Monday, February 12, 2018 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 05.25 PM

25 മോഡലുകള്‍ പൂര്‍ണ നഗ്നരായി ഒരു മണിക്കൂര്‍ നഗരമധ്യത്തില്‍

uploads/news/2018/02/191702/moldel.jpg

25 മോഡലുകള്‍ പൂര്‍ണ നഗ്‌നരായി നഗരമധ്യത്തില്‍, ആരെയും സ്തംബ്ധരാക്കുന്ന സംഭവമായിരുന്നു ടൈം സ്‌ക്വയറില്‍ നടന്നത്. ഹ്യൂമന്‍ കണക്ഷന്‍ ആര്‍ട്സ് എന്ന ഗ്രൂപ്പ് സംഘാടകരായ പോളാര്‍ ബിയര്‍ പെയിന്റ് എന്ന പരിപാടിയായിരുന്നു ഇവിടെ അരങ്ങേറിയത്. തല മുതല്‍ പാദം വരെ നൂല്‍ബന്ധമില്ലാതെ ശരീരത്തില്‍ ചായം പൂശിയായിരുന്നു സുന്ദരികള്‍ ഇവിടെ നിന്നത്. പരിപാടിക്ക് പോസ് ചെയ്ത യുവതികളെല്ലാം 18വയസിന് മേല്‍പ്രായമുള്ളവരായിരുന്നു.സ്റ്റുഡിയോ വാടക, ശരീരത്തില്‍ പെയിന്റടിക്കല്‍, സെക്യൂരിറ്റി എന്നിവയ്ക്കായി ഇവര്‍ ഓരോരുത്തരും 30 ഡോളര്‍ വീതമായിരുന്നു നല്‍കിയിരുന്നത്.

ഒരു മണിക്കൂറോളം സമയം ഇവര്‍ നൂല്‍ബന്ധമില്ലാതെ പോസ് ചെയ്തിരുന്നു. 2014 മുതല്‍ ഈ ഇവന്റ് സംഘടിപ്പിക്കുന്നുണ്ടെന്നാണ് ഫൗണ്ടര്‍മാരിലൊരാളായ ആന്‍ഡി ഗോലുബ് പറയുന്നത്.യാതൊരു വിധത്തിലുമുള്ള വിവേചനവുമില്ലാതെയാണ് ഇതിലേക്കായി ആളുകളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മോഡലുകള്‍ നിറചിരിയോടെയായിരുന്നു ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ്ചെയ്തിരുന്നത്. ചിലര്‍ നൃത്തം ചെയ്തു. കടുത്ത ശൈത്യത്തെ അവഗണിച്ചായിരുന്നു ഇവര്‍ നഗ്നരായി നിന്നത്. ചില ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷനുകള്‍ക്കായി പരസ്യമായ നഗ്‌നതാ പ്രദര്‍ശനത്തിന് ന്യൂയോര്‍ക്കില്‍ അനുമതിയുണ്ട്. ഇതിനാലാണ് ഇത്തരം ഇവന്റുകള്‍ ഇവിടെ സാധ്യമാകുന്നത്. വേനല്‍ക്കാലത്ത് ഇത്തരം പരിപാടികള്‍ സാധാരണമാണെങ്കിലും തണുപ്പ് കാലത്ത് ഇത്തരം പരിപാടികള്‍ സാധാരണമല്ല.

Ads by Google
Monday 12 Feb 2018 05.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW