Tuesday, February 13, 2018 Last Updated 6 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.37 AM

സൗദിയില്‍ സ്‌ത്രീകളെ പര്‍ദ നിര്‍ബന്ധിച്ചു ധരിപ്പിക്കേണ്ടെന്ന്‌ മുതിര്‍ന്ന പുരോഹിതന്‍

uploads/news/2018/02/191811/in3.jpg

ജിദ്ദ: സൗദി അറേബ്യയിലെ സ്‌ത്രീകളെ പര്‍ദ പോലെ ശരീരം മുഴുവന്‍ മൂടുന്ന വസ്‌ത്രങ്ങള്‍ നിര്‍ബന്ധിച്ചു ധരിപ്പിക്കേണ്ടെന്നു മുതിര്‍ന്ന പുരോഹിതന്‍. മുസ്ലിം പണ്ഡിതരുടെ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം ഷെയ്‌ഖ്‌ അബ്‌ദുള്ള അല്‍ മുത്‌ലാഖാണു സൗദി വനിതകള്‍ക്ക്‌ അനുകൂലമായ പ്രസ്‌താവന പുറപ്പെടുവിച്ചത്‌. സ്‌ത്രീകള്‍ മാന്യമായ വസ്‌ത്രം ധരിക്കണം; പര്‍ദ പോലെ ശരീരം മുഴുവന്‍ മൂടുന്ന വസ്‌ത്രങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സര്‍ക്കാര്‍ റേഡിയോയിലെ ഒരു പരിപാടിയിലാണ്‌ അദ്ദേഹം നിലപാട്‌ വ്യക്‌തമാക്കിയത്‌. കഴിഞ്ഞ സെപ്‌റ്റംബറിലാണു വനിതകള്‍ക്കും ഡ്രൈവിങ്‌ ലൈസന്‍സ്‌ നല്‍കാമെന്ന സുപ്രധാന തീരുമാനം അവരെടുത്തത്‌. വനിതകള്‍ വാഹനമോടിക്കുന്നതിനു വിലക്കുണ്ടായിരുന്ന ഏക രാജ്യമാണു സൗദി അറേബ്യ. വനിതകള്‍ക്കു മാത്രമുള്ള നീന്തല്‍ കുളങ്ങളിലും ജിംനേഷ്യങ്ങളിലും മാത്രമാണു നീന്തല്‍ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയുള്ളത്‌.

Ads by Google
Tuesday 13 Feb 2018 01.37 AM
YOU MAY BE INTERESTED
TRENDING NOW