Monday, August 20, 2018 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.13 AM

വാരാദ്യം വിപണികളില്‍ ഉണര്‍വ്‌

uploads/news/2018/02/191885/f1.jpg

മുംെബെ: സൂചികകളില്‍ തിളക്കം. കഴിഞ്ഞ പത്തു സെഷനുകളില്‍ രണ്ടാംതവണയാണു വിപണികള്‍ ഉണരുന്നത്‌. സെന്‍സെക്‌സ്‌ 294.71 പോയിന്റ്‌ വര്‍ധിച്ച്‌ 34,300.47ലും നിഫ്‌റ്റി 84.80 പോയിന്റ്‌ കൂടി 10,539.75ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. രാജ്യാന്തര വിപണികളുടെ ഉണര്‍വാണ്‌ പ്രതിഫലിച്ചത്‌.
പതിവിനു വിപരീതമായി നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതും ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രാദേശിക വിപണികളില്‍ കണ്ടു തുടങ്ങിയതും നേട്ടങ്ങള്‍ക്കു ഹേതുവായി. കോര്‍പ്പറേറ്റ്‌ മേഖല നേട്ടങ്ങള്‍ ആവര്‍ത്തിച്ചതും ഗുണം ചെയ്‌തു.
ഊര്‍ജം, റിയാല്‍റ്റി, മൂലധനം, ബാങ്കിങ്‌ ഓഹരിളിലാണ്‌ ആവശ്യക്കാരേറിയത്‌. തുടക്കത്തില്‍ മികച്ച നേട്ടങ്ങള്‍ക്കുണ്ടാക്കിയ വിപണികള്‍ക്കു ലാഭമെടുപ്പു തിരിച്ചടിയായി. അതേസമയം വിദേശനിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക്‌ വിപണികള്‍ക്കു ക്ഷീണമാകുന്നുണ്ട്‌.
1,351.70 കോടി രൂപയുടെ ഓഹരികള്‍ വിദേശനിക്ഷേപ സ്‌ഥാപനങ്ങള്‍ െകെയൊഴിഞ്ഞതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം 588.42 കോടി രൂപയുടെ ഓഹരികള്‍ പ്രാദേശിക നിക്ഷേപകര്‍ സ്വന്തമാക്കി. 4.22 ശതമാനം മൂല്യമുയര്‍ത്തിയ ടാറ്റ സ്‌റ്റീലാണ്‌ ഇന്നലെ തിളങ്ങിയത്‌. ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, യെസ്‌ ബാങ്ക്‌, പവര്‍ ഗ്രിഡ്‌, ഇന്‍ഡസ്‌സിന്‍ഡ്‌ ബാങ്ക്‌, ഹീറോ മോട്ടോകോര്‍പ്‌, റിലയന്‍സ്‌, എച്ച്‌.ഡി.എഫ്‌.സി. ലിമിറ്റഡ്‌, മാരുതി സുസുക്കി, ഒ.എന്‍.ജി.സി, വിപ്ര?, ബജാജ്‌ ഓട്ടോ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.
മൂന്നാംപാദ ഫലങ്ങളില്‍ പിന്നിലായ കനത്ത നഷ്‌ടം നേരിട്ട എസ്‌.ബി.ഐ. ഓഹരികള്‍ പിന്നിലായി. ഐടി, ടെക്ക്‌ ഓഹരികളും പിന്നിലായി. ബോര്‍ഡര്‍ വിപണികളിലും മുന്നേറ്റം പ്രകടമായി. സ്‌മോള്‍ക്യാപ്‌ 1.60 ശതമാനവും മിഡ്‌ക്യാപ്‌ 1.31 ശതമാനവും നേട്ടം െകെവരിച്ചു. മഹാശിവരാത്രി പ്രമാണിച്ച്‌ ഇന്നു വിപണികള്‍ അടഞ്ഞുകിടക്കും.

Ads by Google
Tuesday 13 Feb 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW