പട്ന: ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് ആര്.എസ്.എസ്. മേധാവി (സര് സംഘ്ചാലക്) മോഹന്‍ ഭാഗവതിന്റെ പ്രസംഗം.
സൈന്യത്തിനു യുദ്ധത്തിനു തയാറാകാന്‍ ആറു ദിവസം വേണമെങ്കില്‍ ആര്.എസ്.എസിനു മൂന്നു ദിവസം മതിയെന്ന് ബിഹാറിലെ മുസഫര്‍പുരിലെ ജില്ലാ സ്കൂള്‍ മൈതാനത്തു ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണു മോഹന്‍ ഭാഗവത് അവകാശപ്പെട്ടു. സൈനികര്‍ക്കു യുദ്ധത്തിനു തയാറെടുക്കാന്‍ ആറ് മുതല്‍ ഏഴു ദിവസം വരെ എടുക്കുമെങ്കില്‍ സ്വയം സേവകര്‍ക്കു മൂന്നു ദിവസംകൊണ്ടു യുദ്ധ സജ്ജരാകാന്‍ കഴിയുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ നിര്‍ണായകഘട്ടത്തില്‍ ശത്രുവിനെതിരേ മുന്‍നിരയില്‍ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ആര്.എസ്.എസ്. സൈന്യത്തിന്റെ സമാനമായ അച്ചടക്കവും ചിട്ടകളും പാലിക്കുന്ന കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണ്.
രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാകാന്‍ സ്വയം സേവകര്‍ക്ക് അഭിമാനം മാത്രമേയുള്ളെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ശക്തമായ ഹിന്ദു രാഷ്ട്രമാകുന്ന ദിവസം മുതല്‍ ആര്.എസ്.എസിന്റെ ആവശ്യവും ഇല്ലാതാകും- അദ്ദേഹം തുടര്‍ന്നു. മുസഫര്‍പുരില്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിലാണു ഭാഗവത്. ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്, ആര്.ജെ.ഡി. തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തി. പിന്നാലെ മാധ്യമങ്ങള്‍ മോഹന്‍ ഭാഗവതിന്റെ പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതാണെന്ന വിശദീകരണവുമായി ആര്.എസ്.എസ്. രംഗത്തെത്തി. ഭാഗവത് സ്വയംസേവകരെയും സൈനികരെയും താരതമ്യം ചെയ്തിട്ടില്ലെന്ന് അഖില്‍ ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോക്ടര്‍ മന്മോഹന് വൈദ്യ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സാധാരണക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസവും ശാരീരിക അഭ്യാസങ്ങള്‍ പരിശീലിക്കുന്നതിനാല്‍ സ്വയം സേവകര്‍ക്കു യുദ്ധത്തിനു തയാറെടുക്കാന്‍ മൂന്നു ദിവസം മാത്രം മതിയെന്നാണു ഭാഗവത് ഉദ്ദേശിച്ചതെന്ന് മന്മോഹന് വൈദ്യ വ്യക്തമാക്കി.