Wednesday, November 14, 2018 Last Updated 23 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 07.55 PM

ഭൂമിക്കുമുകളില്‍ സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും തരികള്‍: കൂഴിച്ചു നോക്കിയപ്പോള്‍ കണ്ടത് 11.48 കോടി ടണ്‍ സ്വര്‍ണ്ണ നിക്ഷേപം

uploads/news/2018/02/191716/gold.jpg

ജയ്പൂര്‍: ഭൂമിക്കു മുകളിലായി സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും തരികള്‍. പ്രദേശവാസികള്‍ പലരും കുഴിച്ചു നോക്കി എങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവം അറിഞ്ഞ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ സാധ്യത തിരിച്ചറിഞ്ഞു സര്‍വേ ആരംഭിക്കുകയായിരുന്നു. ഇതോടെ ഭൂമിക്കടയില്‍ നിന്നു 11.48 കോടി ടണ്‍ സ്വര്‍ണ്ണത്തിന്റെ നിക്ഷേപം കണ്ടെത്തി.

ബന്‍സ്വാര, ഉദയ്പൂര്‍ നഗരങ്ങളിലാണ് ഈ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. സ്വര്‍ണ്ണം കൂടാതെ ചെമ്പ്, ഈയം, ഉള്‍പ്പെടെയുള്ള അമൂല്യധാതുക്കളുടെ വന്‍ശേഖരമാണു രാജസ്ഥാന്റെ ഭൗമാന്താര്‍ ഭാഗത്ത് ഉള്ളത്. ഭൂമിയില്‍ നിന്ന് 300 മീറ്റര്‍ താഴെയാണു സ്വര്‍ണ്ണ നിക്ഷേപം ഉള്ളത്. എന്നാല്‍ ഇതു ഘനനം ചെയ്ത് എടുക്കാനുള്ള സംവിധാനം നമ്മുക്കു നിലവിലില്ല.

അതിനാല്‍ തന്നെ പുത്തന്‍ഡ്രില്ലിങ് സംവിധാനങ്ങളുമായി വൈകാതെ ഖനനം ആരംഭിക്കാനാണു തീരുമാനം. മേഖലയില്‍ പരിശോധന നടത്തിയ ഭൗമശാത്രവിദഗ്ധരുടെ നിരീക്ഷണ പ്രകാരം 3.5 കോടി ഈയവും സിങ്കും രാജ്പുര-ദാരിബ ഖനികളിലുണ്ട് എന്നാണു കണ്ടെത്തല്‍. രാജസ്ഥാനില്‍ മാരതം 81 കോടി ടണ്‍ ചെമ്പു നിക്ഷേപം ഉണ്ട് എന്നു കരുതുന്നു.

Ads by Google
Monday 12 Feb 2018 07.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW