Tuesday, May 22, 2018 Last Updated 31 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 09.29 AM

ഷൂവിലെ തുപ്പല്‍ ബലമായി നക്കി തുടപ്പിച്ചു, മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

uploads/news/2018/02/191906/suside.jpg

ഷൂവിലെ തുപ്പല്‍ നക്കിത്തുടപ്പിച്ചതില്‍ മനംനൊന്തു യുവാവ് ആത്മഹത്യ ചെയ്തു. മുംബൈയിലാണു സംഭവം. കാസിം ഷെയ്ഖ് (35) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ദക്ഷിണ മുംബൈയിലെ കുഫെ പരേഡിലെ ഒരു ചന്തയില്‍ വച്ചു പരസ്യമായി നാലംഗം സംഘം കാസിമിനെ ആക്രമിക്കുകയായിരുന്നു.

വ്യക്തിവിരോധമാണ് ആക്രമണത്തിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. ആക്രമണത്തിനിടെ സംഘത്തിലൊരാള്‍ തുപ്പിയ ശേഷം ആ ഷൂ ബലം പ്രയോഗിച്ചു കാസിമിനെ കൊണ്ടു തുടപ്പിക്കുകയായിരുന്നു. ഇതു മൂലം അപമാനഭാരം കൊണ്ടു ശനിയാഴ്ച ഇയാള്‍ സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. കാസിമിന്റെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നാലുപേരെ അറസ്റ്റ്
ചെയ്തു.

Ads by Google
Tuesday 13 Feb 2018 09.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW