Tuesday, February 13, 2018 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 09.49 AM

നിലത്തു വീണ വത്സലയെ നിരവധി തവണ വെട്ടി, രക്ഷപെടാനായി ഓടിയ ശിവനെ പിന്നാലെ എത്തി പലതവണ വെട്ടി, നിലവിളി കേട്ട് എത്തിയ നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി: അങ്കമാലിയില്‍ ഇന്നലെ രാത്രി സംഭവിച്ചത്

uploads/news/2018/02/191910/crime.jpg

സ്വത്തിനെ ചൊല്ലി ഉണ്ടായിരുന്ന തര്‍ക്കത്തെ തുടര്‍ന്നു ജ്യേഷ്ഠന്റെ ഭാര്യയേയും മക്കളെയും അനിയന്‍ വെട്ടി കൊലപ്പെടുത്തി. നിലവിളി കേട്ട് എത്തിയ നാട്ടുകാരേയും പ്രതി വാക്കത്തി കാണിച്ചു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ സ്ഥലം വിട്ടു. ശേഷം കുളത്തില്‍ ചാടി യ ഇയാളെ നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു. അങ്കമാലീ ടൗണിലെ മുക്കന്നൂര്‍ ഗ്രാമത്തിലാണു സംഭവം. അഞ്ചു സെന്റ് സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.

മൂന്നുമുതല്‍ നാലു സെന്റുവരെയാണ് അഞ്ചു സഹോദരങ്ങക്കു വീതമായി ലഭിച്ചിരുന്നത്. തനിക്കു ലഭിച്ച സ്ഥലത്തു താമസിക്കാതെ നാലുകിലോമീറ്റര്‍ മാറി മറ്റൊരു സ്ഥലത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി ബാബു. ഇന്നലെ വൈകിട്ട് അഞ്ചോടെ ബാബു ഒരു മരം വെട്ടുകാരനുമായി എത്തുകയായിരുന്നു. തടിവെട്ടുന്നതുമായി ബന്ധപ്പെട്ടു ജ്യേഷ്ടനുമായി തര്‍ക്കം രൂക്ഷമായപ്പോള്‍ ബാബുവിനു വിഹിതമായി ലഭിച്ച സ്ഥലത്തെ വീട്ടില്‍ നിന്ന് വാക്കത്തിയുമായി എത്തി ബാബു സഹോദരനെ ആക്രമിക്കുകയായിരുന്നു.

മുറ്റത്തു നില്‍ക്കുകയായിരുന്നു വത്സലയേയാണ് ആദ്യം വെട്ടിയത്. നിലത്തു വീണ ഇവരെ നിരവധി തവണവെട്ടി. വീട്ടു മുറ്റത്തു തന്നെ ഇവര്‍ മരിച്ചു വീണു. തടയാന്‍ എത്തിയ ശിവനേയും ആക്രമിച്ചു. രക്ഷപെടാനായി ശിവന്‍ സമീപത്തെ സഹോദരന്‍ ഷാജിയുടെ വീട്ടിലേയ്ക്കു ഓടി എങ്കിലും പിന്നാലെ എത്തി ബാബു വെട്ടുകയായിരുന്നു. രക്ഷപെടുത്താനായി നാട്ടുകാര്‍ ശ്രമിച്ചു എങ്കിലും വാക്കത്തി വിശി അവരേയും ഭീഷണിപ്പെടുത്തി. മൂന്നുപേരെ കൊലപ്പെടുത്തിയിട്ടും വാക്കത്തി വീശിയുള്ള ഭീഷണി തുടരുകയായിരുന്നു.

ഓടുവില്‍ സ്ഥലത്തു നിന്നു ബൈക്കില്‍ കയറി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. മുക്കന്നൂരില്‍ ബന്ധു നടത്തുന്ന അക്ഷയ് സെന്ററിലാണ് ഇയാള്‍ എത്തിയത്. ബന്ധു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അവിടെ നിന്നു കറുകുറ്റി വഴി ചിറങ്ങര ക്ഷേത്രത്തക്കുളത്തിലേയ്ക്ക് ബൈക്കു ഓടിച്ചു വീഴുകയായിരുന്നു. തുടര്‍ന്നു പരിസരത്ത് ഉണ്ടായിരുന്നവര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.

Ads by Google
Tuesday 13 Feb 2018 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW