Monday, May 28, 2018 Last Updated 53 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.36 AM

" ആഗോള ശക്‌തിയാകാന്‍ ഇന്ത്യ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണം"

ദുബായ്‌: ആഗോള സാമ്പത്തിക ശക്‌തിയാകാന്‍ ഇന്ത്യ സംരംഭകത്വം പ്രോത്സാഹിപ്പിച്ചു കൂടുതല്‍ തൊഴിലുകള്‍ സൃഷ്‌ടിക്കണമെന്ന്‌ ആറാമത്‌ വേള്‍ഡ്‌ ഗവണ്‍മെന്റ്‌ ഉച്ചകോടിയിലെ പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം. ഇക്കൊല്ലത്തെ അതിഥി രാജ്യമായ ഇന്ത്യക്ക്‌ ലോകസാമ്പത്തിക ശക്‌തിയാകാന്‍ കഴിയുമോ എന്നതായിരുന്നു ഉച്ചകോടിയിലെ ഒരു സെഷനിലെ ചര്‍ച്ച. ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കനുസരിച്ച്‌ ഇന്ത്യ ലോകത്തെ ഏഴാമത്തെ വലിയ സാമ്പത്തിക ശക്‌തിയാണ്‌. 2050 നു മുമ്പ്‌ ഇന്ത്യ രണ്ടാം ശക്‌തിയാകുമെന്നാണു വിലയിരുത്തല്‍.
സി.ഐ.ഐ. പ്രസിഡന്റ്‌ ശോഭന കമിനേനി, ഹീറോ എന്റര്‍പ്രൈസസ്‌ ചെയര്‍മാന്‍ സുനില്‍ കാന്ത്‌ മുന്‍ജാല്‍, കാഡില ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ചെയര്‍മാന്‍ ഡോ. രാജീവ്‌ മോഡി, ടെക്‌ മഹീന്ദ്ര ലിമിറ്റഡ്‌ സി.ഇ.ഒ: സി.പി. ഗുന്‍മാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ads by Google
Tuesday 13 Feb 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW