Wednesday, November 14, 2018 Last Updated 23 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 09.26 AM

നിയന്ത്രണം വിട്ട ബൈക്ക് ഹോട്ടലിന്റെ ചില്ലുഗ്ലാസുകള്‍ തകര്‍ത്ത് ഇടിച്ചുകയറി: ശരീരമാസകലം ചില്ലുകൊണ്ടു യുവാവ് മരിച്ചു

uploads/news/2018/02/191903/jglas.jpg

കുമളി: ബൈക്കു നിയന്ത്രണം വിട്ടു ഹോട്ടലിന്റെ റിസപ്ഷനിലെ ചല്ലുഗ്ലാസില്‍ തട്ടി ഉണ്ടായ അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു. കുമളി അട്ടപ്പള്ളം മൈലക്കല്‍ റെന്നിയുടെ മകന്‍ ആല്‍വിന്‍(19) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെ ജോലിസ്ഥലത്തേയ്ക്കു പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

വണ്ടന്മേടു റോഡിലെ വളവില്‍ ബൈക്കു നിയന്ത്രണം വിട്ട് റോഡരികിലുള്ള സിത്താര ഹോട്ടലിന്റെ മുന്‍വശത്തേ പടിയിലിടിച്ച ബൈക്കു ഹോട്ടലിന്റെ റിസപ്ഷനിലേ വലിയ ചില്ലിലേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. ചിതറിത്തെറിച്ച ചില്ലുകള്‍ ആല്‍വിന്റെ ശരീരമാസകലം തെറിച്ചു വീണു.

രക്തത്തില്‍ കുളിച്ച ആല്‍വിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു എങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടു പോകും വഴി മരണം സംഭവിച്ചു. കുമളി സലിം ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണു മരിച്ച ആല്‍വിന്‍.

Ads by Google
Tuesday 13 Feb 2018 09.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW