Tuesday, February 13, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.40 AM

ശ്രീനഗറില്‍ ഭീകരാക്രമണം പരാജയപ്പെടുത്തി

uploads/news/2018/02/191826/d3.jpg

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സി.ആര്‍.പി.എഫ്‌. ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാനു വീരമൃത്യു. കാരാ നഗറിലെ ക്യാമ്പിലേക്കുള്ള നുഴഞ്ഞു കയറാനുള്ള ശ്രമം പരാജയപ്പെടുത്തിയാതായി സി.ആര്‍.പി.എഫ്‌. വ്യക്‌തമാക്കി. ജമ്മുവിലെ സുന്‍ജ്വാനിലെ സൈനിക ക്യാമ്പില്‍ ഭീകരാക്രമണമുണ്ടായതിനു പിന്നാലെയാണു ഈ സംഭവം.
ഇന്നലെ പുലര്‍ച്ചെ 4.30ന്‌ സംശയകരമായ സാഹചര്യത്തില്‍ ബാഗുകളുമായെത്തിയ രണ്ടുപേരെ കണ്ട ക്യാമ്പിലെ സെന്‍ട്രി തടയുകയും തുടര്‍ന്ന്‌ വെടിവയ്‌പുണ്ടാകുകയുമായിരുന്നു. സൈനികരുടെ പ്രത്യാക്രമണത്തെത്തുടര്‍ന്നു ഭീകരര്‍ സമീപത്തു നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലൊളിച്ചു. കെട്ടിടം വളഞ്ഞ സൈനികര്‍ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തില്‍ ഭീകരരെ കൊലപ്പെടുത്തിയെന്ന്‌ സി.ആര്‍.പി.എഫ്‌. വക്‌താവ്‌ പറഞ്ഞു. ഇവരെ നേരിടുന്നതിനെ ഗുരുതരമായി പരുക്കേറ്റ ജവാനെ മഹാരാജാ ഹരി സിങ്‌ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Tuesday 13 Feb 2018 01.40 AM
YOU MAY BE INTERESTED
TRENDING NOW