Thursday, November 15, 2018 Last Updated 23 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.02 AM

ബഗാനെ അട്ടിമറിച്ച്‌ ഗോകുലം എഫ്‌.സി.

uploads/news/2018/02/191866/s4.jpg

കൊല്‍ക്കത്ത: ഐ ലീഗ്‌ ഫുട്‌ബോളില്‍ വമ്പന്‍ അട്ടിമറിയുമായി കേരളാ ക്ലബ്‌ ഗോകുലം എഫ്‌.സി. ഇന്നലെ നടന്ന മത്സരത്തില്‍ ഗോകുലം കൊല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാനെയാണ്‌ ഞെട്ടിച്ചത്‌.
ബഗാന്റെ തട്ടകമായ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ്‌ ഗോകുലം അട്ടിമറി ജയം. നേടിയത്‌. മത്സരം 1-1 എന്ന നിലയില്‍ സമനിലയിലേക്കു നീങ്ങുന്നതിനിടെ മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഹെന്റ്‌റി കിസേക്ക നേടിയ ഗോളാണ്‌ ഗോകുലത്തിന്‌ അപ്രതീക്ഷിത ജയം സമ്മാനിച്ചത്‌.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ്‌ മൂന്ന്‌ ഗോളുകളും പിറന്നത്‌. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം 76-ാം മിനിറ്റില്‍ ഗോകുലമാണ്‌ സമനിലക്കുരുക്ക്‌ പൊട്ടിച്ചത്‌. മഹ്‌മൂദ്‌ അല്‍ അജ്‌മിയാണ്‌ കേരളത്തിനു വേണ്ടി വലകുലുക്കിയത്‌. എന്നാല്‍ രണ്ടു മിനിറ്റിനകം ബഗാന്‍ തിരിച്ചടിച്ചു. 78-ാം മിനിറ്റില്‍ ദിപാന്‍ഡ ദിക്ക ബഗാന്‌ സമനില ഗോള്‍ സമ്മാനിച്ചു. പിന്നീട്‌ ഗോകുലത്തെ വലച്ച്‌ ബഗാന്റെ തുടര്‍ ആക്രമണങ്ങളാണ്‌ കണ്ടത്‌. വിജയഗോളിനായി കൊല്‍ക്കത്തക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ പതറാതെ പിടിച്ചുനിന്ന്‌ പ്രത്യാക്രമണത്തിനാണ്‌ ഗോകുലം ഒരുങ്ങിയത്‌.
ആക്രമണമാണ്‌ മികച്ച പ്രതിരോധമെന്ന മൂലമന്ത്രത്തിലൂന്നി കളിച്ച അവര്‍ ഇന്‍ജുറി ടൈമി വിജയഗോള്‍ നേടുകയും ചെയ്‌തു. ലീഗില്‍ ഗോകുലത്തിന്റെ നാലാം ജയമാണിത്‌.
ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന്‌ 13 പോയിന്റുമായി അവസാന സ്‌ഥാനത്തുനിന്ന്‌ കരകയറി ഒമ്പതാമതെത്താനും അവര്‍ക്കായി.
അതേസമയം ഞെട്ടിക്കുന്ന തോല്‍വിയോടെ മൂന്നാം സ്‌ഥാനത്തെത്താമെന്ന ബഗാന്റെ മോഹങ്ങള്‍ പൊലിഞ്ഞു. 14 മത്സരങ്ങളില്‍ നിന്ന്‌ 21 പോയിന്റുമായി നാലാമതാണ്‌ അവര്‍.
29 പോയിന്റുമായി മിനര്‍വ പഞ്ചാബും 28 പോയിന്റുമായി നെറോക്ക എഫ്‌.സിയും 23 പോയിന്റുമായി ഈസ്‌റ്റ് ബംഗാളുമാണ്‌ ആദ്യ മൂന്നു സ്‌ഥാനങ്ങളില്‍. ഇന്നു നടക്കുന്ന മത്സരത്തില്‍ മിനര്‍വയും ഈസ്‌റ്റ് ബംഗാളും ഏറ്റുമുട്ടും.

Ads by Google
Tuesday 13 Feb 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW