പ്രണയത്തിനിടയിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപനം കാണല്‍. വിവാഹവും, ജീവിതവും, കുട്ടികളും അങ്ങനെ എത്രയെത്ര കിനാക്കളാണ് ഓരോ പ്രണയിതാക്കളും കാണുന്നത്. അങ്ങനെ ഒന്നിച്ചുള്ള ജീവിതത്തിനായി ഒരുങ്ങുന്നതിനിടെ ഒരാളെ മരണം തട്ടിയെടുത്താലോ? അങ്ങനെയൊരു അവസ്ഥയില്‍ കാമുകന് ചെയ്ത പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍.
https://www.facebook.com/abdul.khadeer.123276/videos/1974055632856298/
കാമുകിയുടെ മൃതദേഹത്തിന് താലി ചാര്‍ത്തിയാണ് മരണത്തിനും തോല്‍പ്പിക്കാനാവാത്ത പ്രണയം കാമുകന് തെളിയിച്ചത്. തമിഴ്നാട്ടുകാരനായ യുവാവാണ് മൃതദേഹത്തിന് താലിയും കുങ്കുമവും ചാര്‍ത്തിയത്. മരണത്തിനു പോലും തങ്ങളെ വേര്‍പിരിക്കാനാവില്ലെന്ന് അവര്‍ തെളിയിച്ചു. ഇതെല്ലാം കണ്ട് വിങ്ങിപ്പൊട്ടുകയാണ് ബന്ധുക്കളും.