Wednesday, November 14, 2018 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.08 AM

തില്ലങ്കേരിയില്‍ വീണ്ടും ബോംബുകള്‍ കണ്ടെടുത്തു

uploads/news/2018/02/191878/c3.jpg

ഇരിട്ടി(കണ്ണൂര്‍): തില്ലങ്കേരി മാമ്പറത്ത്‌ ആള്‍ താമസമില്ലാത്തവീടിന്റെ സമീപത്തുനിന്നു വീണ്ടും ബോംബുശേഖരം കണ്ടെടുത്തു.
രണ്ടു സ്‌റ്റീല്‍ബോംബും രണ്ടു നാടന്‍ ബോംബും 100 ഗ്രാം വെടിമരുന്നുമാണു മുഴക്കുന്ന്‌ എസ്‌.ഐ: രവീന്ദ്രന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്‌.
കഴിഞ്ഞ ഡിസംബര്‍ എട്ടിനു സ്‌റ്റീല്‍ ബോംബുകളും ബോംബു നിര്‍മാണസാമഗ്രികളും കണ്ടെത്തിയ അതേ വിടിന്‌ സമീപത്ത്‌ നിന്നുമാണു കണ്ടെത്തിയത്‌. ഇവ ബോംബ്‌ സ്‌കോഡിന്‌ കൈമാറും. പ്ലാസ്‌റ്റിക്‌ ബക്കറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ബേംബുകള്‍.
ബോംബ്‌ നിര്‍മാണത്തിനായി സൂക്ഷിച്ച മുന്നു സ്‌റ്റീല്‍പാത്രങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. ഇവ കണ്ടെടുത്തതോടെ, പ്രദേശവാസികള്‍ ആശങ്കയിലായി. നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരെക്കുറിച്ച്‌ സൂചന കിട്ടിയെന്നാണു വിവരം. സമീപപ്രദേശങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട്‌ ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാണു ബോംബുകള്‍ നിര്‍മിച്ചതെന്നാണു പോലീസിന്റെ നിഗമനം. വരുംദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ വ്യാപകപരിശോധന നടത്തുമെന്നു പോലീസ്‌ പറഞ്ഞു.

Ads by Google
Tuesday 13 Feb 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW