചോറിലെ സിറോടോനിന്‍ ഹോര്‍മോണ്‍ ലെവല്‍ ഉയര്‍ത്തുമെന്നും പറയുന്നു. ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും. ഒരു മെഡിറ്റേഷനിലൂടെ ലഭിക്കുന്ന ഗുണങ്ങളാണ് ചുംബനത്തിലുള്ളത്. എന്‍ഡോര്‍ഫിന്‍സ് ഹോര്‍മോണ്‍ വര്‍ദ്ധിപ്പിച്ച് നല്ല മൂഡ് നല്‍കും.

3. ശാന്തതയും സന്തോഷവും നല്‍കും. ചുംബനത്തിലൂടെ പ്രണയത്തിന്റെ ഹോര്‍മോണ്‍ ആയ ഒക്‌സിടോസിന്‍ വര്‍ധിക്കും. ഇത് നിങ്ങളെ ശാന്തരാക്കും. വേദനകള്‍ ഇല്ലാതാക്കും. കൂടാതെ സന്തോഷവും ലഭിക്കും.

4. ആരോഗ്യമുള്ള ഹൃദയം. ചുംബനം ഹൃദയാരോഗ്യം വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

5. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും. എല്ലാ ദിവസവും നിങ്ങളുടെ ജീവിത പങ്കാളിയെ ഒന്ന് ചുംബിച്ചുനോക്കൂ. സന്തോഷത്തിനും വിജയത്തിനും ആരോഗ്യപരമായ ജീവിതത്തിനും ഇത് സഹായിക്കുമെന്ന് ജര്‍മ്മന്‍ ഡോക്ടര്‍മാരും മനഃശാസ്ത്ര വിദഗ്ധരും പറയുന്നു. എന്നും പുലര്‍ച്ചെ ജീവിത പങ്കാളിയുടെ ചുംബനം ലഭിച്ച് ഉറക്കമുണരുന്നവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാവാറില്ലെന്ന് പറയുന്നു. സ്‌നേഹിക്കുന്നവരെ ദിവസവും ചുംബിച്ചാല്‍ നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം അഞ്ചു വര്‍ഷം വരെ വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

Ads by Google
Tuesday 13 Feb 2018 11.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW