Wednesday, August 22, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 05.18 PM

ആ വീഡിയോയില്‍ യഥാര്‍ത്ഥത്തില്‍ എലി കുളിച്ചിരുന്നോ? ദേഹത്തിന് ചേരാത്ത വസ്തു ഒഴിവാക്കാന്‍ വേണ്ടി എലി നടത്തിയ പരാക്രമമാണ് കുളിയായി എല്ലാവരും തെറ്റിദ്ധരിച്ചതാണ്, സത്യത്തില്‍ അതു വേദന കൊണ്ടു പുളയുകയായിരുന്നു, ആ 'കുളിക്ക്' ശേഷം എലി ചത്തുപോയിട്ടുണ്ടാകാം: സോഷില്‍മീഡിയ ഏറ്റെടുത്ത വീഡിയോയ്ക്ക് പിന്നില്‍ ഒരു കൊടും ക്രൂരതയുടെ കഥയോ?

uploads/news/2018/02/191701/eli.jpg

ശരീരമാകെ സോപ്പ് തേച്ച് കുളിക്കുന്ന എലിയുടെ വീഡിയോ കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെറുവില്‍ നിന്നുള്ള ഡിജെയായ ജോസ് കോറിയ ആയിരുന്നു തന്റെ യൂട്യൂബ് അക്കൗണ്ടില്‍ വിഡിയോ അപ്ലോഡ് ചെയ്തത്. ബാത്ത്‌റൂമില്‍ കുളിക്കാനായി കയറിയപ്പോള്‍ സിങ്കില്‍ കണ്ട കാഴ്ചയെന്നായിരുന്നു അടിക്കുറിപ്പ്. കോറിയയുടെ ഒരു റീമിക്‌സ് പാട്ടും വിഡിയോക്കൊപ്പം ചേര്‍ത്തു. എന്നാല്‍ വൈറല്‍ എലി വൈകാതെ തന്നെ കോറിയയ്ക്ക് തിരിച്ചടിയായ അവസ്ഥയായി. വിഡിയോക്കു പിന്നിലെ രഹസ്യം തേടി ജന്തുശാസ്ത്ര അധ്യാപകര്‍ വരെ രംഗത്തിറങ്ങിയിരുന്നു. ഒടുവില്‍ അവര്‍ കണ്ടെത്തിയത് തികച്ചും ക്രൂരത നിറഞ്ഞ സംഭവമാണ്.

ബാത്ത്‌റൂമിലേക്കു കയറിയപ്പോള്‍ അവിടെ സോപ്പ് കണ്ട് കുളിച്ചതല്ല എലി. പകരം അതിന്റെ ദേഹത്ത് ആരോ തേച്ചു കൊടുത്തതാണ്. അത് സോപ്പോ ഷാംപുവോ ആകാം. ദേഹത്തിന് ഒരു തരത്തിലും ചേരാത്ത വസ്തു ഒഴിവാക്കാന്‍ വേണ്ടി എലി നടത്തിയ പരാക്രമമാണ് കുളിയായി എല്ലാവരും തെറ്റിദ്ധരിച്ചത്. സത്യത്തില്‍ അതു വേദന കൊണ്ടു പുളയുകയാണ്. മാത്രവുമല്ല ആ 'കുളിക്ക്' ശേഷം എലി ചത്തുപോയിട്ടു പോലുമുണ്ടാകാമെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെ അല്‍ബന്‍ റാറ്റ് ബയോളജി ഗവേഷകരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ദേഹത്ത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും പറ്റിയാലല്ലാതെ എലികള്‍ ഇങ്ങനെ പെരുമാറില്ല. ഒന്നുകില്‍ സോപ്പോ അല്ലെങ്കില്‍ ഷാംപുവോ ആയിരിക്കും അത്. രണ്ടു കാലില്‍ നില്‍ക്കുന്നതിനുമുണ്ട് വിശദീകരണം. കാലുകള്‍ ശക്തിയേറിയ പശ വച്ചൊട്ടിച്ചതാകാം. സ്വാഭാവികമായും ഏതുവിധേനയും സോപ്പ് ദേഹത്തു നിന്നു കളയാന്‍ എലി നടത്തിയ 'മരണവെപ്രാളമാണ്' എല്ലാവരും കുളിയായി കണ്ടത്. ഒന്നുകില്‍ അവ ബാത്ത്ടബിലോ മറ്റോ വീണതോ അല്ലെങ്കില്‍ കോറിയോ തന്നെ ദേഹത്തു തേച്ചതോ ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തെക്കേ അമേരിക്കയില്‍ മാത്രം കാണപ്പെടുന്ന 'പക്കറാന' എന്നറിയപ്പെടുന്ന തരം ജീവിയാണ് വിഡിയോയിലുള്ളതെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു. വളരെ ചെറിയ വാലാണ് ഇവയ്ക്കുള്ളത്. വലിയ തല, രണ്ടു കാല്‍, എങ്ങനെ വേണമെങ്കിലും ചലിപ്പിക്കാനാകുന്ന മുന്‍കയ്യുകള്‍ എന്നിവയാണ് ഇവയെ എലികളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. അവ ദേഹത്തു ചൊറിയുന്നതാകട്ടെ മനുഷ്യന്‍ ദേഹത്തു സോപ്പു തേയ്ക്കുന്നതു പോലെത്തന്നെയും. അതിന്റെ വിഡിയോകളും യൂട്യൂബിലുണ്ട്. അതേസമയം ലോകമെമ്പാടു നിന്നും മൃഗസ്‌നേഹികളും കോറിയോയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

Ads by Google
Monday 12 Feb 2018 05.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW