Wednesday, November 14, 2018 Last Updated 42 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.08 AM

കാണക്കാരിയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഗുണ്ടാ നേതാവ്‌ അറസ്‌റ്റില്‍

uploads/news/2018/02/191874/c7.jpg

കുറവിലങ്ങാട്‌: കാണക്കാരിയില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ ഗുണ്ടാസംഘത്തില്‍പെട്ട ഒരാള്‍ കുറവിലങ്ങാട്‌ പോലീസിന്റെ പിടിയിലായി. ഏറ്റുമാനൂര്‍ കിഴക്കുംഭാഗം പളളിവാതുക്കല്‍ ബിപിനെ(30)യാണ്‌ കുറവിലങ്ങാട്‌ എസ്‌.ഐ ഷമീര്‍ഖാന്റെ നേതൃത്വത്തിലുളള സംഘം ഏറ്റുമാനൂര്‍ ടൗണില്‍നിന്ന്‌ അറസ്‌റ്റ് ചെയ്‌തത്‌. ഗുണ്ടാസംഘത്തില്‍പെട്ട എട്ട്‌ പേര്‍ ഒളിവിലാണ്‌. കഴിഞ്ഞ ഞായറാഴ്‌ച ബിപിന്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘം മൂന്ന്‌ ബൈക്കുകളിലായി കാണക്കാരി അണ്ണാംതോട്ടത്തില്‍ ഡെസ്‌റ്റിന്‍ ജോണി(41)നെ തിരക്കിയെത്തുകയായിരുന്നു.

കാണക്കാരി ജങ്‌ഷന്‌ സമീപത്തെ കളളുഷാപ്പിലുണ്ടെന്നറിഞ്ഞതോടെ സംഘം ഷാപ്പിലെത്തി ഡെസ്‌റ്റിനെ ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുളള ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. നാട്ടുകാര്‍ ബഹളംവച്ചതോടെ ഭീഷണിമുഴക്കി സംഘം സ്‌ഥലംവിട്ടു. തുടര്‍ന്ന്‌ കാണക്കാരി കുറ്റിയാനിയില്‍ ജോണ്‍സണി(30)ന്റെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കണ്ണില്‍കണ്ട വീട്ടുപകരണങ്ങളെല്ലാം തല്ലിത്തകര്‍ത്ത്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയായിരുന്നു.

സ്‌ത്രീകളും കുട്ടികളും കരഞ്ഞ്‌ ബഹളം ഉണ്ടാക്കിയതോടെ സംഘം രക്ഷപെടുകയായിരുന്നു. ഒരാഴ്‌ച മുമ്പ്‌ ഏറ്റുമാനൂരിലെ ബാറില്‍വച്ച്‌ ബിപിന്റെ സംഘത്തില്‍പെട്ടവരുമായി ഡെസ്‌റ്റിന്‍ വഴക്കുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ്‌ ആക്രമണത്തിന്‌ കാരണമെന്ന്‌ ബിപിന്‍ പോലീസിനോട്‌ പറഞ്ഞു. ഒളിവില്‍പോയവര്‍ക്കുവേണ്ടിയുളള അന്വേഷണം പോലീസ്‌ ഊര്‍ജ്‌ജിതമാക്കി. ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ പോലീസ്സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുളളതായി എസ്‌.ഐ പറഞ്ഞു.

Ads by Google
Tuesday 13 Feb 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW