Tuesday, February 19, 2019 Last Updated 32 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 07.59 PM

മന്ത്രി മണി നാടുനീളെ നടന്ന് സി.പി.ഐയെ പുലഭ്യം പറയുന്നു; സി.പി.ഐ ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കും വിമര്‍ശനം

CPM, CPI

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ ഇടുക്കി ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. എം.എം മണി നാടുനീളെ നടന്ന് സി.പി.ഐയെ പുലഭ്യം പറയുകയാണെന്ന് സി.പി.ഐ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. സര്‍ക്കാരെന്നാല്‍ അത് താന്‍ മാത്രമാണെന്ന ഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

സി.പി.എമ്മില്‍ നിന്ന് സി.പി.ഐയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാനും സി.പി.എമ്മിലെ പ്രശ്‌നങ്ങള്‍ ഒതുക്കിതീര്‍ക്കാനാണ് എം.എം മണി സി.പി.ഐയ്‌ക്കെതിരെ പ്രസ്താവന നടത്തുന്നതെന്നാണ് മറ്റൊരു ആക്ഷേപം. മണിയും ഒരു വിഭാഗം നേതാക്കളും നാടുനീളെ യോഗം വിളിച്ച് സി.പി.ഐയേയും സംസ്ഥാന സെക്രട്ടറിയേയും പുലഭ്യം പറയുന്നു. കൊട്ടക്കമ്പൂരിലെ കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് മന്ത്രി മണിയുടെ ശ്രമമെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

Ads by Google
Monday 12 Feb 2018 07.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW